This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍മാ-അത്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അല്‍മാ-അത്ത= Alma-Ata മധ്യേഷ്യന്‍ രാജ്യമായ കസാക്സ്താനിലെ ഒരു നഗര...)
(അല്‍മാ-അത്ത)
 
വരി 1: വരി 1:
=അല്‍മാ-അത്ത=
=അല്‍മാ-അത്ത=
-
 
Alma-Ata
Alma-Ata
മധ്യേഷ്യന്‍ രാജ്യമായ കസാക്സ്താനിലെ ഒരു നഗരം. ഇപ്പോഴത്തെ പേര്‍ അല്‍മാട്ടി. 1999-ലെ കണക്കനുസരിച്ച് ജനസംഖ്യ 11,29,400. 1995 വരെ കസാക്സ്താന്റെ തലസ്ഥാനമായിരുന്നു (ഇപ്പോള്‍ തലസ്ഥാനം: അസ്താന). സൈലിസ്കി അലാട്ടാ മലഞ്ചരിവില്‍ സമുദ്രനിരപ്പില്‍ നിന്ന് 900 ത്തോളം അടി ഉയരത്തിലാണു നഗരം സ്ഥിതിചെയ്യുന്നത്. മൂന്നുവശവും മഞ്ഞണിഞ്ഞ പര്‍വതങ്ങളുള്ളതിനാല്‍ ഒരു ദിവസം തന്നെ വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നു. ആപ്പിള്‍ എന്നാണ് അല്‍മാട്ടി എന്ന വാക്കിനര്‍ഥം. സൈലിസ്കി റെജിമെന്റിന്റെ താവളമായതോടെ 1855 മുതല്‍ ഈ പ്രദേശം വെര്‍ണി എന്നറിയപ്പെടാന്‍ തുടങ്ങി. 1867-ല്‍ നഗര പദവി ലഭിച്ചു. സോവിയറ്റ് അധീനതയിലായതിനുശേഷം 1921-ലാണ് പഴയ പേരിന്റെ പരിഷ്കൃത രൂപമായ അല്‍മാ-അത്ത നല്‍കപ്പെട്ടത്.

+
[[Image:Alma-ata.png|200px|left|thumb|അല്‍മാ-അത്തയിലെ ഒരു നാടകശാല]]
'പൂന്തോട്ട നഗര'മായാണ് അല്‍മാ-അത്ത അറിയപ്പെടുന്നത്. കസാക്സ്താനിലെ മുഖ്യവ്യവസായ കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിത്. കസക് സയന്‍സ് അക്കാദമി, പുഷ്കിന്‍ ലൈബ്രറി, രക്തസാക്ഷിസ്മാരകം, അബായ്, മുക്താര്‍ എന്നീ സാഹിത്യകാരന്മാരുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രങ്ങള്‍, മ്യൂസിയം, കസക് എസ്. എം. കിറോവ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി തുടങ്ങി നിരവധി സാംസ്കാരിക കേന്ദ്രങ്ങള്‍ അല്‍മാ-അത്തയിലുണ്ട്.

സോവിയറ്റ് ഭരണകാലത്ത് 1930-ല്‍ റെയില്‍വേ സ്ഥാപിതമായതോടെയാണ് അല്‍മാ-അത്ത നഗരത്തിന്റെ ആധുനികവത്ക്കരണം ആരംഭിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് ഘനവ്യവസായരംഗം വന്‍തോതില്‍ പുരോഗതി ആര്‍ജിക്കുകയുണ്ടായി. അക്കാലത്ത് യൂറോപ്യന്‍ റഷ്യയില്‍നിന്നു നിരവധി ഫാക്ടറികള്‍ അല്‍മാ-അത്തയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. വിനോദസഞ്ചാരരംഗത്തും പില്ക്കാലത്തു മുന്നേറ്റമുണ്ടായി. മറ്റു രാഷ്ട്രങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതു ലക്ഷ്യമാക്കി ഒരു സൗഹൃദകേന്ദ്രവും ഇവിടെ സ്ഥാപിതമായി. മൊഹനാസ്തി മലനിരയുടെ താഴ്വരയില്‍ സ്ഥാപിച്ചിട്ടുള്ള 'മെഡിയോ' സ്കെയ്റ്റിംഗ് കേന്ദ്രം അന്താരാഷ്ട്ര നിലവാരമാര്‍ജിച്ചിട്ടുണ്ട്.

Current revision as of 06:11, 19 നവംബര്‍ 2009

അല്‍മാ-അത്ത

Alma-Ata

മധ്യേഷ്യന്‍ രാജ്യമായ കസാക്സ്താനിലെ ഒരു നഗരം. ഇപ്പോഴത്തെ പേര്‍ അല്‍മാട്ടി. 1999-ലെ കണക്കനുസരിച്ച് ജനസംഖ്യ 11,29,400. 1995 വരെ കസാക്സ്താന്റെ തലസ്ഥാനമായിരുന്നു (ഇപ്പോള്‍ തലസ്ഥാനം: അസ്താന). സൈലിസ്കി അലാട്ടാ മലഞ്ചരിവില്‍ സമുദ്രനിരപ്പില്‍ നിന്ന് 900 ത്തോളം അടി ഉയരത്തിലാണു നഗരം സ്ഥിതിചെയ്യുന്നത്. മൂന്നുവശവും മഞ്ഞണിഞ്ഞ പര്‍വതങ്ങളുള്ളതിനാല്‍ ഒരു ദിവസം തന്നെ വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നു. ആപ്പിള്‍ എന്നാണ് അല്‍മാട്ടി എന്ന വാക്കിനര്‍ഥം. സൈലിസ്കി റെജിമെന്റിന്റെ താവളമായതോടെ 1855 മുതല്‍ ഈ പ്രദേശം വെര്‍ണി എന്നറിയപ്പെടാന്‍ തുടങ്ങി. 1867-ല്‍ നഗര പദവി ലഭിച്ചു. സോവിയറ്റ് അധീനതയിലായതിനുശേഷം 1921-ലാണ് പഴയ പേരിന്റെ പരിഷ്കൃത രൂപമായ അല്‍മാ-അത്ത നല്‍കപ്പെട്ടത്.

അല്‍മാ-അത്തയിലെ ഒരു നാടകശാല

'പൂന്തോട്ട നഗര'മായാണ് അല്‍മാ-അത്ത അറിയപ്പെടുന്നത്. കസാക്സ്താനിലെ മുഖ്യവ്യവസായ കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിത്. കസക് സയന്‍സ് അക്കാദമി, പുഷ്കിന്‍ ലൈബ്രറി, രക്തസാക്ഷിസ്മാരകം, അബായ്, മുക്താര്‍ എന്നീ സാഹിത്യകാരന്മാരുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രങ്ങള്‍, മ്യൂസിയം, കസക് എസ്. എം. കിറോവ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി തുടങ്ങി നിരവധി സാംസ്കാരിക കേന്ദ്രങ്ങള്‍ അല്‍മാ-അത്തയിലുണ്ട്.

സോവിയറ്റ് ഭരണകാലത്ത് 1930-ല്‍ റെയില്‍വേ സ്ഥാപിതമായതോടെയാണ് അല്‍മാ-അത്ത നഗരത്തിന്റെ ആധുനികവത്ക്കരണം ആരംഭിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് ഘനവ്യവസായരംഗം വന്‍തോതില്‍ പുരോഗതി ആര്‍ജിക്കുകയുണ്ടായി. അക്കാലത്ത് യൂറോപ്യന്‍ റഷ്യയില്‍നിന്നു നിരവധി ഫാക്ടറികള്‍ അല്‍മാ-അത്തയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. വിനോദസഞ്ചാരരംഗത്തും പില്ക്കാലത്തു മുന്നേറ്റമുണ്ടായി. മറ്റു രാഷ്ട്രങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നതു ലക്ഷ്യമാക്കി ഒരു സൗഹൃദകേന്ദ്രവും ഇവിടെ സ്ഥാപിതമായി. മൊഹനാസ്തി മലനിരയുടെ താഴ്വരയില്‍ സ്ഥാപിച്ചിട്ടുള്ള 'മെഡിയോ' സ്കെയ്റ്റിംഗ് കേന്ദ്രം അന്താരാഷ്ട്ര നിലവാരമാര്‍ജിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍