This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസറ്റൈല്‍ അസറ്റോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:49, 6 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അസറ്റൈല്‍ അസറ്റോണ്‍

Acetyl acetone


ഏറ്റവും സരളമായ ബീറ്റാ ഡൈ കീറ്റോണ്‍ βdiketone). ഫോര്‍മുല, CH3COCH2COCH3. പെന്റേന്‍ 2,4 ഡൈഓണ്‍ എന്നാണ് ഐ.യു.പി.ഏ.സി നാമം. നിറമില്ലാത്ത ദ്രവവസ്തുവാണ്. തിളനില 139°C (746 mm മര്‍ദത്തില്‍). ഇത് ടാട്ടോമെറിസം (automerism) എന്ന സവിശേഷസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു.

ചിത്രം:Screen Short

ഈഥൈല്‍ അസറ്റേറ്റും, അസറ്റോണും തമ്മില്‍ സംഘനനം ചെയ്തും (സോഡിയം ഇഥോക്സൈഡിന്റെ സാന്നിധ്യത്തില്‍), അസറ്റിക് അന്‍ഹൈഡ്രൈഡും അസറ്റോണും തമ്മില്‍ (ബോറോണ്‍ ട്രൈഫ്ലൂറൈഡിന്റെ സാന്നിധ്യത്തില്‍ സംഘനനം) ചെയ്തും അസറ്റൈല്‍ അസറ്റോണ്‍ നിര്‍മിക്കാം.

ചിത്രം:Screen Short

അയണ്‍, അലുമിനിയം, കോപ്പര്‍ തുടങ്ങിയ ലോഹങ്ങളുമായി കീലേറ്റ് യൌഗികങ്ങള്‍ ലഭ്യമാക്കുവാന്‍ അസറ്റൈല്‍ അസറ്റോണിനു കഴിവുണ്ട്.

ചിത്രം:Screen Short

പൊട്ടാസിയം ഹൈഡ്രോക്സൈഡ് ലായനി ചേര്‍ത്തു ചൂടാക്കിയാല്‍ അസറ്റൈല്‍ അസറ്റോണ്‍ ഓക്സിഡൈസ് ചെയ്യപ്പെട്ട് അസറ്റിക് അമ്ളവും അസറ്റോണും ഉണ്ടാകുന്നു. ഹൈഡ്രസീന്‍ അഥവാ അതിന്റെ വ്യുത്പന്നങ്ങള്‍ ചേര്‍ത്തു ചൂടാക്കിയാല്‍ പൈറസോള്‍ യൌഗികങ്ങള്‍ ലഭിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍