This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവപാതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അവപാതം)
 
വരി 5: വരി 5:
മണ്ണിടിച്ചിലിലെ (Land Slide) ഒരിനം. ഉപരിതലത്തില്‍ വ്യാപിച്ചുകിടക്കുന്ന ശിഥിലശിലാംശങ്ങളിലെ താരതമ്യേന ഈര്‍പ്പംകുറഞ്ഞ ഒരു ഭാഗം ഇടിഞ്ഞുവേര്‍പെട്ട് സ്വയം ചലനവിധേയമാവുന്ന പ്രക്രിയയാണിത്. ഇത്തരത്തിലുള്ള ഒരു പിണ്ഡമോ, ഒന്നിനു പിറകെ ഒന്നായി അനേകം പിണ്ഡങ്ങളോ സ്വസ്ഥാനംവിട്ട് താഴ്ന്ന നിലത്തേക്കു നീങ്ങുന്നതിനെയാണ് അവപാതം എന്നു വ്യവഹരിക്കുന്നത്. സാധാരണയായി ചരിവുതലങ്ങളിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇടിഞ്ഞുനീങ്ങുന്ന മണ്‍കൂനയുടെ അടിവശത്ത് പ്രതിലോമദിശയിലുള്ള ചക്രണം (rotation) അനുഭവപ്പെടുന്നുവെന്നതാണ് അവപാതപ്രക്രിയയുടെ സവിശേഷത.  

-
അവപാതം അനുഭവപ്പെട്ട ഭൂപിണ്ഡത്തിന്റെ ചായ്വ് ഉത്ക്രമിത(reversed)മായി കാണുന്നു. ഒന്നിനു പിറകെ ഒന്നായി പരസ്പരബന്ധമില്ലാതെ ഉണ്ടാവുന്ന അവപാതങ്ങളുടെ ഫലമായി തട്ടുകളായി വേര്‍തിരിക്കപ്പെടാവുന്ന സവിശേഷ ഭൂരൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മിസിസ്സിപ്പിതടത്തിലെ ലോയസ്പ്രദേശത്ത് 'കാറ്റ് സ്റ്റെപ്പ്സ്' (Cat Steps) എന്നു വിളിക്കപ്പെടുന്ന ഇത്തരം ഭൂരൂപങ്ങള്‍ സുലഭമാണ്. ചരിവുതലങ്ങളുടെ അടിഭാഗത്തിനു ജലധാരകള്‍, തിരമാലകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്താലോ മനുഷ്യപ്രയത്നത്താലോ അധോരദനം (Undercutting) സംഭവിക്കുന്നതാണ് അവപാതത്തിനു ഹേതുവായിത്തീരുന്നത്.
+
അവപാതം അനുഭവപ്പെട്ട ഭൂപിണ്ഡത്തിന്റെ ചായ്‍വ് ഉത്ക്രമിത(reversed)മായി കാണുന്നു. ഒന്നിനു പിറകെ ഒന്നായി പരസ്പരബന്ധമില്ലാതെ ഉണ്ടാവുന്ന അവപാതങ്ങളുടെ ഫലമായി തട്ടുകളായി വേര്‍തിരിക്കപ്പെടാവുന്ന സവിശേഷ ഭൂരൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മിസിസ്സിപ്പിതടത്തിലെ ലോയസ്പ്രദേശത്ത് 'കാറ്റ് സ്റ്റെപ്പ്സ്' (Cat Steps) എന്നു വിളിക്കപ്പെടുന്ന ഇത്തരം ഭൂരൂപങ്ങള്‍ സുലഭമാണ്. ചരിവുതലങ്ങളുടെ അടിഭാഗത്തിനു ജലധാരകള്‍, തിരമാലകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്താലോ മനുഷ്യപ്രയത്നത്താലോ അധോരദനം (Undercutting) സംഭവിക്കുന്നതാണ് അവപാതത്തിനു ഹേതുവായിത്തീരുന്നത്.

Current revision as of 09:19, 19 നവംബര്‍ 2014

അവപാതം

Slump

മണ്ണിടിച്ചിലിലെ (Land Slide) ഒരിനം. ഉപരിതലത്തില്‍ വ്യാപിച്ചുകിടക്കുന്ന ശിഥിലശിലാംശങ്ങളിലെ താരതമ്യേന ഈര്‍പ്പംകുറഞ്ഞ ഒരു ഭാഗം ഇടിഞ്ഞുവേര്‍പെട്ട് സ്വയം ചലനവിധേയമാവുന്ന പ്രക്രിയയാണിത്. ഇത്തരത്തിലുള്ള ഒരു പിണ്ഡമോ, ഒന്നിനു പിറകെ ഒന്നായി അനേകം പിണ്ഡങ്ങളോ സ്വസ്ഥാനംവിട്ട് താഴ്ന്ന നിലത്തേക്കു നീങ്ങുന്നതിനെയാണ് അവപാതം എന്നു വ്യവഹരിക്കുന്നത്. സാധാരണയായി ചരിവുതലങ്ങളിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇടിഞ്ഞുനീങ്ങുന്ന മണ്‍കൂനയുടെ അടിവശത്ത് പ്രതിലോമദിശയിലുള്ള ചക്രണം (rotation) അനുഭവപ്പെടുന്നുവെന്നതാണ് അവപാതപ്രക്രിയയുടെ സവിശേഷത.

അവപാതം അനുഭവപ്പെട്ട ഭൂപിണ്ഡത്തിന്റെ ചായ്‍വ് ഉത്ക്രമിത(reversed)മായി കാണുന്നു. ഒന്നിനു പിറകെ ഒന്നായി പരസ്പരബന്ധമില്ലാതെ ഉണ്ടാവുന്ന അവപാതങ്ങളുടെ ഫലമായി തട്ടുകളായി വേര്‍തിരിക്കപ്പെടാവുന്ന സവിശേഷ ഭൂരൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മിസിസ്സിപ്പിതടത്തിലെ ലോയസ്പ്രദേശത്ത് 'കാറ്റ് സ്റ്റെപ്പ്സ്' (Cat Steps) എന്നു വിളിക്കപ്പെടുന്ന ഇത്തരം ഭൂരൂപങ്ങള്‍ സുലഭമാണ്. ചരിവുതലങ്ങളുടെ അടിഭാഗത്തിനു ജലധാരകള്‍, തിരമാലകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്താലോ മനുഷ്യപ്രയത്നത്താലോ അധോരദനം (Undercutting) സംഭവിക്കുന്നതാണ് അവപാതത്തിനു ഹേതുവായിത്തീരുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍