This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലന്‍, സര്‍ ഹ്യൂ പേഴ്സി (1869 - 1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലന്‍, സര്‍ ഹ്യൂ പേഴ്സി (1869 - 1946)

Allen,Sir,Hugh Percy


ഓക്സ്ഫഡ് സര്‍വകലാശാലയിലെ സംഗീതവിഭാഗത്തിന്റെ പ്രൊഫസറും രാജകീയ സംഗീത മഹാപാഠശാലയുടെ (Royal College of Music) ഡയറക്ടറും. 1869 ഡി. 23-ന് റീഡിംഗ് എന്ന സ്ഥലത്തു ജനിച്ചു. 11-ാം വയസ്സില്‍ റീഡിംഗിലെ സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍ ഓര്‍ഗന്‍ വായനക്കാരനായി നിയമിതനായി. തുടര്‍ന്ന് പല സ്ഥലങ്ങളിലും ഗായകനായി നിയമനം ലഭിച്ചു. അതുവഴി കേംബ്രിഡ്ജിലെയും ഓക്സ്ഫഡിലെയും സംഗീതരീതികളുമായി പരിചയപ്പെടുവാന്‍ സാധിച്ചു. ക്രൈസ്റ്റ് കോളജിലെയും ന്യൂകോളജിലെയും ഓര്‍ഗന്‍ വായനക്കാരന്‍ എന്നനിലയില്‍ രണ്ടു സര്‍വകലാശാലകളുമായും ബന്ധപ്പെടുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ബാഖ് (Bach) ക്വയറിന്റെ കണ്ടക്ടര്‍ എന്ന നിലയില്‍ ലണ്ടനിലെ സംഗീതോപാസകരായ സഹൃദയരുടെ ആദരങ്ങള്‍ ആര്‍ജിക്കുവാന്‍ കഴിഞ്ഞ ഇദ്ദേഹം സര്‍ ഹ്യൂബര്‍ട്ട് പാരിയുടെ മരണത്തെത്തുടര്‍ന്ന് 1918 മുതല്‍ റോയല്‍ കോളജ് ഒഫ് മ്യൂസിക്കിന്റെ ഡയറക്ടറുമായിത്തീര്‍ന്നു. അതേവര്‍ഷം തന്നെ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ സംഗീതത്തിന്റെ പ്രൊഫസറായി നിയമിക്കപ്പെടുകയും ചെയ്തു. 1920-ല്‍ അലന് കെ.സി.പി.ഒ. എന്ന സ്ഥാനം ലഭിച്ചു. 1928-ല്‍ ജി.സി.പി.ഒ. എന്ന ബിരുദവും. 1946 ഫെ. 20-ന് ഓക്സ്ഫഡില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍