This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലഹാബാദ് ലിഖിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:47, 5 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അലഹാബാദ് ലിഖിതം

അലഹാബാദിലെ അശോകസ്തംഭത്തില്‍ ആലേഖനം ചെയ്തിട്ടുള്ള ഒരു പ്രശസ്തികാവ്യം. ഗുപ്തസമ്രാട്ടായ സമുദ്രഗുപ്തനെപ്പറ്റി ഹരിസേനന്‍ എന്ന കവി എ.ഡി. 360-ല്‍ രചിച്ചതാണ് ഈ ലിഖിതം. സമുദ്രഗുപ്തന്റെ ജീവിതകാലത്തെയും അദ്ദേഹത്തിന്റെ ഭരണരീതി, യുദ്ധങ്ങള്‍, സാമ്രാജ്യവിസ്തൃതിക്കായി നടത്തിയ ആക്രമണങ്ങള്‍ ആദിയായവയെയുംപറ്റിയുള്ള വിശദവിവരങ്ങള്‍ ഈ ലിഖിതത്തില്‍നിന്നു മനസ്സിലാക്കാം. ഗുപ്തസാമ്രാജ്യവിസ്തൃതിക്കായി ഇദ്ദേഹം നടത്തിയിട്ടുള്ള ആക്രമണങ്ങളുടെ വിവരങ്ങളും ഈ ലിഖിതത്തില്‍ ലഭ്യമാണ്. കൊട്ടാരസദസ്സില്‍ വച്ച് 'ഈ ലോകം മുഴുവന്‍ ഭരിക്കുവാന്‍ അര്‍ഹനാണ്' എന്നു പറഞ്ഞുകൊണ്ട് ചന്ദ്രഗുപ്തന്‍ പുത്രനായ സമുദ്രഗുപ്തനെ ആശ്ലേഷിച്ചതായി ഈ ലിഖിതത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രഗുപ്തന്റെ ഈ പ്രഖ്യാപനം മറ്റു രാജകുടുംബാംഗങ്ങളില്‍ നിരാശത ജനിപ്പിച്ചു. (ചന്ദ്രഗുപ്തന്‍ സ്ഥാനത്യാഗം ചെയ്ത് സമുദ്രഗുപ്തനെ ചക്രവര്‍ത്തിയാക്കുകയാണു ചെയ്തതെന്ന് ഈ പ്രഖ്യാപനത്തെ വ്യാഖ്യാനിക്കുന്ന ചരിത്രകാരന്മാരുണ്ട്). യുദ്ധനൈപുണ്യം പ്രദര്‍ശിപ്പിച്ചിരുന്ന സമുദ്രഗുപ്തന്റെ ശരീരത്തില്‍ ഒരു നൂറു മുറിവുകളുടെ പാടുകള്‍ ഉണ്ടായിരുന്നതായി ഈ ലിഖിതത്തില്‍ വിവരിച്ചിരിക്കുന്നു. പണ്ഡിതന്മാരെ പ്രോത്സാഹിപ്പിച്ചിരുന്ന സമുദ്രഗുപ്തന്‍ ഒരു കവിയും സംഗീതജ്ഞനുമായിരുന്നു.

പല്ലവരാജാവായ സ്കന്ദവര്‍മനുശേഷമുള്ള ദക്ഷിണേന്ത്യാ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു ലിഖിതം കൂടിയാണിത്. കാഞ്ചിയിലെ വിഷ്ണുഗോപനുമായി സമുദ്രഗുപ്തന്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്നില്ലെന്നും പല്ലവരാജാക്കന്മാരുടെ രാജധാനിയില്‍ ഇദ്ദേഹം എത്തിയിരുന്നില്ലെന്നും ഈ ലിഖിതം തെളിയിക്കുന്നതായി അഭിപ്രായമുണ്ട്. സമുദ്രഗുപ്തന്റെ ഒരു ശത്രുവായിരുന്ന പാലക്കയിലെ ഉഗ്രസേനന്‍ വിഷ്ണുഗോപന്റെ ഒരു സാമന്തനായിരുന്നുവെന്നും ഇത് വെളിവാക്കുന്നു. ഈ ലിഖിതത്തിന്റെ കര്‍ത്താവായ ഹരിസേനനെ ഖാദ്യടപാകികന്‍ എന്നും സാന്ധിവിഗ്രഹികകുമാരാമാത്യമഹാദണ്ഡനായകന്‍ എന്നും സൂചിപ്പിച്ചിരിക്കുന്നതില്‍നിന്നും അദ്ദേഹം ഗുപ്തരാജധാനിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നിരിക്കണമെന്ന് ഊഹിക്കാന്‍ വഴിയുണ്ട്. നോ: അശോകസ്തംഭം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍