This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്ലിഗെനി പര്‍വതങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:12, 19 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അല്ലിഗെനി പര്‍വതങ്ങള്‍

Allegheny Mountains

വടക്കേ അമേരിക്കയിലെ അപ്പലേച്ചിയന്‍ പര്‍വതനിരകളുടെ ഒരു ഭാഗം. ഹഡ്സണ്‍ നദിയുടെ പടിഞ്ഞാറും തെക്കുമായി പെന്‍സില്‍വേനിയ, മേരിലന്‍ഡ്, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന പര്‍വതപംക്തികളെ മാത്രമാണ് ഇപ്പോള്‍ അല്ലിഗെനി എന്നു വിളിക്കുന്നത്; മുമ്പ് അപ്പലേച്ചിയന്‍ നിരകള്‍ മുഴുവനും തന്നെ ഈ പേരില്‍ അറിയപ്പെട്ടിരുന്നു. തെ. കി-വ. പ. ആയി കിടക്കുന്ന അല്ലിഗെനി നിരകളുടെ ഏറ്റവും ഉയര്‍ന്ന ഭാഗം സ്പ്രൂസ് നോബ് (1,481 മീ) ആണ്. കി.ഭാഗത്ത് ചെങ്കുത്തായിക്കാണുന്ന ഈ മലനിരകള്‍ പ. സാവധാനം ചരിഞ്ഞിറങ്ങി ഗ്രേറ്റ്‍ലേക്സ് തടത്തില്‍ മൊട്ടക്കുന്നുകളുടെ രൂപത്തില്‍ അവസാനിക്കുന്നു. നോ: അപ്പലേച്ചിയന്‍ പര്‍വതം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍