This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിപത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:46, 24 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അവിപത്തി

കിറശമി ടലിിമ

ലഗുമിനോസീ സസ്യകുടുംബത്തിലെ ഒരു ഔഷധി. ശാ.നാ. കാഷ്യയ അങ്ഗുസ്റ്റിഫോളിയ (ഇമശൈമ മിഴൌശെേളീഹശമ). സുന്നാമുക്കി, ചൊന്നാമുക്കി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈജിപ്ത്, അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഇത് ദക്ഷിണേന്ത്യയില്‍ എത്തിയത് എന്നു കരുതപ്പെടുന്നു. ഇത് ചെറിയ ഗുല്മമാണ്; ഇതിന്റെ പത്രകങ്ങളാണ് 'സെന്ന' എന്ന ഔഷധമായി ഉപയോഗിക്കുന്നത്. ദക്ഷിണേന്ത്യയിലുണ്ടാകുന്ന അവിപത്തിയുടെ പത്രകങ്ങള്‍ക്ക് 5 സെ.മീ. നീളവും ഒരു സെ.മീ. വീതിയും കാണും. ഇന്ത്യന്‍ സെന്ന, തിരുനെല്‍വേലി സെന്ന എന്നൊക്കെ അറിയപ്പെടുന്ന ഔഷധം ഈ ചെടിയില്‍നിന്നാണ് സംസ്കരിക്കുന്നത്; അറേബ്യന്‍ സെന്ന അഥവാ മെക്ക സെന്ന അറേബ്യന്‍ കാടുകളിലുണ്ടാകുന്ന അവിപത്തിയില്‍ നിന്നും ലഭിക്കുന്നു. ഇതിന്റെ പത്രകങ്ങള്‍ക്ക് വീതി കുറവും നീളം കൂടുതലുമാണ്. ഇന്ത്യന്‍ സെന്നയും അറേബ്യന്‍ സെന്നയും തമ്മില്‍ ഔഷധമൂല്യത്തില്‍ വ്യത്യാസമില്ല. സുഡാനിലുണ്ടാകുന്ന കാസിയ അക്യൂട്ടിഫോളിയ (ഇ. മരരൌശേളീഹശമ) എന്ന ചെടിയുടെ ഇല ഉണക്കിയതാണ് അലക്സാണ്ട്രിയന്‍ സെന്ന.

  അവിപത്തിയുടെ കായ് സൂചകഫലം (ുീറ) ആണ്; നീളം 5 സെ.മീറ്ററും, വീതി 2 സെ.മീറ്ററും വരും. അലക്സാണ്ട്രിയന്‍ അവിപത്തിയുടെ കായയ്ക്കു നീളം കൂടും. 
  നീര്‍വാര്‍ച്ചയുള്ള മണ്ണാണ് അവിപത്തിക്കൃഷിക്കു യോജിച്ചത്. നെല്പാടങ്ങളില്‍ രണ്ടാം വിളയായിട്ടും ഇതു കൃഷിചെയ്യാം. ഹെക്ടറിന് 16 കി.ഗ്രാം വിത്തുവേണം. വിത്തു വിതയ്ക്കുകയോ കുഴിച്ചിടുകയോ ആകാം. വിതയ്ക്കുന്നതിനു മുന്‍പ് മണലുചേര്‍ത്ത് അവച്ച് ബീജകഞ്ചുകത്തിന്റെ കട്ടികുറയ്ക്കാറുണ്ട്. 
  അവിപത്തിയുടെ വളര്‍ച്ചയ്ക്ക് ലഘുവായ മഴയും ധാരാളം സൂര്യപ്രകാശവും ആവശ്യമാണ്. വിതച്ചു നാലഞ്ചു മാസം കഴിഞ്ഞാല്‍ പുഷ്പിക്കും. ആദ്യം ഉണ്ടാകുന്ന പൂക്കുലകള്‍ നുള്ളിക്കളയുന്നു. ഇത് പാര്‍ശ്വശാഖകളുണ്ടാകാന്‍ സഹായിക്കും. ഇലകള്‍ പൂര്‍ണവളര്‍ച്ചയാകുമ്പോള്‍ കൈകൊണ്ടു നുള്ളി ശേഖരിക്കുന്നു. പിന്നീട് ചെടികളെ പുഷ്പിക്കാന്‍ വിടുന്നു. പറിച്ചെടുത്ത ഇലകള്‍ തണലില്‍ വിരിച്ച് ഉണക്കിയെടുക്കുന്നു. ഒരു ഹെക്ടറില്‍ നിന്ന് 1,000 കി. ഗ്രാം ഇല വരെ കിട്ടും.
  ഇലയില്‍ സെന്നോസൈഡ് ഏ.യും ബി.യും, ഇമോഡിന്‍, ക്രൈസോഫാനിക് ആസിഡ്, കാല്‍സിയം ലവണങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇലയും കായും വിരേചനൌഷധങ്ങളാണ്.  അവിപത്തി ധാരാളം വിദേശനാണയം നേടിത്തരുന്നു. 

(ഡോ. പി.എന്‍. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍