This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലിസ് മേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:48, 18 നവംബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അലിസ്മേസീ

Alismaceae

ചതുപ്പിലോ ജലത്തിലോ വളരുന്ന ചിരസ്ഥായികളായ (perennial) ഓഷധികളുടെ (herbs) കുടുംബം. പന്ത്രണ്ടോളം ജീനസ്സുകളിലായി അന്‍പതില്‍പ്പരം സ്പീഷീസില്‍പ്പെട്ട ചെടികള്‍ ഈ കുടുംബത്തിലുണ്ട്. ഇവ ഉഷ്ണമേഖലയിലും ശീതമേഖലയിലുംപെട്ട പ്രദേശങ്ങളില്‍ കണ്ടുവരുന്നു. കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങള്‍ ഈ കുടുംബത്തില്‍ അപൂര്‍വമാണ്. ഈ കുടുംബത്തില്‍പ്പെട്ട സസ്യങ്ങളുടെ പൊതുലക്ഷണങ്ങള്‍ ഇവയാണ്: ഇലകള്‍ മിക്കവാറും ആധാരികവും (basal) പോളത്തണ്ടുകളോടുകൂടിയതുമാണ്; ചെടികള്‍ മിക്കവയും ഉഭയലിംഗികളും (monoecious) അപൂര്‍വമായി മാത്രം ഏകലിംഗികളും (dioecious) ആയിരിക്കും; നീണ്ട ഒരു പൂങ്കുലവൃന്ത(peduncle)ത്തില്‍ പര്‍ണിതവലയങ്ങള്‍ (bracted whorls) ആയിട്ടാണ് പൂക്കള്‍ കാണപ്പെടുക. പുഷ്പം സാധാരണയായി ദ്വിലിംഗിയോ അപൂര്‍ണ ദ്വിലിംഗിയോ ആയിരിക്കും; ഓരോ പൂവിലും പൊഴിയാത്ത മൂന്നു ബാഹ്യദളങ്ങളും (sepals) അതിനുള്ളിലായി പൊഴിയുന്ന മൂന്നു വെളുത്ത ദളങ്ങളും (petals) ഉണ്ടായിരിക്കും; അധോജനിയായ (hypogynous) ആറോ അതിലധികമോ സ്റ്റേമനുകളും അത്രതന്നെ ജനികളും (pistils) കാണപ്പെടുന്നു; ഒറ്റ അറയുള്ള അണ്ഡാശയത്തില്‍ ഒന്നോ അപൂര്‍വമായി രണ്ടോ ബീജാണ്ഡം (ovule) ഉണ്ടായിരിക്കും.

(ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍