This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അവോഗാദ്രോ, അമീദിയോ (1776 - 1856)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: അവോഗാദ്രോ, അമീദിയോ (1776 - 1856) അ്ീഴമറൃീ, അാലറലീ ഇറ്റാലിയന്‍ ഭൌതികശ...) |
|||
വരി 1: | വരി 1: | ||
- | അവോഗാദ്രോ, അമീദിയോ (1776 - 1856) | + | =അവോഗാദ്രോ, അമീദിയോ (1776 - 1856)= |
- | + | Avogadro,Amedeo | |
- | ഇറ്റാലിയന്‍ | + | ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1776 ആഗ. 9-ന് ടൂറിന് എന്ന പട്ടണത്തില്‍ ജനിച്ചു. ടൂറിന് സര്‍വകലാശാലയിലെ ഭൗതികശാസ്ത്രവകുപ്പിലെ പ്രൊഫസറായി വളരെക്കാലം അവോഗാദ്രോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിലെ ഒരു അടിസ്ഥാന സങ്കല്പമായ അവോഗാദ്രോ-പരികല്പന (Hypothesis) ഇദ്ദേഹമാണ് പ്രഖ്യാപിച്ചത് (1811). ഒരേ താപവും മര്‍ദവും ഉള്ള ഏതു വാതകത്തിന്റെയും നിശ്ചിതവ്യാപ്തത്തില്‍ അടങ്ങിയിട്ടുള്ള തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കും എന്നതാണ് ആ പരികല്പന. അണുക്കളും തന്മാത്രകളും തമ്മിലുള്ള വ്യത്യാസം അതു സ്പഷ്ടമാക്കി. ഈ പരികല്പന വളരെക്കാലം അംഗീകരിക്കപ്പെടാതിരുന്നു. അതിനെ ആധാരമാക്കി സ്റ്റാനിസ്ലോ കാനിസ്സാറോ 1858-ല്‍ ഒരു രസതന്ത്രപദ്ധതി ആവിഷ്കരിച്ചെടുത്തപ്പോഴാണ് ആ പരികല്പനയ്ക്ക് അംഗീകാരം സിദ്ധിച്ചത്. 1856 ജൂലാ. 9-ന് ടൂറിനില്‍ ഇദ്ദേഹം നിര്യാതനായി. ''നോ: അവോഗാദ്രോ സ്ഥിരാങ്കം '' |
(പ്രൊഫ. എസ്. ഗോപാലമേനോന്‍) | (പ്രൊഫ. എസ്. ഗോപാലമേനോന്‍) |
Current revision as of 11:49, 25 ഓഗസ്റ്റ് 2009
അവോഗാദ്രോ, അമീദിയോ (1776 - 1856)
Avogadro,Amedeo
ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1776 ആഗ. 9-ന് ടൂറിന് എന്ന പട്ടണത്തില്‍ ജനിച്ചു. ടൂറിന് സര്‍വകലാശാലയിലെ ഭൗതികശാസ്ത്രവകുപ്പിലെ പ്രൊഫസറായി വളരെക്കാലം അവോഗാദ്രോ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തിലെ ഒരു അടിസ്ഥാന സങ്കല്പമായ അവോഗാദ്രോ-പരികല്പന (Hypothesis) ഇദ്ദേഹമാണ് പ്രഖ്യാപിച്ചത് (1811). ഒരേ താപവും മര്‍ദവും ഉള്ള ഏതു വാതകത്തിന്റെയും നിശ്ചിതവ്യാപ്തത്തില്‍ അടങ്ങിയിട്ടുള്ള തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കും എന്നതാണ് ആ പരികല്പന. അണുക്കളും തന്മാത്രകളും തമ്മിലുള്ള വ്യത്യാസം അതു സ്പഷ്ടമാക്കി. ഈ പരികല്പന വളരെക്കാലം അംഗീകരിക്കപ്പെടാതിരുന്നു. അതിനെ ആധാരമാക്കി സ്റ്റാനിസ്ലോ കാനിസ്സാറോ 1858-ല്‍ ഒരു രസതന്ത്രപദ്ധതി ആവിഷ്കരിച്ചെടുത്തപ്പോഴാണ് ആ പരികല്പനയ്ക്ക് അംഗീകാരം സിദ്ധിച്ചത്. 1856 ജൂലാ. 9-ന് ടൂറിനില്‍ ഇദ്ദേഹം നിര്യാതനായി. നോ: അവോഗാദ്രോ സ്ഥിരാങ്കം
(പ്രൊഫ. എസ്. ഗോപാലമേനോന്‍)