This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ജിയേഴ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അല്‍ജിയേഴ്സ്= Algiers അല്‍ജീരിയയുടെ തലസ്ഥാനം. മെഡിറ്ററേനിയന്‍ ക...)
(അല്‍ജിയേഴ്സ്)
 
വരി 6: വരി 6:
പട്ടണത്തിനു പഴയതും പുതിയതുമായ രണ്ടു ഭാഗങ്ങളുണ്ട്. ഉയര്‍ന്ന പ്രദേശത്ത് ഏതാണ്ടു ത്രികോണാകൃതിയില്‍ കാണുന്ന പഴയ നഗരം ഒരു മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. 17-ാം ശ.-ത്തില്‍ തുര്‍ക്കികള്‍ നിര്‍മിച്ച 'കസ്ബാ' (കോട്ട)യുടെ അവശിഷ്ടങ്ങള്‍ ഇവിടെക്കാണാം. വീതികുറഞ്ഞ നിരത്തുകളും നിരനിരയായുള്ള കെട്ടിടങ്ങളും ഇസ്ലാമിക വാസ്തുശില്പങ്ങളും ഇവിടത്തെ സവിശേഷതകളാണ്. ഈ ഭാഗത്തെ ചുറ്റി കടല്‍ത്തീരംവരെ വ്യാപിച്ചുകിടക്കുന്നതാണ് ആധുനിക നഗരം. ഉള്‍ക്കടലിലെ നാലു ചെറു ദ്വീപുകളെ കരയുമായി ബന്ധിപ്പിച്ചു തുറമുഖം നിര്‍മിച്ചിരിക്കുന്നു. പെനോന്‍ ദ്വീപില്‍ ഉത്തുംഗമായ ഒരു ദീപസ്തംഭമുണ്ട്. അല്‍ജിയേഴ്സില്‍നിന്നുള്ള പ്രധാന കയറ്റുമതികള്‍ വീഞ്ഞ്, ഇരുമ്പയിര്, പഴവര്‍ഗങ്ങള്‍, ഒലീവ് എണ്ണ, കോര്‍ക്ക്, തുകല്‍ത്തരങ്ങള്‍ എന്നിവയാണ്. മെഡിറ്ററേനിയന്റെ തെക്കരികിലൂടെ യാത്രചെയ്യുന്ന മിക്ക കപ്പലുകളും ഇന്ധനം നിറയ്ക്കുന്നതിന് അല്‍ജിയേഴ്സില്‍ അടുക്കുന്നു. ആധുനിക രീതിയിലുള്ള എല്ലാ സജ്ജീകരണങ്ങളും ഈ തുറമുഖത്തിലുണ്ട്.  

-
 
+
[[Image:Algiears University.png|200px|right|thumb|അല്‍ജിയേഴ്സ് സര്‍വകലാശാല]]
അല്‍ജിയേഴ്സില്‍ ലോഹവ്യവസായവും സിമന്റ് നിര്‍മാണവും നല്ലവണ്ണം വികസിച്ചിട്ടുണ്ട്. വീഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍, ചുരുട്ട് തുടങ്ങിയവ ഇവിടെ നിര്‍മിക്കപ്പെടുന്നു. സഹാറയില്‍ എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് (1956) എണ്ണ ശുദ്ധീകരണവും ആരംഭിച്ചിട്ടുണ്ട്. അല്‍ജീരിയ, ട്യുണീഷ്യ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ എല്ലാ പ്രധാന നഗരങ്ങളുമായി റോഡുമാര്‍ഗമോ, റെയില്‍മാര്‍ഗമോ ഈ പട്ടണം ബന്ധപ്പെട്ടിരിക്കുന്നു. നഗരത്തില്‍ നിന്ന് 20 കി.മീ. ദൂരെ മൈസന്‍-ബ്ളാന്‍ഷേയില്‍ അന്താരാഷ്ട്രവിമാനത്താവളവുമുണ്ട്.  

അല്‍ജിയേഴ്സ് സൈനികകേന്ദ്രവും ഭരണവകുപ്പുകളുടെ ആസ്ഥാനവും ആണ്. അല്‍ജിയേഴ്സ് സര്‍വകലാശാല, ദേശീയ കൃഷിവിദ്യാലയം എന്നിവയുടെ ആസ്ഥാനവും ഇവിടെത്തന്നെ. ജൂതദേവാലയം, സെന്റ് ഫിലിപ് ഭദ്രാസനപ്പള്ളി, കാഴ്ചബംഗ്ലാവ്, പുരാവസ്തു സംഭരണശാല, ഗ്രന്ഥശാലകള്‍ തുടങ്ങിയവയും എടുത്തുപറയത്തക്ക സ്ഥാപനങ്ങളാണ്. ജനസംഖ്യ: 15,19,570 (1998).

Current revision as of 08:34, 18 നവംബര്‍ 2009

അല്‍ജിയേഴ്സ്

Algiers

അല്‍ജീരിയയുടെ തലസ്ഥാനം. മെഡിറ്ററേനിയന്‍ കടലില്‍ ആഫ്രിക്കന്‍ തീരത്തുള്ള വാണിജ്യപ്രധാനമായ തുറമുഖനഗരമാണിത്. 36° 51' വ.; 02° 56' കി. അല്‍ജിയേഴ്സ് ഉള്‍ക്കടലിന്റെ തീരത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. കടല്‍ത്തീരത്ത് 16 കി.മീറ്ററോളം നീളത്തിലുള്ള നഗരാധിവാസം തീരത്തിനു സമാന്തരമായി അധികം ഉള്ളിലോട്ടല്ലാതെ കിടക്കുന്ന സഹേല്‍ കുന്നുകളുടെ ചരിവിലേക്ക് അതിക്രമിച്ചിരിക്കുന്നു. കിഴക്കും വടക്കും ദര്‍ശനമായി വെണ്ണക്കല്ലുകൊണ്ടുള്ള ഒരു ആംഫിതിയെറ്റര്‍പോലെ കാണപ്പെടുന്ന നഗരദൃശ്യം അത്യന്തം മനോഹരമാണ്. നഗരത്തിന്റെ പുരോഭാഗത്തായി എഴുന്നുനില്ക്കുന്ന ബസറാ മലകള്‍ (413 മീ.) നഗരത്തിന്റെ ചേതോഹാരിതയ്ക്കു മാറ്റുകൂട്ടുന്നു. സമുദ്രസാമീപ്യംകൊണ്ട് സമീകൃതമായ മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.

പട്ടണത്തിനു പഴയതും പുതിയതുമായ രണ്ടു ഭാഗങ്ങളുണ്ട്. ഉയര്‍ന്ന പ്രദേശത്ത് ഏതാണ്ടു ത്രികോണാകൃതിയില്‍ കാണുന്ന പഴയ നഗരം ഒരു മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. 17-ാം ശ.-ത്തില്‍ തുര്‍ക്കികള്‍ നിര്‍മിച്ച 'കസ്ബാ' (കോട്ട)യുടെ അവശിഷ്ടങ്ങള്‍ ഇവിടെക്കാണാം. വീതികുറഞ്ഞ നിരത്തുകളും നിരനിരയായുള്ള കെട്ടിടങ്ങളും ഇസ്ലാമിക വാസ്തുശില്പങ്ങളും ഇവിടത്തെ സവിശേഷതകളാണ്. ഈ ഭാഗത്തെ ചുറ്റി കടല്‍ത്തീരംവരെ വ്യാപിച്ചുകിടക്കുന്നതാണ് ആധുനിക നഗരം. ഉള്‍ക്കടലിലെ നാലു ചെറു ദ്വീപുകളെ കരയുമായി ബന്ധിപ്പിച്ചു തുറമുഖം നിര്‍മിച്ചിരിക്കുന്നു. പെനോന്‍ ദ്വീപില്‍ ഉത്തുംഗമായ ഒരു ദീപസ്തംഭമുണ്ട്. അല്‍ജിയേഴ്സില്‍നിന്നുള്ള പ്രധാന കയറ്റുമതികള്‍ വീഞ്ഞ്, ഇരുമ്പയിര്, പഴവര്‍ഗങ്ങള്‍, ഒലീവ് എണ്ണ, കോര്‍ക്ക്, തുകല്‍ത്തരങ്ങള്‍ എന്നിവയാണ്. മെഡിറ്ററേനിയന്റെ തെക്കരികിലൂടെ യാത്രചെയ്യുന്ന മിക്ക കപ്പലുകളും ഇന്ധനം നിറയ്ക്കുന്നതിന് അല്‍ജിയേഴ്സില്‍ അടുക്കുന്നു. ആധുനിക രീതിയിലുള്ള എല്ലാ സജ്ജീകരണങ്ങളും ഈ തുറമുഖത്തിലുണ്ട്.

അല്‍ജിയേഴ്സ് സര്‍വകലാശാല

അല്‍ജിയേഴ്സില്‍ ലോഹവ്യവസായവും സിമന്റ് നിര്‍മാണവും നല്ലവണ്ണം വികസിച്ചിട്ടുണ്ട്. വീഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍, ചുരുട്ട് തുടങ്ങിയവ ഇവിടെ നിര്‍മിക്കപ്പെടുന്നു. സഹാറയില്‍ എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് (1956) എണ്ണ ശുദ്ധീകരണവും ആരംഭിച്ചിട്ടുണ്ട്. അല്‍ജീരിയ, ട്യുണീഷ്യ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ എല്ലാ പ്രധാന നഗരങ്ങളുമായി റോഡുമാര്‍ഗമോ, റെയില്‍മാര്‍ഗമോ ഈ പട്ടണം ബന്ധപ്പെട്ടിരിക്കുന്നു. നഗരത്തില്‍ നിന്ന് 20 കി.മീ. ദൂരെ മൈസന്‍-ബ്ളാന്‍ഷേയില്‍ അന്താരാഷ്ട്രവിമാനത്താവളവുമുണ്ട്.

അല്‍ജിയേഴ്സ് സൈനികകേന്ദ്രവും ഭരണവകുപ്പുകളുടെ ആസ്ഥാനവും ആണ്. അല്‍ജിയേഴ്സ് സര്‍വകലാശാല, ദേശീയ കൃഷിവിദ്യാലയം എന്നിവയുടെ ആസ്ഥാനവും ഇവിടെത്തന്നെ. ജൂതദേവാലയം, സെന്റ് ഫിലിപ് ഭദ്രാസനപ്പള്ളി, കാഴ്ചബംഗ്ലാവ്, പുരാവസ്തു സംഭരണശാല, ഗ്രന്ഥശാലകള്‍ തുടങ്ങിയവയും എടുത്തുപറയത്തക്ക സ്ഥാപനങ്ങളാണ്. ജനസംഖ്യ: 15,19,570 (1998).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍