This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അശോക്​കുമാര്‍ (1911 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അശോക്​കുമാര്‍ (1911 - 2001))
(അശോക്​കുമാര്‍ (1911 - 2001))
 
വരി 2: വരി 2:
[[Image:Asoka Kumar.png|200px|left|thumb|അശോക് കുമാര്‍]]
[[Image:Asoka Kumar.png|200px|left|thumb|അശോക് കുമാര്‍]]
-
ഇന്ത്യന്‍ ചലച്ചിത്രനടന്‍. സ്വനചലച്ചിത്രത്തിന്റെ ആവിര്‍ഭാവംതൊട്ട് ചലച്ചിത്രവേദിയില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിവന്ന ഈ നടന്‍ അറുപതിനുശേഷവും യുവനായകനായി അഭിനയിക്കുന്നതിന് സമര്‍ഥനായിരുന്നു. 1911 ഒ. 13-ന് ഭഗല്‍പൂരില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ അച്ഛന്‍ ഒരു അഭിഭാഷകനായിരുന്നു. ഖണ്ഡ്വക, നാഗ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ബി.എസ്സി ബിരുദം നേടിയശേഷം നിയമപഠനത്തിനായി കൊല്‍ക്കത്തയിലേക്കുപോയി. അവിടെ ഒരു വര്‍ഷം പഠനം നിര്‍വഹിച്ചശേഷം സഹോദരീഭര്‍ത്താവായ സഷധര്‍ മുക്കര്‍ജി ജോലി ചെയ്തുവന്ന ബോംബേ ടാക്കീസില്‍ എത്തി. അവിടെ ഛായാഗ്രഹണവിഭാഗത്തിലും ലബോറട്ടറിയിലും സഹായിയായി പരിശീലനം നേടി. ആദ്യമായി 1936-ല്‍ ''ജീവന്‍നയാ'' എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു; തുടര്‍ന്ന് ''അച്യുത്കന്യ'' എന്ന ചിത്രത്തിലും. സ്വാഭാവികമായ അഭിനയത്തില്‍ അശോക്കുമാര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആദ്യത്തെ ചിത്രം ''അച്യുത്കന്യ''യാണ്. ഇന്ത്യന്‍ ചലച്ചിത്രത്തിലെ ആദ്യകാല സമ്പ്രദായമനുസരിച്ച് നായകനു സ്വയം പാടുവാന്‍ കഴിവുണ്ടായിരിക്കണമായിരുന്നു; അതിനു കഴിവുള്ള അശോക്കുമാര്‍ അങ്ങനെ അന്നത്തെ ചിത്രനിര്‍മാതാക്കള്‍ക്കും ആസ്വാദകര്‍ക്കും പ്രിയങ്കരനായിത്തീര്‍ന്നു. ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കും വളരെ പ്രചാരം സിദ്ധിച്ചു. ഇതേത്തുടര്‍ന്ന് ''വചന്‍, സാവിത്രി, ജന്‍മഭൂമി, പ്രേം കഹാനി, കഞ്ചന്‍, ബന്ധന്‍ജൂലാ, കിസ്മത് ''എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ''കിസ്മത് ''(1943) അശോക്കുമാറിന് അഖിലഭാരതപ്രശസ്തി നേടിക്കൊടുത്തു.  
+
ഇന്ത്യന്‍ ചലച്ചിത്രനടന്‍. സ്വനചലച്ചിത്രത്തിന്റെ ആവിര്‍ഭാവംതൊട്ട് ചലച്ചിത്രവേദിയില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിവന്ന ഈ നടന്‍ അറുപതിനുശേഷവും യുവനായകനായി അഭിനയിക്കുന്നതിന് സമര്‍ഥനായിരുന്നു. 1911 ഒ. 13-ന് ഭഗല്‍പൂരില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ അച്ഛന്‍ ഒരു അഭിഭാഷകനായിരുന്നു. ഖണ്ഡ്വക, നാഗ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ബി.എസ്സി ബിരുദം നേടിയശേഷം നിയമപഠനത്തിനായി കൊല്‍ക്കത്തയിലേക്കുപോയി. അവിടെ ഒരു വര്‍ഷം പഠനം നിര്‍വഹിച്ചശേഷം സഹോദരീഭര്‍ത്താവായ സഷധര്‍ മുക്കര്‍ജി ജോലി ചെയ്തുവന്ന ബോംബേ ടാക്കീസില്‍ എത്തി. അവിടെ ഛായാഗ്രഹണവിഭാഗത്തിലും ലബോറട്ടറിയിലും സഹായിയായി പരിശീലനം നേടി. ആദ്യമായി 1936-ല്‍ ''ജീവന്‍നയാ'' എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു; തുടര്‍ന്ന് ''അച്യുത്കന്യ'' എന്ന ചിത്രത്തിലും. സ്വാഭാവികമായ അഭിനയത്തില്‍ അശോക് കുമാര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആദ്യത്തെ ചിത്രം ''അച്യുത്കന്യ''യാണ്. ഇന്ത്യന്‍ ചലച്ചിത്രത്തിലെ ആദ്യകാല സമ്പ്രദായമനുസരിച്ച് നായകനു സ്വയം പാടുവാന്‍ കഴിവുണ്ടായിരിക്കണമായിരുന്നു; അതിനു കഴിവുള്ള അശോക് കുമാര്‍ അങ്ങനെ അന്നത്തെ ചിത്രനിര്‍മാതാക്കള്‍ക്കും ആസ്വാദകര്‍ക്കും പ്രിയങ്കരനായിത്തീര്‍ന്നു. ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കും വളരെ പ്രചാരം സിദ്ധിച്ചു. ഇതേത്തുടര്‍ന്ന് ''വചന്‍, സാവിത്രി, ജന്‍മഭൂമി, പ്രേം കഹാനി, കഞ്ചന്‍, ബന്ധന്‍ജൂലാ, കിസ്മത് ''എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ''കിസ്മത് ''(1943) അശോക് കുമാറിന് അഖിലഭാരതപ്രശസ്തി നേടിക്കൊടുത്തു.  
[[Image:Asok Kumar-2.png|200px|right|thumb|അശോക് കുമാറും ദേവികാറാണിയും:അച്യുത്കന്യയിലെ ഒരു രംഗം]]
[[Image:Asok Kumar-2.png|200px|right|thumb|അശോക് കുമാറും ദേവികാറാണിയും:അച്യുത്കന്യയിലെ ഒരു രംഗം]]
-
ആധുനികകാലത്ത്  ഇദ്ദേഹം അഭിനയിച്ചിട്ടുള്ള ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ''താജ്മഹല്‍, സംഗ്രാ, ദീദാര്‍, ബാന്ദിഷ്, ആശീര്‍വാദ്, ഊംചേ ലോഗ്, അഫ്സാനാ, ഗുംരാഹ്, വിക്ടോറിയ നം. 203 ''എന്നിവയാണ്. ആശീര്‍വാദിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അശോക്കുമാറിനു ലഭിച്ചു. ഇദ്ദേഹം 180-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിക്കുകയും ''സമാജ്, രാഗിണി'' തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 1959-ല്‍ കേന്ദ്രസംഗീത നാടക അക്കാദമിയുടെ അവാര്‍ഡും 1962-ല്‍ പദ്മശ്രീ ബഹുമതിയും അശോക്കുമാറിന് ലഭിച്ചു. കൂടാതെ മികച്ച നടനുള്ള ''ഫിലിം ഫെയറി''ന്റെ അവാര്‍ഡ് നാലു പ്രാവശ്യം ഇദ്ദേഹം നേടിയിട്ടുണ്ട്. പ്രസിദ്ധ ഗായക നടനായ കിഷോര്‍കുമാറും നടനായ അനൂപ്കുമാറും ഇദ്ദേഹത്തിന്റെ സഹോദരന്‍മാരാണ്.
+
ആധുനികകാലത്ത്  ഇദ്ദേഹം അഭിനയിച്ചിട്ടുള്ള ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ''താജ്മഹല്‍, സംഗ്രാ, ദീദാര്‍, ബാന്ദിഷ്, ആശീര്‍വാദ്, ഊംചേ ലോഗ്, അഫ്സാനാ, ഗുംരാഹ്, വിക്ടോറിയ നം. 203 ''എന്നിവയാണ്. ആശീര്‍വാദിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അശോക് കുമാറിനു ലഭിച്ചു. ഇദ്ദേഹം 180-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിക്കുകയും ''സമാജ്, രാഗിണി'' തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 1959-ല്‍ കേന്ദ്രസംഗീത നാടക അക്കാദമിയുടെ അവാര്‍ഡും 1962-ല്‍ പദ്മശ്രീ ബഹുമതിയും അശോക് കുമാറിന് ലഭിച്ചു. കൂടാതെ മികച്ച നടനുള്ള ''ഫിലിം ഫെയറി''ന്റെ അവാര്‍ഡ് നാലു പ്രാവശ്യം ഇദ്ദേഹം നേടിയിട്ടുണ്ട്. പ്രസിദ്ധ ഗായക നടനായ കിഷോര്‍കുമാറും നടനായ അനൂപ്കുമാറും ഇദ്ദേഹത്തിന്റെ സഹോദരന്‍മാരാണ്.
1988-ല്‍ ഇദ്ദേഹത്തിന് ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് ലഭിച്ചു.  
1988-ല്‍ ഇദ്ദേഹത്തിന് ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് ലഭിച്ചു.  
-
2001 ഡി. 10-ന് മുംബൈയില്‍ അശോക്കുമാര്‍ അന്തരിച്ചു.
+
2001 ഡി. 10-ന് മുംബൈയില്‍ അശോക് കുമാര്‍ അന്തരിച്ചു.

Current revision as of 10:12, 19 നവംബര്‍ 2014

അശോക്​കുമാര്‍ (1911 - 2001)

അശോക് കുമാര്‍

ഇന്ത്യന്‍ ചലച്ചിത്രനടന്‍. സ്വനചലച്ചിത്രത്തിന്റെ ആവിര്‍ഭാവംതൊട്ട് ചലച്ചിത്രവേദിയില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിവന്ന ഈ നടന്‍ അറുപതിനുശേഷവും യുവനായകനായി അഭിനയിക്കുന്നതിന് സമര്‍ഥനായിരുന്നു. 1911 ഒ. 13-ന് ഭഗല്‍പൂരില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ അച്ഛന്‍ ഒരു അഭിഭാഷകനായിരുന്നു. ഖണ്ഡ്വക, നാഗ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം നടത്തി. ബി.എസ്സി ബിരുദം നേടിയശേഷം നിയമപഠനത്തിനായി കൊല്‍ക്കത്തയിലേക്കുപോയി. അവിടെ ഒരു വര്‍ഷം പഠനം നിര്‍വഹിച്ചശേഷം സഹോദരീഭര്‍ത്താവായ സഷധര്‍ മുക്കര്‍ജി ജോലി ചെയ്തുവന്ന ബോംബേ ടാക്കീസില്‍ എത്തി. അവിടെ ഛായാഗ്രഹണവിഭാഗത്തിലും ലബോറട്ടറിയിലും സഹായിയായി പരിശീലനം നേടി. ആദ്യമായി 1936-ല്‍ ജീവന്‍നയാ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു; തുടര്‍ന്ന് അച്യുത്കന്യ എന്ന ചിത്രത്തിലും. സ്വാഭാവികമായ അഭിനയത്തില്‍ അശോക് കുമാര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആദ്യത്തെ ചിത്രം അച്യുത്കന്യയാണ്. ഇന്ത്യന്‍ ചലച്ചിത്രത്തിലെ ആദ്യകാല സമ്പ്രദായമനുസരിച്ച് നായകനു സ്വയം പാടുവാന്‍ കഴിവുണ്ടായിരിക്കണമായിരുന്നു; അതിനു കഴിവുള്ള അശോക് കുമാര്‍ അങ്ങനെ അന്നത്തെ ചിത്രനിര്‍മാതാക്കള്‍ക്കും ആസ്വാദകര്‍ക്കും പ്രിയങ്കരനായിത്തീര്‍ന്നു. ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കും വളരെ പ്രചാരം സിദ്ധിച്ചു. ഇതേത്തുടര്‍ന്ന് വചന്‍, സാവിത്രി, ജന്‍മഭൂമി, പ്രേം കഹാനി, കഞ്ചന്‍, ബന്ധന്‍ജൂലാ, കിസ്മത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കിസ്മത് (1943) അശോക് കുമാറിന് അഖിലഭാരതപ്രശസ്തി നേടിക്കൊടുത്തു.

അശോക് കുമാറും ദേവികാറാണിയും:അച്യുത്കന്യയിലെ ഒരു രംഗം

ആധുനികകാലത്ത് ഇദ്ദേഹം അഭിനയിച്ചിട്ടുള്ള ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ താജ്മഹല്‍, സംഗ്രാ, ദീദാര്‍, ബാന്ദിഷ്, ആശീര്‍വാദ്, ഊംചേ ലോഗ്, അഫ്സാനാ, ഗുംരാഹ്, വിക്ടോറിയ നം. 203 എന്നിവയാണ്. ആശീര്‍വാദിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അശോക് കുമാറിനു ലഭിച്ചു. ഇദ്ദേഹം 180-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിക്കുകയും സമാജ്, രാഗിണി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 1959-ല്‍ കേന്ദ്രസംഗീത നാടക അക്കാദമിയുടെ അവാര്‍ഡും 1962-ല്‍ പദ്മശ്രീ ബഹുമതിയും അശോക് കുമാറിന് ലഭിച്ചു. കൂടാതെ മികച്ച നടനുള്ള ഫിലിം ഫെയറിന്റെ അവാര്‍ഡ് നാലു പ്രാവശ്യം ഇദ്ദേഹം നേടിയിട്ടുണ്ട്. പ്രസിദ്ധ ഗായക നടനായ കിഷോര്‍കുമാറും നടനായ അനൂപ്കുമാറും ഇദ്ദേഹത്തിന്റെ സഹോദരന്‍മാരാണ്.

1988-ല്‍ ഇദ്ദേഹത്തിന് ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് ലഭിച്ചു.

2001 ഡി. 10-ന് മുംബൈയില്‍ അശോക് കുമാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍