This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസംബ്ലര്‍ (കംപ്യൂട്ടര്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:27, 19 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അസംബ്ലര്‍ (കംപ്യൂട്ടര്‍)

Assembler

അസംബ്ലി ഭാഷാ കോഡുകളെ മെഷീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന സോഫ്റ്റ്‍വെയര്‍. മെഷീന്‍ ഭാഷാകോഡുകള്‍ക്ക് അനുസൃതമായാണ് കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ മറ്റേതൊരു ഹൈലെവല്‍/ലോലെവല്‍ ഭാഷാ കോഡുകളെയും മെഷീന്‍ കോഡുകളിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

1950-കളുടെ മധ്യത്തില്‍ IBM-650 കംപ്യൂട്ടറുകളില്‍ ഉപയോഗിച്ചു തുടങ്ങിയ സിംബോളിക് ഒപ്റ്റിമൈസര്‍ അസംബ്ലി പ്രോഗ്രാം (Symbolic Optimizer Assembly Program-SOAP) ആണ് ആദ്യത്തെ അസംബ്ലര്‍ പ്രോഗ്രാം. ഇന്ന് വിവിധതരം അസംബ്ലറുകള്‍ വിപണിയില്‍ ലഭ്യമാണ്. മിക്ക അസംബ്ലറുകളും റ്റൂ-പാസ് (Two pass) രീതിയിലുള്ളവയാണ്. അതായത് ഇന്‍പുട്ടായി സ്വീകരിക്കുന്ന അസംബ്ലി ഭാഷാ കോഡുകളെ രണ്ട് പ്രാവശ്യം അസംബ്ലര്‍ പരിശോധിക്കുന്നു. ആദ്യത്തെ പാസിങ്ങില്‍ സിംബല്‍ നിര്‍വചനങ്ങളെ ഒരു സിംബല്‍ ടേബിളില്‍ രേഖപ്പെടുത്തുകയും രണ്ടാമത്തെ പാസിങ്ങില്‍ ഈ സിംബലുകള്‍ക്ക് അനുരൂപമായ മെഷീന്‍ കോഡുകളെ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. അസംബ്ലി ഡ്രൈവര്‍ എന്ന സംവിധാനമാണ് സിംബലുകളെ നിര്‍വചിക്കാനും വിവിധ ക്രിയകളെ നിയന്ത്രിക്കാനും സഹായിക്കുന്നത്. അസംബ്ലര്‍ ഔട്ട്പുട്ടുകളാണ് ലോഡര്‍/ലിങ്കര്‍കളുടെ ഇന്‍പുട്ട്. ഓരോ കംപ്യൂട്ടറിന്റെയും മെഷീന്‍ ഭാഷ വ്യത്യസ്തമായതിനാല്‍ അവയില്‍ ഉപയോഗിക്കുന്ന അസംബ്ലറുകളും വ്യത്യസ്തമായിരിക്കും. അതിനാല്‍ അസംബ്ലി ഭാഷാ കോഡുകള്‍ പോര്‍ട്ടബിള്‍ ആയിരിക്കില്ല. മെഷീന്‍ ഭാഷാ കോഡുകളില്‍ നിന്നും അസംബ്ലര്‍ കോഡുകള്‍ നിര്‍മിക്കുന്നതിനുള്ള പ്രോഗ്രാമാണ് ഡിസ്അസംബ്ളര്‍ (Disassembler).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍