This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലോബ്രോഗെസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:35, 22 ഓഗസ്റ്റ്‌ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അല്ലോബ്രോഗെസ്

Allobroges

ഫ്രാന്‍സിന്റെ തെ.കിഴക്കുഭാഗത്തും സ്വിറ്റ്സര്‍ലണ്ടില്‍ ജനീവയുടെ പ്രാന്തപ്രദേശങ്ങളിലും പാര്‍ത്തിരുന്ന ഒരു പുരാതന കെല്‍റ്റിക് ജനവര്‍ഗം. അല്ലോബ്രോഗെസ് എന്നതിനു 'വിദേശികള്‍' എന്നാണ് ഫ്രഞ്ചുഭാഷയില്‍ അര്‍ഥം. പൂര്‍വനിവാസികളെ തുരത്തിയോടിച്ചിട്ട് അധിവാസമുറപ്പിച്ചവരാകാം ഈ ഗോത്രവര്‍ഗക്കാര്‍. ഇവരെ ബി.സി. 218-ല്‍ ഹാനിബാള്‍ ആക്രമിച്ചു. അന്നു മുതല്ക്കാണ് ഈ ഗോത്രവര്‍ഗക്കാര്‍ക്കു ചരിത്രത്തില്‍ സ്ഥാനം ലഭിച്ചത്. പിന്നീട് ബി.സി. 123-ല്‍ അവരെ റോമാക്കാര്‍ കീഴടക്കി. ഫാബിയസ് മാക്സിമസ് ആയിരുന്നു റോമാക്കാരുടെ തലവന്‍. ഈ റോമന്‍ നേതാവിനെ, അല്ലോബ്രോഗെസ് ജനതയുടെ നേതാവ് എന്ന അര്‍ഥത്തില്‍ 'അല്ലോബ്രോഗിക്കസ്' എന്നു വിളിച്ചു. തുടര്‍ന്ന് ഈ ഗോത്രവര്‍ഗക്കാര്‍ പുതുതായി സ്ഥാപിക്കപ്പെട്ട ട്രാന്‍സാല്‍പൈന്‍ ഗാള്‍ എന്ന സംസ്ഥാനത്തു പാര്‍പ്പുറപ്പിച്ചു.

റോമന്‍ ഭരണത്തിനെതിരായി അല്ലോബ്രോഗെസ് ഗോത്രക്കാര്‍ ബി.സി. 61-ല്‍ ഒരു വിപ്ലവം തന്നെ നടത്തി; പക്ഷേ പരാജയപ്പെട്ടു. ജൂലിയസ് സീസറിന്റെ കാലം മുതല്‍ അവര്‍ റോമിനോടു കൂറുള്ളവരായി വര്‍ത്തിച്ചുപോന്നു.

വിയന്ന, ജനീവ, കുലാറോ (ഗ്രേഷ്യനോപ്പൊലീസ്) എന്നിവയായിരുന്നു അല്ലോബ്രോഗെസ് വര്‍ഗക്കാരുടെ പ്രധാന പട്ടണങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍