This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവസാദശില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:49, 28 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

അവസാദശില

Sedimentary Rock

ഭൗമശിലകളുടെ മൂന്നു പൊതുവിഭാഗങ്ങളില്‍ ഒരിനം. നിക്ഷേപണപ്രക്രിയയിലൂടെ അരിക്കലിനും തരംതിരിപ്പിനും വിധേയമായി അടരുകളായി രൂപംകൊള്ളുന്ന ശിലകളാണിവ. പടലങ്ങളായി അവസ്ഥിതമായിക്കാണുന്നു എന്നതാണ് അവസാദശിലാസ്തരങ്ങളുടെ മുഖ്യ സവിശേഷത.

പൊതുവിവരങ്ങള്‍

അവസാദശിലകളെ ഇതരശിലാവിഭാഗങ്ങളില്‍നിന്നും എളുപ്പം വിവേചിച്ചറിയുന്നത് അവയുടെ ഉദ്ഭവ (origin)ത്തെ ആധാരമാക്കിയാണ്. ഭൗമോപരിതലത്തിന് ഏറ്റവും അടുത്തായി സാധാരണ ഊഷ്മാവിലും മര്‍ദത്തിലുമാണ് അവസാദശിലകള്‍ രൂപംകൊള്ളുന്നത്. ആഗ്നേയ (igneous) ശിലകളാവട്ടെ ഭൂവല്ക്കത്തിന്റെ അഗാധതയില്‍ നടക്കുന്ന പ്രക്രിയകളുടെ ഫലമായി ഉണ്ടാകുന്നവയാണ്. ഇത്തരം പ്രക്രിയകള്‍ക്ക് ഉയര്‍ന്ന ഊഷ്മാവും മര്‍ദവും ആവശ്യമാണ്. അവസാദശിലകള്‍ക്കും മറ്റിനം ശിലകള്‍ക്കും ഇടയില്‍ ഒരതിര്‍ത്തിവരെ അതിവ്യാപനം (overlapping) സംഭവിച്ചുകാണുന്നു. ഉദാഹരണത്തിന് അഗ്നിപര്‍വതച്ചാരം വീണടിഞ്ഞുണ്ടാവുന്ന ആഗ്നേയശിലാപടലങ്ങളും പ്രവാഹജലത്താലോ മറ്റോ വഹിക്കപ്പെട്ടുണ്ടാവുന്ന അവസാദശിലാസ്തരങ്ങളും തമ്മില്‍ വിവേചിച്ചറിയാന്‍ പ്രയാസമാണ്. അതുപോലെതന്നെ ഏതെങ്കിലും സമ്മര്‍ദത്തിനു വിധേയമായി ഞെരുങ്ങിയമര്‍ന്ന് കാഠിന്യം വര്‍ധിച്ച അവസാദശിലകളും നേരിയ തോതില്‍ മാത്രം കായാന്തരണം സംഭവിച്ച മറ്റിനം ശിലകളും തമ്മില്‍ തിരിച്ചറിയുന്നതും പ്രയാസമായിരിക്കും.

ഭൂവല്ക്കത്തിലെ ഉപരിതലത്തോടടുത്തുള്ള 10 കി.മീറ്ററിലെ ശിലാപടലങ്ങളില്‍ വെറും 5 ശ.മാ. മാത്രമേ അവസാദശിലകളുള്ളു; എന്നാല്‍ ഉപരിതലത്തില്‍ ദൃശ്യമായിട്ടുള്ള ശിലകളില്‍ 75 ശ.മാ.-വും ഇവയാണ്. ഇതില്‍നിന്നും അവസാദങ്ങള്‍ ഉപരിതലത്തോട് ഏറ്റവും അടുത്തായി മാത്രമേ രൂപംകൊള്ളുന്നുള്ളൂ എന്ന വ്യക്തമാവുന്നു. അവസാദശിലാസമൂഹങ്ങളുടെ കനവും വ്യാപ്തവും പലയിടത്തും പലതായിരിക്കും. ഭൂവല്ക്കത്തിലെ ശിലാഘടനയെ സംബന്ധിച്ചിടത്തോളം നന്നേ അഗണ്യമായ ഒരു സ്ഥാനമേ അവയ്ക്കുള്ളൂ; എങ്കിലും ജീവാശ്മങ്ങളുടെ ബഹുലതയും അവസ്ഥിതിയിലെ ക്രമീകൃതസ്വഭാവവും മൂലം ഭൌമചരിത്രം പഠിക്കുന്നതിലും ജീവജാലങ്ങളുടെ ഉത്പത്തിയും പരിണാമദശകളും മനസ്സിലാക്കുന്നതിലും അവസാദശിലകള്‍ ഗണ്യമായി സഹായിക്കുന്നു. മാത്രമല്ല മിക്കപ്പോഴും അവ കല്‍ക്കരി, ഖനിജ എണ്ണ, പ്രകൃതിവാതകം എന്നിവയുടെയും ഇരുമ്പ്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ധാതുക്കളുടെയും ഇടതൂര്‍ന്ന നിക്ഷേപങ്ങള്‍കൊണ്ടു സമ്പന്നവുമാണ്.

ഉദ്ഭവം

നിലവിലുള്ള ശിലകളുടെ ശിഥിലീകരണമാണ് അവസാദശിലകളുടെ ഉദ്ഭവത്തിനു നിദാനം. വെള്ളം, വായു, തുഷാരം, ജൈവാംശങ്ങളുടെ ക്ഷയം തുടങ്ങിയവ മൂലം ശിലകള്‍ക്ക് അപക്ഷയം (weathering) സംഭവിക്കുന്നു (നോ: അപക്ഷയം). തന്‍മൂലം സൂക്ഷ്മരൂപത്തില്‍ വിഘടിതമാവുന്ന ശിലാംശങ്ങള്‍ പ്രവാഹജലത്താലോ കാറ്റ്, ഭൂജലം തുടങ്ങിയവയാലോ വഹിച്ചുനീക്കപ്പെടുന്നു. ഈ ശിലാംശങ്ങള്‍ മിക്കപ്പോഴും ഖരരൂപത്തിലുള്ള സൂക്ഷ്മകണങ്ങളായിരിക്കും; ചിലപ്പോള്‍ ലായനികളില്‍ അയോണ്‍ രൂപത്തിലോ, ലയിക്കാതെ കൊളോയ്ഡുകളായോ കാണപ്പെട്ടെന്നും വരാം. ഉദ്ഭവസ്ഥാനത്തുനിന്നും നീക്കപ്പെടുന്ന ഇവ വിദൂരസ്ഥങ്ങളായ പ്രദേശങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു (നോ: അപരദനം). നദീപാര്‍ശ്വങ്ങളിലായുണ്ടാവുന്ന മണല്‍ത്തിട്ടുകള്‍, എക്കല്‍സമതലങ്ങള്‍, ഡെല്‍റ്റകള്‍ തുടങ്ങിയ ഭൂരൂപങ്ങള്‍ ഇത്തരം നിക്ഷേപണം മൂലം നിര്‍മിക്കപ്പെടുന്നവയാണ്. എന്നാല്‍ വഹനത്തിനു വിധേയമാവുന്ന ശിലാംശങ്ങളിലെ ഏറിയ പങ്കും കടല്‍ത്തറകളിലാണ് എത്തിച്ചേരുന്നത്. അതിനിടയില്‍ത്തന്നെ ജലപാളികളുടെ അരിക്കലിനു വഴിപ്പെട്ട് സാമാന്യമായ തരംതിരിപ്പിനും അവ വിധേയമാവുന്നു. ഇത്തരം അടിയലുകള്‍ ഒന്നിനു പുറകേ ഒന്നായി ആവര്‍ത്തിക്കപ്പെടുന്നത് അടിയിലുള്ള അടരുകളിലെ ജലാംശം നഷ്ടപ്പെടുന്നതിനും അവസാദങ്ങള്‍ മുറുകിച്ചേര്‍ന്ന്, ക്രമേണ കാഠിന്യം വര്‍ധിച്ചു പുതിയ ശിലാപാളികള്‍ ഉണ്ടാവുന്നതിനും കാരണമായിത്തീരും. ഉദ്ഭവത്തെ അടിസ്ഥാനമാക്കി, അവസാദശിലകളെ പൊതുവേ രണ്ടു വിഭാഗങ്ങളായി തിരിക്കാം: ദ്രവണശിഷ്ടം (residual), രാസികം (chemical). ആദ്യത്തെയിനത്തില്‍പ്പെടുന്നവയെ 'ദളികാശ്മം' (clastic rock) എന്നും വിളിക്കാറുണ്ട്. ഏതെങ്കിലും ശിലാസമൂഹങ്ങളുടെ വിഘടനം മൂലം ഉണ്ടാവുന്ന ഖരരൂപത്തിലുള്ള ശിലാകണങ്ങള്‍ വഹിച്ചുനീക്കപ്പെട്ടും, തുടര്‍ന്ന് നിക്ഷേപിക്കപ്പെട്ടും രൂപംപ്രാപിക്കുന്ന അവസാദശിലകളെയാണ് ദ്രവണശിഷ്ടവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. നിക്ഷേപസ്ഥലങ്ങളില്‍ ക്ഷുദ്രജീവികളുടെ ജീവരാസിക (bio-chemical) പ്രക്രിയകള്‍ മൂലം ഉണ്ടാവുന്ന അവക്ഷേപം (precipitate) അടിഞ്ഞ് രൂപംകൊള്ളുന്നവയെ രാസികവിഭാഗത്തില്‍പ്പെടുത്തുന്നു. കാല്‍സ്യം കാര്‍ബണേറ്റ് ഷെല്ലുകള്‍, മൊളസ്ക്കുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടാവുന്ന അജീവരാസവസ്തുക്കളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. മിക്കവാറും സ്തരങ്ങളില്‍ ദ്രവണശിഷ്ടവും രാസികവുമായ അവസാദങ്ങള്‍ ഇടകലര്‍ന്നു കണ്ടുവരുന്നു. ഉദാഹരണത്തിന് രാസികവിഭാഗത്തില്‍പ്പെടുന്ന ചുണ്ണാമ്പുകല്ലിന്റെ അടരുകള്‍ ക്വാര്‍ട്ട്സിന്റെയും കളിമണ്‍ധാതുക്കളുടെയും സൂക്ഷ്മരൂപത്തിലുള്ള അംശങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കും; ഇവ കാറ്റുമൂലമോ ജന്തുക്കള്‍ വഴിയോ വന്നുചേരുന്നവയാവാം. ഇതുപോലെതന്നെ മണല്‍ക്കല്ലുകള്‍, ഷെയ്ലു(shale)കള്‍ തുടങ്ങിയ ദ്രവണശിഷ്ടഅവസാദശിലകളില്‍ കാല്‍സ്യംകാര്‍ബണേറ്റ്, സിലിക തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ രാസവസ്തുക്കള്‍ നിക്ഷേപണാവസരത്തിലെ രാസപ്രക്രിയകള്‍ മൂലമോ അതിനുശേഷമുള്ള രാസികപരിവര്‍ത്തനങ്ങള്‍ മൂലമോ ഉണ്ടായവ ആവാം.

ഏറ്റവും സമൃദ്ധമായിക്കാണുന്ന അവസാദശിലകള്‍ ഷെയ്ല്‍, മണല്‍ക്കല്ല്, ചുണ്ണാമ്പുകല്ല് എന്നീ മൂന്നിനങ്ങളാണ്; ഭൂവല്ക്കത്തിലെ അവസാദങ്ങളില്‍ 95ശ.മാ.-ത്തിലേറെ ഈ മൂന്നിനത്തില്‍പ്പെടുന്ന അവസാദശിലകളാണ്. ഇവയില്‍ത്തന്നെ രാസികവിഭാഗത്തില്‍പ്പെട്ട ചുണ്ണാമ്പുകല്ലുകള്‍ മൊത്തം വ്യാപ്തത്തിന്റെ 20ശ.മാ.-ത്തോളമേ വരൂ. ഷെയ്ലുകളുടെയും മണല്‍ക്കല്ലുകളുടെയും താരതമ്യവ്യാപ്തം തിട്ടപ്പെടുത്തിയിട്ടില്ല; എന്നിരിക്കിലും ഷെയ്ലുകളുടെ അളവ് മണല്‍ക്കല്ലുകളുടെ രണ്ടിരട്ടിയിലേറെയായി കരുതപ്പെടുന്നു.

ധാത്വംശം

മറ്റിനം ശിലകള്‍പോലെ അവസാദശിലകളും വിവിധ ധാതുക്കളുടെ സഞ്ചയങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കും. കളിമണ്ണ്, ക്വാര്‍ട്ട്സ്, കാല്‍സൈറ്റ് എന്നീ ധാതുക്കളാണു കൂടുതലായുള്ളത്. പ്രത്യേക മേഖലകളില്‍ മറ്റു ചില ധാതുക്കളുടെ ആധിക്യവും കാണാം.

ഏതെങ്കിലുമൊരു ധാതുവിന്റെ ആധിക്യം ഉണ്ടായിരിക്കാമെങ്കിലും ഒറ്റ ധാതു മാത്രമായുള്ള അവസാദശിലകള്‍ ഇല്ലെന്നു തന്നെ പറയാം; ഉദാഹരണമായി ചുണ്ണാമ്പുകല്ലിലെ മുഖ്യഘടകം കാല്‍സൈറ്റാണ്. പക്ഷേ, ഏറ്റവും ശുദ്ധമായ ചുണ്ണാമ്പുകല്ലില്‍പ്പോലും കളിമണ്ണിന്റെയും ക്വാര്‍ട്ട്സിന്റെയും അംശങ്ങള്‍ നേരിയ തോതിലെങ്കിലും കലര്‍ന്നിരിക്കും. മണല്‍ക്കല്ലിലെ തരികള്‍ ഭൂരിഭാഗവും ക്വാര്‍ട്ട്സിന്റേതാണ്; പക്ഷേ, അവയെ കൂട്ടിച്ചേര്‍ക്കുന്ന സിമന്റുപദാര്‍ഥം കാല്‍സൈറ്റ്, ഡോളമൈറ്റ്, അയണ്‍ ഓക്സൈഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നായിരിക്കും. ചുരുക്കത്തില്‍, ഓരോ അവസാദശിലയും ഒന്നിലേറെ ധാതുക്കളുടെ മിശ്രിതമാണ്.

കളിമണ്ണ്

സിലിക്കേറ്റ് ധാതുക്കളുടെ, വിശിഷ്യ, ഫെല്‍സ്പാറുകളുടെ, അപക്ഷയംമൂലമാണു കളിമണ്ണുണ്ടാവുന്നത്. കാലക്രമത്തില്‍ ഇവ അവസാദങ്ങളുമായി കൂടിക്കലരുന്നു. ചെളിക്കല്ല്, ഷെയ് ല്‍ എന്നിവയില്‍ സാമാന്യമായ തോതില്‍ കളിമണ്ണ് അടങ്ങിക്കാണുന്നു. കയോലിനൈറ്റ് (kiolinite), ഇലൈറ്റ് (illite) എന്നിവയാണ് അവസാദശിലകളില്‍ സാധാരണയായുള്ള കളിമണ്ണിനങ്ങള്‍.

ക്വാര്‍ട്ട്സ്

അവസാദശിലകളിലെ മറ്റൊരു പ്രധാന ഘടകമാണ് സിലിക; ഈ ധാതു ക്വാര്‍ട്ട്സ്, ചെര്‍ട്ട് (chert), അനലാശ്മം (flint), ഓപല്‍ (opal), കാല്‍സിഡോണി (chalcedony) തുടങ്ങിയ വിവിധരൂപങ്ങളില്‍ കണ്ടുവരുന്നു.

ഭൗതികവും രാസികവുമായ അപക്ഷയത്തിനു വിധേയമാവുന്നതിലൂടെ ഗ്രാനൈറ്റ് തുടങ്ങിയ ആഗ്നേയശിലകളില്‍നിന്നും ക്വാര്‍ട്ട്സ് തരികള്‍ ധാരാളമായി വിഘടിതമാവുന്നു. ഇവ അപരദനപ്രക്രിയയിലൂടെ അവസാദങ്ങളായി മാറുന്നു. മണല്‍ക്കല്ലിലെ ക്വാര്‍ട്ട്സ് തരികള്‍ ഈ വിധത്തില്‍ ഉണ്ടാകുന്നവയാണ്. ദ്രാവകങ്ങളില്‍ ലയിച്ച് അയോണ്‍ രൂപത്തിലോ അലേയമായി കൊളോയ്ഡ് രൂപത്തിലോ അവശേഷിക്കുന്ന സിലികാംശം അവക്ഷേപ (precipitate) രൂപത്തില്‍ നിക്ഷിപ്തമാകുന്നത് പരുക്കന്‍തരികളുള്ള അവസാദശിലകള്‍ക്കു രൂപം നല്കുന്നു. ജലീയ സിലിക (hydrous silica) മറ്റൊരിനം അവസാദമാണ്. ക്വാര്‍ട്ട്സിനെ അപേക്ഷിച്ച് കാഠിന്യം കുറഞ്ഞ, പരല്‍രൂപമില്ലാതെ അവക്ഷിപ്തമാവുന്ന ജലീയ സിലികയാണ് ഓപല്‍ opal).

അവസാദശിലകളില്‍ ഗൂഢക്രിസ്റ്റലീയ (crypto-crystal line) രൂപത്തിലും സിലിക ഉള്‍ക്കൊണ്ടു കാണുന്നു. സാധാരണ സൂക്ഷ്മദര്‍ശിനികളിലൂടെ പോലും കാണാന്‍ കഴിയാത്ത പരല്‍രൂപമാണ് ഇവയ്ക്കുള്ളത്. നേരിയ ഇഴകള്‍ പോലെയോ ധാന്യമണികള്‍പോലെയോ ഇവ ചിതറിക്കിടക്കുന്നതായി സൂക്ഷ്മദര്‍ശിനി നിരീക്ഷണം തെളിയിക്കുന്നു. ഇവയില്‍ രണ്ടാമത്തെ ഇനത്തില്‍പ്പെടുന്നതാണ് അനലാശ്മം; ചെര്‍ട്ട്, ജാസ്പെര്‍ എന്നിവയും ഇത്തരത്തിലുള്ളതാണ്.

ഗൂഢക്രിസ്റ്റലീയ സിലികയുടെ തന്തുരൂപത്തിലുള്ള ഇനത്തിനു പൊതുവേ കാല്‍സിഡോണി എന്നു പറയുന്നു. ഇവയില്‍ തവിട്ടുനിറത്തില്‍ അര്‍ധതാര്യമായ ഒരിനത്തിനെ പ്രത്യേകമായി സൂചിപ്പിക്കാനും കാല്‍സിഡോണി എന്ന പദം ഉപയോഗിച്ചുവരുന്നു. നോ: അഗേറ്റ്

കാല്‍സൈറ്റ്

ചുണ്ണാമ്പുകല്ലിലെ പ്രധാന ഘടകമാണ് കാല്‍സൈറ്റ്. പരുക്കന്‍തരികളുള്ള അവസാദശിലകളില്‍ സിമന്റുപദാര്‍ഥമായി കാല്‍സൈറ്റ് അടങ്ങിയിരിക്കും. കാല്‍സികപ്ളേജിയോക്ളേസ് (Calcicplagioclase) പോലെ കാല്‍സിയം ധാരാളമായുള്ള ആഗ്നേയശിലകളില്‍ നിന്നുമാണ് കാല്‍സൈറ്റ് ലഭ്യമാവുന്നത്. അപക്ഷയഫലമായി ഉണ്ടാവുന്ന കാല്‍സിയം ബൈകാര്‍ബണേറ്റ് [Ca (HCO 3)0 പരിവര്‍ത്തനവിധേയമായി കാല്‍സൈറ്റ് (ഇമ ഇഛ3) ആയിത്തീരുന്നു.

  4.	ഇതര ധാത്വംശങ്ങള്‍. അവസാദശിലാസമൂഹങ്ങളില്‍ കൂടുതലും കളിമണ്ണ്, ക്വാര്‍ട്ട്സ്, കാല്‍സൈറ്റ് എന്നിവ ഒറ്റയ്ക്കോ കൂട്ടായോ ചേര്‍ന്ന സഞ്ചയങ്ങളാണ്. വ്യത്യസ്ത ഘടനയുള്ള ചുരുക്കം ചില ശിലകളുമുണ്ട്; ഇവയില്‍ ഡോളമൈറ്റ് ധഇമ ങഴ (ഇീ3)2പ തുടങ്ങിയ ചിലയിനങ്ങള്‍ പ്രത്യേക ശിലാസ്തരങ്ങളായി അവസ്ഥിതമായിക്കാണും. മിക്കപ്പോഴും ഡോളമൈറ്റ് ശിലകള്‍ കാല്‍സൈറ്റ് ശിലകളുമായി ഇടകലര്‍ന്നു കണ്ടുവരുന്നു; ഡോളമൈറ്റിന്റെ അംശം താരതമ്യേന കൂടുതലായിരിക്കുമ്പോള്‍ അത്തരം ശിലകള്‍ ഡോളമൈറ്റുകളായി വിഭജിക്കപ്പെടുന്നു. കാല്‍സൈറ്റുമായി തിരിച്ചറിയുന്നതു നന്നേ ബുദ്ധിമുട്ടാണെങ്കിലും അത്യാവശ്യവുമാണ്. നേര്‍പ്പിച്ച ഹൈഡ്രോക്ളോറിക് അമ്ളത്തില്‍ കാല്‍സൈറ്റ് നന്നായി കുമിളിക്കുന്നു; ഡോളമൈറ്റിന്റെ ഈദൃശപ്രവര്‍ത്തനം നന്നേ മന്ദഗതിയിലാണ്. 
  ചിലയിനം അവസാദശിലകളില്‍ ഫെല്‍സ്പാറുകളും അഭ്രങ്ങളും ധാരാളം അടങ്ങിക്കാണുന്നു. രാസാപക്ഷയത്തിന്റെ ഫലമായി ഈ ധാതുക്കള്‍ വളരെ എളുപ്പത്തില്‍ മറ്റു ധാതുക്കളായി പരിവര്‍ത്തിതമാവുന്നതിനാല്‍, ഇവയുടെ സാന്നിധ്യമുള്ള അവസാദശിലകളുടെ ഉദ്ഭവം ഭൌതികാപക്ഷയംമൂലമാണെന്നു മനസ്സിലാക്കാം. 
  ആഗ്നേയശിലകളിലടങ്ങിയിട്ടുള്ള ഫെറോമഗ്നീഷ്യന്‍ ധാതുക്കളുടെ രാസാപക്ഷയംമൂലം വിഘടിതമാവുന്ന ഇരുമ്പിന്റെ അംശങ്ങള്‍ ഇതര പദാര്‍ഥങ്ങളുമായി കൂട്ടുചേര്‍ന്ന് പുതിയ ധാതുക്കള്‍ ഉത്പാദിപ്പിക്കുകയും തുടര്‍ന്നു നിക്ഷിപ്തമാവുകയും ചെയ്യും. ഇങ്ങനെയുണ്ടാവുന്ന അവസാദശിലകള്‍ ഹേമറ്റൈറ്റ് (വലാമശേലേ), ജിയോഥൈറ്റ് (ഴലീവേശലേ), ലിമൊണൈറ്റ് (ഹശാീിശലേ) എന്നിവ ഉള്‍ക്കൊണ്ടുകാണുന്നു. മിക്കപ്പോഴും ഒരു വര്‍ണവസ്തുവിന്റെയോ സിമന്റു പദാര്‍ഥത്തിന്റെയോ സ്ഥാനമാവും ഇവയ്ക്കുണ്ടായിരിക്കുക. എന്നാല്‍ ചുരുക്കം ചില അവസാദസ്തരങ്ങള്‍ മേല്പറഞ്ഞവയുടെ സമ്പന്നനിക്ഷേപങ്ങളായും കണ്ടുവരുന്നു. 
  അവക്ഷേപങ്ങളായി നിക്ഷിപ്തമാവുന്ന മറ്റു രണ്ടു ധാതുക്കളാണ് ഹാലൈറ്റ് (ചമ ഇഹ), ജിപ്സം (ഇമ ടീ4.2ഒ2ഛ) എന്നിവ. ലായനിയിലെ ജലാംശം ബാഷ്പീകരിക്കപ്പെട്ടാണ് ഇവ ഉണ്ടാകുന്നത്; ലീനവസ്തുക്കളുടെ അനുപാതമനുസരിച്ചാണ് അവക്ഷേപത്തിന്റെ സ്വഭാവം നിര്‍ണയിക്കപ്പെടുന്നത്. സാധാരണ ഊഷ്മാവില്‍ ലവണത മാധ്യമൂല്യത്തിന്റെ മൂന്നിരട്ടിയായി വര്‍ധിക്കുമ്പോള്‍ ജിപ്സം അവക്ഷിപ്തമാവുന്നു; പത്തിരട്ടിയാവുമ്പോഴാണ് ഹാലൈറ്റുകള്‍ വേര്‍തിരിയുന്നത്. 
  പൈറോക്ളാസ്റ്റിക് അവസാദങ്ങള്‍ വലുപ്പമുള്ളവയോ ധൂളീമാത്രങ്ങളോ ആവാം. അഗ്നിപര്‍വതജന്യമായ ഈ പദാര്‍ഥങ്ങള്‍ ഉദ്ഗാരപ്രദേശത്തുനിന്നും പ്രവാഹജലത്താലോ, വായു തുടങ്ങിയ മറ്റ് അപരദനകാരകങ്ങളാലോ വഹിക്കപ്പെട്ട് അനേകശതം കിലോമീറ്റര്‍ ദൂരത്തായി നിക്ഷിപ്തമാവാം. ജൈവാവശിഷ്ടങ്ങളാണ് അടുത്തത്. കല്‍ക്കരി നിക്ഷേപങ്ങളിലെ പ്രധാന ഘടകം സസ്യാവശിഷ്ടങ്ങളാണ്. സാധാരണയായി അവസാദശിലാസ്തരങ്ങളിലെ ജൈവാംശങ്ങള്‍ വലുതായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായിക്കാണുന്നില്ല. 
   കഢ.  	 ഘടനാപരമായ സവിശേഷതകള്‍. ശിലാംശങ്ങളുടെയും ധാത്വംശങ്ങളുടെയും ദ്രവണശിഷ്ടങ്ങള്‍, കളിമണ്ണ് തുടങ്ങിയ കൊളോയ്ഡ് വസ്തുക്കളുടെ ഊര്‍ണികകള്‍ (ളഹീരരൌഹല), രാസികാവക്ഷേപങ്ങള്‍ (രവലാശരമഹ ുൃലരശുശമേലേ) എന്നിവ കൂടിക്കലര്‍ന്നുണ്ടാകുന്നവയാണ് ഏറിയകൂറും അവസാദങ്ങള്‍. ഇവയില്‍ ഓരോയിനത്തിലുംപെട്ട കണികകളുടെ ജ്യാമിതീയസ്വഭാവങ്ങളും അവയുടെ അന്യോന്യബന്ധങ്ങളും നിര്‍ണയിക്കപ്പെടേണ്ടതുണ്ട്. ഘടനാപരമായ വിശ്ളേഷണം, അവസാദങ്ങളുടെ ജനിതകസ്വഭാവങ്ങളെ വെളിവാക്കുന്നു. അവ തരംതിരിക്കപ്പെട്ടത് ഏതുതരം മാധ്യമം മൂലമാണെന്നതും വ്യക്തമാവുന്നു. ഘടനാപരമായ മിക്ക സവിശേഷതകളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. 
  വലുപ്പം, ആകൃതി, ശിലാഘടകങ്ങളുടെ വിതരണം എന്നീ ഭൌതികസ്വഭാവങ്ങളെ അടിസ്ഥാനമാക്കി അവസാദശിലകളെ പൊതുവേ ദളികങ്ങളും അല്ലാത്തവയുമായി വിഭജിക്കാവുന്നതാണ്. 
  ധാതുക്കളുടെയും ഇതരശിലകളുടെയും വിഘടിതമായ അംശങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ അവസാദങ്ങളെയാണ് ദളികാശ്മങ്ങള്‍ (രഹമശെേര ൃീരസ) എന്നു വിളിച്ചുവരുന്നത്. ഘടകങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ക്ക്, പരിണതരൂപമായ അവസാദശിലയുടെ പൊതുപ്രകൃതിയില്‍ വലുതായ സ്വാധീനത ഉണ്ടായിരിക്കും. ഉദാഹരണമായി മണലും ചരലും കൂടിക്കലര്‍ന്നുണ്ടായ അവസാദശിലാസ്തരത്തിന് പരുക്കന്‍ഘടനയായിരിക്കും; എന്നാല്‍ ഉരുണ്ടതും നനുത്തതുമായ മണല്‍ത്തരികള്‍ സംയോജിച്ചുണ്ടാവുന്ന ശിലകള്‍ക്കു തരിമയമായ (ൌഴമ്യൃ) ഘടനയാണുള്ളത്. അവസാദങ്ങള്‍ നിക്ഷിപ്തമാവുന്ന രീതിയെ ആശ്രയിച്ചുള്ള ഘടനാവിശേഷമായിരിക്കും അവ കൂടിച്ചേര്‍ന്നുണ്ടാവുന്ന ശിലകള്‍ക്കുണ്ടായിരിക്കുക. ഹിമാനികള്‍മൂലം നിക്ഷിപ്തമാവുന്ന അവശിഷ്ടങ്ങള്‍ക്കു നന്നേ സൂക്ഷ്മങ്ങളായ കൊളോയ്ഡുകള്‍ മുതല്‍ ഭീമാകാരങ്ങളായ പാറകള്‍വരെയുള്ള വിവിധതരം പദാര്‍ഥങ്ങളുടെ കുഴഞ്ഞുമറിഞ്ഞ രൂപമായിരിക്കും; നേരെമറിച്ച് വായൂഢ (അലീഹശമി) നിക്ഷേപങ്ങളിലാകുമ്പോള്‍ എല്ലാ കണങ്ങളും 0.15 മുതല്‍ 0.30 വരെ മി.മീ. വ്യാസമുള്ള സൂക്ഷ്മപദാര്‍ഥങ്ങളാവും. 
  രാസിക അവശിഷ്ടങ്ങള്‍ക്കും ദളികാഘടന (രഹമശെേര ൃൌരൌൃല) ഉണ്ടായിരിക്കാം. ജീവരാസികപ്രക്രിയകളുടെ ഫലമായി ഷെല്ലുകളുടെ അവശിഷ്ടങ്ങളില്‍നിന്നും രൂപംകൊള്ളുന്ന അവസാദശിലകള്‍ ദളികാഘടനയ്ക്ക് ഉത്തമ ദൃഷ്ടാന്തങ്ങളാണ്. 
  തരിമണികളുടെ വലുപ്പംനോക്കി അവസാദശിലകളെ വര്‍ഗീകരിക്കുവാന്‍ എളുപ്പമാണ്. ഘനമാനം, ഭാരം, പ്രതലക്ഷേത്രഫലം എന്നിവയെ അപേക്ഷിച്ച് വ്യാസത്തിന്റെ അടിസ്ഥാനത്തില്‍ വലുപ്പം നിര്‍ണയിക്കുകയാണ് പ്രായോഗികം. ഇതില്‍നിന്നും അവസാദശിലകളുടെ കണങ്ങള്‍ തികച്ചും ഉരുണ്ടതാണെന്നു വിവക്ഷയില്ല; അനിയതമായ ആകൃതിയുള്ള ഒരു കണത്തിനു തുല്യഘനമാനമുള്ള ഗോളാകൃതിയാണ് ഉള്ളതെങ്കില്‍ അതിനുണ്ടാവുമായിരുന്ന വ്യാസത്തെയാണു കണക്കിലെടുക്കുന്നത്. തികച്ചും സൂക്ഷ്മമായി വലുപ്പം നിര്‍ണയിക്കുക ദുഷ്കരമായതിനാല്‍ സാമ്പിളുകള്‍ തിരഞ്ഞെടുത്ത് അവയുടെ ഏകദേശവ്യാപ്തം നോക്കി അളവുകള്‍ തിട്ടപ്പെടുത്തുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇതിന് പല രീതിയിലുള്ള മാപനപ്പട്ടികകളും നിലവിലുണ്ടെങ്കിലും വെന്റ്വര്‍ത്ത് മാപനം (ണലിംീൃവേ ടരമഹല) ആണ് സാധാരണയായി ഉപയോഗത്തിലുള്ളത്. മാപനപ്പട്ടികയില്‍ കളിമണ്ണ് എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ആയിനത്തിലുള്ള അവസാദങ്ങളെയാണ് കളിമണ്‍ ധാതുക്കളെയല്ല, എന്നത് പ്രത്യേകം ഓര്‍മിക്കേണ്ടതുണ്ട്. പരീക്ഷണശാലയില്‍ ഈ മാപനവിധി പ്രായോഗികമാണെന്നിരിക്കിലും സ്ഥലീയ അധ്യയനത്തില്‍ പരിചയപക്വതവച്ചുള്ള നിരീക്ഷണമാണ് വര്‍ഗീകരണത്തിനുപാധി. 
  രാസികപ്രക്രിയകളിലൂടെ ഉദ്ഭവിക്കുന്ന അവസാദശിലകളില്‍ മിക്കവയ്ക്കും ദളികാഘടന ഉണ്ടായിരിക്കയില്ല. ഇത്തരം ശിലകളിലെ കണങ്ങള്‍ പരസ്പരം ഒട്ടിച്ചേര്‍ന്നുകാണുന്നു. ഇവ പരലാകൃതിയുള്ള ആഗ്നേയശിലകളോട് സാദൃശ്യം വഹിക്കുന്നു. ഇത്തരം അവസാദശിലകളില്‍ മിക്കവയ്ക്കും പരല്‍രൂപമുണ്ടായിരിക്കും; ഓപല്‍ ഇതിനൊരപവാദമാണ്. 
  ധാതുക്കളുടെ ജലീയ-ലായനികളില്‍നിന്നും അവക്ഷിപ്തമാവുന്ന പരലുകള്‍ നന്നേ വലുപ്പം കുറഞ്ഞവയായിരിക്കും. അവക്ഷേപങ്ങള്‍ താരതമ്യേന സാന്ദ്രത കുറഞ്ഞ ദ്രവവസ്തുവില്‍ പ്ളവം ചെയ്യാതെ വളരെ എളുപ്പം അടിയുന്നുവെന്നതാണിതിനു കാരണം. ഇവയ്ക്കു മുകളിലായി വീണ്ടും അവസാദങ്ങള്‍ അടിഞ്ഞുകൂടുന്നതോടെ താഴെ ചെളിപ്പരുവത്തിലുള്ള അവസാദങ്ങള്‍ മുറുകിക്കൂടുന്നു. ഇതിനിടയില്‍ത്തന്നെ അവയിലെ ചില കണങ്ങള്‍ ചുറ്റുപാടുമുള്ള സൂക്ഷ്മകണങ്ങളുമായി ഞെരുങ്ങിച്ചേര്‍ന്ന് കൂടുതല്‍ വലുപ്പമുള്ളവയാകാനും ഇടയുണ്ട്. ചെളിക്കെട്ടിനു നിദാനമായ ദ്രവവസ്തു ധാത്വംശങ്ങളാല്‍ പൂരിതമായിരിക്കും. തന്‍മൂലം ജലാംശം വാര്‍ന്നുപോവുന്നതോടെ ധാത്വംശങ്ങള്‍ സദൃശവസ്തുക്കളുമായി കൂട്ടുചേര്‍ന്നു പരലുകള്‍ വളര്‍ത്തുന്നു. ഇത്തരത്തിലുണ്ടാവുന്ന ശിലാപടലങ്ങള്‍ പരലുകളുടെ ബാഹുല്യംനിമിത്തം ആഗ്നേയശിലകളോടു സാദൃശ്യം പുലര്‍ത്തുന്നു; ദളികാഘടനയില്ലാത്ത ഇത്തരം ശിലകളെ തരികളുടെ വലുപ്പംനോക്കി സൂക്ഷ്മകണികം (ളശില ഴൃമശിലറ), മാധ്യമ കണികം (ാലറശൌാ ഴൃമശിലറ) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. സ്ഥൂലകണികങ്ങളിലെ തരികളുടെ വ്യാസം 5 മി. മീറ്ററില്‍ കൂടുതലും സൂക്ഷ്മകണികങ്ങളിലേത് 1 മി. മീറ്ററില്‍ കുറവും ആയിരിക്കും. 
   ഢ.	അശ്മീഭവനം (ഘശവേശളശരമശീിേ). പരസ്പരബന്ധമില്ലാതെ, ക്രമരഹിതമായി അടിഞ്ഞുകൂടുന്ന അവസാദങ്ങള്‍ സമേകിതവും (രീിീഹശറമലേറ) സംബദ്ധവും (രീവലൃലി) ആയി മാറുന്ന പ്രക്രിയ. ഈ പ്രക്രിയ പല രീതിയില്‍ നടക്കുന്നു. 
  അസംപിണ്ഡിത(ൌിരീിീഹശറമലേറ)മായ അവസാദങ്ങളിലെ കണങ്ങള്‍ക്കിടയില്‍ ഇതരപദാര്‍ഥങ്ങള്‍ കടന്നുകൂടി അവയുടെ സിമന്റ് സ്വഭാവംമൂലം ശിലാപടലം മുറുകിക്കൂടുന്ന പ്രക്രിയയാണ് സംയോജനം (രലാലിമേശീിേ). കാല്‍സൈറ്റ്, ഡോളമൈറ്റ്, ക്വാര്‍ട്ട്സ് എന്നിവയാണ് പ്രമുഖ സിമന്റ് പദാര്‍ഥങ്ങള്‍. അയണ്‍ ഓക്സൈഡ്, ഓപല്‍, കാല്‍സിഡോണി, ആന്‍ഹൈഡ്രൈറ്റ്, പൈറൈറ്റ് എന്നിവയും സംയോജകങ്ങളായി വര്‍ത്തിക്കുന്നു. മുറുക്കമില്ലാത്ത അവസാദങ്ങള്‍ക്കിടയിലേക്കു പ്രവാഹജലം ഊര്‍ന്നിറങ്ങുമ്പോള്‍ ജലത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള സിമന്റ്പദാര്‍ഥങ്ങള്‍ വേര്‍പെട്ട് സംയോജനം സാധിക്കുന്നു. കാലക്രമേണ ഇത്തരം അവസാദങ്ങള്‍ ഒന്നാകെത്തന്നെ സാമാന്യം കാഠിന്യമുള്ള ശിലാപടലങ്ങളായി മാറും. പരുക്കന്‍ തരികളായി നിക്ഷിപ്തമാവുന്ന അവസാദങ്ങളില്‍ വെള്ളം എളുപ്പത്തില്‍ വാര്‍ന്നുപോകുന്നതുമൂലം മേല്പറഞ്ഞ വിധത്തിലുള്ള സംയോജനം സുഗമമല്ല. 
  കളിമണ്ണ്, സില്‍റ്റ് (ശെഹ) എന്നീ ദളികാശ്മങ്ങളില്‍ രന്ധ്രങ്ങള്‍ നന്നേ സൂക്ഷ്മങ്ങളായി കാണുന്നതിനാല്‍ അവയിലൂടെ വെള്ളം ഊര്‍ന്നിറങ്ങുന്നത് പ്രയാസമാണ്. തന്‍മൂലം സിമന്റുപദാര്‍ഥങ്ങളുടെ പ്രവേശം ഉണ്ടാകുന്നില്ല. ഇത്തരം അവസാദങ്ങളുടെ അശ്മീഭവനം നടക്കുന്നതു സംഹനനം (രീാുമരശീിേ), ശുഷ്കനം (റലരശരരമശീിേ) എന്നീ പ്രക്രിയകളിലൂടെയാണ്. 
  ഉപരിപടലങ്ങളുടെ സമ്മര്‍ദംമൂലം തരികള്‍ തമ്മിലുള്ള ഇട കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുന്ന പ്രക്രിയയാണ് സംഹനനം. ഏതെങ്കിലും രീതിയിലുള്ള ഭൂചലനത്തിന്റെ ഫലമായും സംഹനനം സംഭവിക്കാം. ഇതിന്റെ ഫലമായി അവസാദങ്ങളുടെ കനം കുറയുകയും അവ കൂടുതല്‍ സംബദ്ധമായി(രീവലൃലി)ത്തീരുകയും ചെയ്യുന്നു. സില്‍റ്റും കളിമണ്ണുമാണ് എളുപ്പം സംഹനനവിധേയമാവുന്നത്. മണല്‍, ചരല്‍ തുടങ്ങിയ സ്ഥൂല-കണികനിക്ഷേപങ്ങള്‍ക്കും അല്പമാത്രമായ സംഹനനം അനുഭവപ്പെടാം. 
  ശിലാരന്ധ്രങ്ങളില്‍ നേരത്തേതന്നെ ഊറിക്കൂടിയിട്ടുള്ള ജലാംശം വാര്‍ന്നുപോവുന്നതിലൂടെയും സംയോജനം സംഭവിക്കാം. മിക്കപ്പോഴും സംഹനനത്തിന്റെ ഫലമായിത്തന്നെ ഇത്തരം ശുഷ്കനം സംഭവിക്കുന്നു. ദൃശ്യാംശങ്ങളില്‍ (ലുീഃൌൃല) ബാഷ്പീകരണംമൂലം ശുഷ്കനം നടക്കുന്നു. 
   ഢക. പരല്‍രൂപവത്കരണം (ഇൃ്യമെേഹഹശ്വമശീിേ). രാസികസ്വഭാവമുള്ള ചില അവസാദങ്ങളിലെ പരല്‍രൂപവത്കരണം അശ്മീഭവനത്തിനു ഹേതുകമാവാറുണ്ട്. ഭൌതികമാര്‍ഗങ്ങളിലൂടെ ഉദ്ഭവിക്കുന്ന അവസാദശിലകളുടെ കാഠിന്യവര്‍ധനവിനും പരല്‍രൂപവത്കരണം നിദാനമാവാം. പരല്‍രൂപമില്ലാത്തതും കൊളോയ്ഡ് രൂപത്തിലുള്ളതുമായ സൂക്ഷ്മകണിക (ളശില ഴൃമശിലറ) പദാര്‍ഥങ്ങളിലെ രാസികപ്രക്രിയകള്‍ വഴി പുതിയ ധാതുക്കള്‍ രൂപംകൊള്ളുന്നു. നന്നേ നേര്‍ത്ത തരികള്‍ മാത്രമുള്ള അവസാദനിക്ഷേപങ്ങളില്‍ ഇത് അശ്മീഭവനത്തിനു വഴിതെളിക്കുന്നു. 
   ഢകക. വര്‍ഗീകരണം. അവസാദശിലകളുടെ പൊതുവിഭജനം ഒന്നിലധികം രീതികളില്‍ നിര്‍വഹിക്കാവുന്നതാണ്. സാധാരണ പ്രയോഗത്തിലുള്ള വിഭജനക്രമമനുസരിച്ച് ഇത്തരം ശിലകളെ മൊത്തത്തില്‍ ദ്രവണശിഷ്ടങ്ങളും രാസികങ്ങളുമായി തിരിച്ചിരിക്കുന്നു. രാസിക-അവസാദങ്ങളെ ജീവരാസികങ്ങളും, അജീവരാസികങ്ങളുമായി പുനര്‍വിഭജനം നടത്താവുന്നതാണ്. ദ്രവണശിഷ്ടങ്ങള്‍ ഒട്ടാകെത്തന്നെ ദളികാശ്മങ്ങളാണ്. എന്നാല്‍ രാസികങ്ങള്‍ ദളികാഘടനയുള്ളവയോ അല്ലാത്തവയോ ആവാം. ദ്രവണശിഷ്ടങ്ങളെ തരികളുടെ വലുപ്പത്തെ ആശ്രയിച്ചും രാസികങ്ങളെ സംയോഗം (രീാുീശെശീിേ) അടിസ്ഥാനമാക്കിയും തരംതിരിച്ചിരിക്കുന്നു. 
  1.	 ദ്രവണശിഷ്ട-അവസാദശിലകള്‍
   ശ.	 കൊണ്‍ഗ്ളോമെറേറ്റ് (ഇീിഴഹീാലൃമലേ). ഇത്തരം ശിലകളുടെ ശകലങ്ങള്‍ ഏറിയ കൂറും ഉരുളന്‍ കല്ലുകളായിരിക്കും; അവയില്‍ത്തന്നെ നല്ലൊരു ശ.മാ. 2-4 മി.മീ. വ്യാസമുള്ള കണികകളാവും. ഒരു കൊണ്‍ഗ്ളോമെറേറ്റിലെ മുഴുത്ത ശകലങ്ങളൊക്കെത്തന്നെ പാറക്കഷണങ്ങളായിരിക്കും; സൂക്ഷ്മകണികകള്‍ മാതൃശിലയില്‍നിന്നും ഉരുത്തിരിഞ്ഞ ധാത്വംശങ്ങളുമാവും. കൊണ്‍ഗ്ളോമെറേറ്റിലെ ശകലങ്ങള്‍ ഉരുണ്ടിരിക്കുന്നതിനു പകരം ചിലപ്പോള്‍ കോണീയങ്ങളായിക്കാണാം; അത്തരത്തിലുള്ള ശിലകളെ ബ്രക്ഷ്യ (യൃലരരശമ) എന്നു വിളിച്ചുവരുന്നു. 
   ശശ. മണല്‍ക്കല്ല്.  മി.മീ. മുതല്‍ 2 മി.മീ. വരെ വ്യാസമുള്ള മണല്‍ത്തരികളുടെ സംപിണ്ഡിതരൂപമാണ് മണല്‍ക്കല്ല് (ടമിറീില). സ്ഥൂലകണികങ്ങളായ കൊണ്‍ഗ്ളോമെറേറ്റുകള്‍ക്കും, സൂക്ഷ്മകണികങ്ങളായ ചെളിക്കല്ലിനും ഇടയ്ക്കുള്ള സ്ഥാനമാണ് മണല്‍ക്കല്ലുകള്‍ക്കുള്ളത്. 
  മണല്‍ക്കല്ലിന്റെ ഒട്ടുമുക്കാലും ഇനങ്ങള്‍ ക്വാര്‍ട്ട്സ് ഉള്‍ക്കൊണ്ടിരിക്കും. ക്വാര്‍ട്ട്സും ഫെല്‍സ്പാറും പ്രമുഖ ഘടകങ്ങളായിട്ടുള്ള മണല്‍ക്കല്ലുകളെ ആര്‍കോസ് (അൃസീലെ) എന്നു വിളിക്കുന്നു.  ഗ്രാനൈറ്റ് ശിലകള്‍ ഭൌതികാപക്ഷയത്തിനു വിധേയമാവുമ്പോള്‍ വിഘടിതമാവുന്ന ശകലങ്ങള്‍ അടിഞ്ഞുകൂടിയാണ് ആര്‍കോസ് ഉണ്ടാകുന്നത്. മണല്‍ക്കല്ലിലെ മറ്റൊരിനമാണ് ഗ്രേവാക്ക് (ഴൃമ്യംമരസല). ഇരുണ്ട നിറവും കാഠിന്യവുമുള്ള ഗ്രേവാക്ശിലകള്‍ ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍ എന്നീ ധാതുക്കളുടെ കോണീയമായ തരികളും, ഇതരശിലാകണങ്ങളും കളിമണ്‍തരികള്‍പോലെ നന്നേ നേര്‍ത്ത ആധാത്രിയില്‍ പതിഞ്ഞടിഞ്ഞ നിലയില്‍ ഉണ്ടാകുന്നവയാണ്. 
   ശശശ. ചെളിക്കല്ലും ഷെയ്ലും. സൂക്ഷ്മകണികങ്ങളായ കളിമണ്ണ്, സില്‍റ്റ് തുടങ്ങിയവ ചേര്‍ന്നുണ്ടാവുന്ന ശിലകളാണ് ചെളിക്കല്ലും ഷെയ്ലും. ഒറ്റയ്ക്കു വേര്‍തിരിച്ചാല്‍ ഇവയിലെ ഓരോ തരിയുടെയും വ്യാസം ഒരു മി.മീറ്ററിന്റെ 1/16-ല്‍ കുറവായിരിക്കും. കുഴഞ്ഞു കട്ടപിടിച്ച നിലയില്‍ കാണുന്ന സൂക്ഷ്മകണിക അവസാദങ്ങളെയാണ് ചെളിക്കല്ലെന്നു വിളിക്കുന്നത്. തകിടുകളായി അടര്‍ത്തി മാറ്റാവുന്ന നിലയില്‍ സഞ്ചിതമായിട്ടുള്ള സൂക്ഷ്മകണികാശിലകളാണ് ഷെയ്ലുകള്‍; ഈ തകിടുകള്‍ സ്തരണദിശയ്ക്കു സമാന്തരമായി ക്രമീകരിക്കപ്പെട്ടിരിക്കും. ചെളിക്കല്ലിലെയും ഷെയ്ലിലെയും കണങ്ങള്‍ നന്നേ സൂക്ഷ്മരൂപത്തിലുള്ളവയാകയാല്‍ അവയിലെ ധാത്വംശങ്ങള്‍ കൃത്യമായി നിര്‍ണയിക്കുക ദുഷ്കരമാണ്. ഏതായാലും കളിമണ്‍ ധാതുക്കള്‍ക്കുപുറമേ ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍, കാല്‍സൈറ്റ്, ഡോളമൈറ്റ് തുടങ്ങിയവയുടെ സൂക്ഷ്മകണികകളുംകൂടി ഇവയില്‍ അടങ്ങിയിരിക്കുമെന്നതില്‍ സംശയമില്ല. 
  2.	 രാസിക-അവസാദശിലകള്‍
   ശ. ചുണ്ണാമ്പുകല്ല്. കാല്‍സൈറ്റ് പ്രമുഖാംശമായിട്ടുള്ള ഒരിനം അവസാദശിലയാണിത്. കാര്‍ബണികമോ, അല്ലാത്തതോ ആയ രാസികപ്രക്രിയകളിലൂടെയാണ് ഇവയുടെ ഉദ്ഭവം. മിക്കവയ്ക്കും ദളികാഘടനയുണ്ട്; എന്നാല്‍ പരല്‍രൂപത്തിലുള്ള സംരചനയും സാധാരണമാണ്. 
  ചില ജലജീവികളുടെയും സസ്യങ്ങളുടെയും ജീവരാസികപ്രക്രിയകളിലൂടെ ലവണജലത്തില്‍നിന്നും കാല്‍സിയം കാര്‍ബണേറ്റ് വേര്‍തിരിയുന്നു. ഇങ്ങനെയുണ്ടാവുന്ന ലവണപദാര്‍ഥം പ്രസ്തുത ജീവികളുടെ ശരീരാംശമായിത്തീരുകയോ, നേരിട്ട് അവക്ഷിപ്തമാകുകയോ ചെയ്യാം. കാലക്രമേണ ഈ അവക്ഷേപങ്ങള്‍ കുമിഞ്ഞുകൂടി പ്രത്യേക ശിലാസ്തരങ്ങള്‍ക്കു രൂപം നല്കുന്നു. ആല്‍ഗകള്‍, മൊളസ്കകള്‍, കോറലുകള്‍ എന്നിവയൊക്കെത്തന്നെ ഇത്തരം പുറ്റുകള്‍ നിര്‍മിക്കുന്ന ജീവികളാണ്. ഇവയില്‍ വളരെ പഴക്കം ചെന്നതും സാമാന്യം ആഴത്തില്‍ അവസ്ഥിതവുമായ പുറ്റുകള്‍ പെട്രോളിയത്തിന്റെ കനത്ത നിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. 
   ശശ.	ചോക്ക് (ഇവമഹസ). കടലിലെ സൂക്ഷ്മരൂപികളായ ജന്തുക്കളുടെയും സസ്യങ്ങളുടെയും പുറന്തോടുകളില്‍നിന്നും ഉദ്ഗമിക്കുന്ന ജീവരാസികപ്രക്രിയകളിലൂടെ രൂപംകൊണ്ട കാല്‍സൈറ്റാണ് ചോക്ക്. ഇവ രാസികമോ ജീവരാസികമോആയ പരിവര്‍ത്തനങ്ങളിലൂടെ രൂപംകൊണ്ട അന്യ കാല്‍സൈറ്റ് നിക്ഷേപങ്ങളുമായി കലര്‍ന്നുകാണുന്നു. പരുക്കന്‍ തരികളായി കാണപ്പെടുന്ന കോക്വിന (രീൂൌശിമ) എന്ന ചുണ്ണാമ്പുകല്ലും ജൈവാവശിഷ്ടങ്ങളില്‍നിന്നും ഉണ്ടാകുന്നതാണ്. ഷെല്ലുകളിലെ വലുപ്പമേറിയ കഷണങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇവ രൂപംകൊള്ളുന്നത്. 
  അജൈവപ്രക്രിയകളിലൂടെയും കാല്‍സൈറ്റ് ഉത്പാദിതമാകുന്നു. കാല്‍സിയത്തിന്റെ അംശം ധാരാളമുള്ള ശിലകള്‍ രാസാപക്ഷയത്തിനു വിധേയങ്ങളാകുമ്പോള്‍ കാല്‍സിയംബൈകാര്‍ബണേറ്റ് (ഇമ(ഒഇീ3)2പ ലായനി ഉണ്ടാവും. ഊഷ്മാവ് കൂടിയിട്ടോ, മര്‍ദം കുറഞ്ഞതുകൊണ്ടോ കൂടുതല്‍ ജലാംശം ബാഷ്പീകരിക്കപ്പെടുന്നതിനെത്തുടര്‍ന്ന് കാല്‍സൈറ്റ് അവക്ഷിപ്തമായിത്തീരുന്നു. 
   ശശശ. ഊലൈറ്റ് (ഛീഹശലേ). ധാന്യമണികള്‍ പോലെ ഉരുണ്ട് കടല്‍ത്തറകളില്‍ കാണപ്പെടുന്ന കാല്‍സൈറ്റ് പദാര്‍ഥമാണ് ഊലൈറ്റ്. കടല്‍വെള്ളത്തില്‍നിന്നും അജൈവപ്രക്രിയകളിലൂടെ അവക്ഷിപ്തമാകുന്നതാണ് ഇത്തരം ശിലകള്‍. ഒരു കണത്തിനു ചുറ്റുമായി ധാത്വംശം അടിഞ്ഞുകൂടിയ വിധമാണ് മിക്ക ഊലൈറ്റ് മണികളുടെയും ഘടന. കഴിഞ്ഞ യുഗങ്ങളില്‍ സമുദ്രങ്ങളായി കഴിയുകയും പിന്നീട് പ്രോത്ഥാന(ൌുവലമ്മഹ)ത്തിനു വിധേയമായി കരയായിത്തീരുകയും ചെയ്ത പ്രദേശങ്ങളിലും ഊലൈറ്റ് സഞ്ചയങ്ങള്‍ കണ്ടുവരുന്നു. 
   ശ്.	 ഡോളമൈറ്റ് (ഉീഹീാശലേ). കാല്‍സിയം-മഗ്നീഷ്യം കാര്‍ബണേറ്റ് ധഇമ ങഴ (ഇീ3)2പ ധാരാളം അടങ്ങിയിട്ടുള്ള ചുണ്ണാമ്പുകല്ലാണ് ഡോളമൈറ്റ്. ഡോളമൈറ്റ് ധാതുവിന്റെയും ശിലയുടെയും ഉദ്ഭവത്തെ സംബന്ധിച്ച് ഇന്നും അഭിപ്രായവ്യത്യാസമുണ്ട്. കടല്‍വെള്ളത്തില്‍നിന്നു നേരിട്ടുള്ള അവക്ഷേപമായി കരുതപ്പെട്ടിരുന്നു; എന്നാല്‍ ഇന്നത്തെ കടല്‍ത്തറകളില്‍ ഡോളമൈറ്റ് അടിഞ്ഞുകാണുന്നില്ല. സാധാരണ ചുണ്ണാമ്പുകല്ലിലെ (ഇമ ഇീ3) കാല്‍സിയത്തിലെ ഒരംശം മഗ്നീഷ്യം ആദേശം ചെയ്യുന്നതിലൂടെ രൂപംകൊള്ളുന്ന പുതിയ ധാതുവാണ് ഡോളമൈറ്റ് എന്നാണ് ഇപ്പോഴത്തെ വിവക്ഷ.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍