This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിട്ടത്തൂര്‍ശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:36, 25 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അവിട്ടത്തൂര്‍ശാസനം

തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷനു സമീപമുള്ള അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പ്രവേശനദ്വാരത്തിന്റെ ഇരുഭാഗങ്ങളിലുള്ള ശിലാലിഖിതങ്ങള്‍. രണ്ടാം ചേരസാമ്രാജ്യത്തിന്റെ (എ.ഡി. 800-1102) ചരിത്രത്തില്‍ ഗോദരവിയുടെ ഭരണകാലം (917-47) നിര്‍ണയിക്കുവാന്‍ ഈ ശാസനം സഹായിക്കുന്നു. ശാസനകാലം ഗോദരവിയുടെ 20-ാം ഭരണവര്‍ഷമാണ്. 'കന്നിയില്‍ വ്യാഴം നിന്ന വൃശ്ചികമാസത്തില്‍ ആവട്ടി പുത്തൂരായിരവരും ഇരുപത്തെഴുവരും ഇരണ്ടുകുടിപ്പൊതുവാളും ആവിരോതത്താല്‍ കൂടിത്തിരുക്കൈകീഴ് ഇരുന്തുചെയ്ത കച്ചമാവിതു'; അതായത് കരാര്‍ ആണെന്ന്, ശാസനത്തില്‍ പറയുന്നു. ഊരിന്റെ ഭരണത്തില്‍ ഊരാളരും പൊതുവാളും കൈകടത്തിക്കൂടെന്ന് അനുശാസിക്കുന്നുണ്ട്. ഊരാളര്‍ ക്ഷേത്രം വക സ്വത്തുക്കള്‍ അപഹരിക്കാതിരിക്കുവാനുള്ള വ്യവസ്ഥകളാണ് ശാസനത്തില്‍ അധികഭാഗവും. വ്യവസ്ഥകള്‍ ലംഘിക്കുന്ന ഊരാളര്‍ക്ക് സ്ഥാനമാനങ്ങളും ഊരാളസമിതിയിലെ അംഗത്വവും നഷ്ടപ്പെടും.

രാജസിംഹന്റെ (1025-43) ഒരു ശാസനവും അവിട്ടത്തൂരിനടുത്തുള്ള താഴേക്കാട്ടുപള്ളിയില്‍ ഉണ്ട്. പള്ളിക്കും ക്ഷേത്രത്തിനും തൊട്ടടുത്ത് രണ്ടുമുറി പീടികപണിത് കച്ചവടം ചെയ്യുവാന്‍ മണിഗ്രാമത്തില്‍​പ്പെട്ട രണ്ടു വ്യാപാരികള്‍ക്ക് അനുവാദം നല്കുന്ന ഈ ശാസനം മലയാളഭാഷയുടെ വികാസപരിണാമങ്ങളെ ഉദാഹരിക്കുവാന്‍ ഭാഷാപണ്ഡിതന്മാര്‍ ഉദ്ധരിക്കാറുണ്ട്.

(അടൂര്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍