This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലങ്കാര ഇലച്ചെടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അലങ്കാര ഇലച്ചെടികള്‍)
(അലങ്കാര ഇലച്ചെടികള്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 15: വരി 15:
'''5.കോളിയസ്''' (Coleus). ചുവപ്പ്, മഞ്ഞ, പച്ച, വെള്ള എന്നീ നിറങ്ങളുടെ പല വര്‍ണഭേദങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇലകളോടുകൂടിയ ചെറിയ വാര്‍ഷികസസ്യങ്ങള്‍ (annuals) ആണ് ലാമിയേസി (ലേബിയേറ്റേ) കുടുംബത്തില്‍പ്പെട്ട കോളിയസ്. ഇവയെ കണ്ണാടിച്ചെടികള്‍ എന്നു പറയാറുണ്ട്. ഉദാ. കോളിയസ് ബ്ലൂമി. രസഭരമായ (succulent) ഇതിന്റെ തണ്ടുകള്‍ ഒടിച്ചു കുത്തി പ്രജനനം നടത്തുന്നു.
'''5.കോളിയസ്''' (Coleus). ചുവപ്പ്, മഞ്ഞ, പച്ച, വെള്ള എന്നീ നിറങ്ങളുടെ പല വര്‍ണഭേദങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇലകളോടുകൂടിയ ചെറിയ വാര്‍ഷികസസ്യങ്ങള്‍ (annuals) ആണ് ലാമിയേസി (ലേബിയേറ്റേ) കുടുംബത്തില്‍പ്പെട്ട കോളിയസ്. ഇവയെ കണ്ണാടിച്ചെടികള്‍ എന്നു പറയാറുണ്ട്. ഉദാ. കോളിയസ് ബ്ലൂമി. രസഭരമായ (succulent) ഇതിന്റെ തണ്ടുകള്‍ ഒടിച്ചു കുത്തി പ്രജനനം നടത്തുന്നു.
 +
 +
[[Image:page 339.png|200px|left]]
 +
[[Image:page 340.png|200px]]
'''6.ഡിഫന്‍ബക്കിയ''' (Dieffenbachia). അരേസീ കുടുംബാംഗം. കട്ടി കൂടിയ തണ്ടോടുകൂടി വളരുന്ന ഈ ചെടികളുടെ സവിശേഷത പുള്ളികളുള്ള വലിയ ഇലകളാണ്.
'''6.ഡിഫന്‍ബക്കിയ''' (Dieffenbachia). അരേസീ കുടുംബാംഗം. കട്ടി കൂടിയ തണ്ടോടുകൂടി വളരുന്ന ഈ ചെടികളുടെ സവിശേഷത പുള്ളികളുള്ള വലിയ ഇലകളാണ്.

Current revision as of 09:00, 24 നവംബര്‍ 2009

അലങ്കാര ഇലച്ചെടികള്‍

Foliage Plants

വര്‍ണഭംഗിയും രൂപവൈചിത്ര്യവും കലര്‍ന്ന ഇലകള്‍ക്കു വേണ്ടി ഉദ്യാനങ്ങളില്‍ വളര്‍ത്തുന്ന സസ്യങ്ങള്‍. ചെടിച്ചട്ടികളില്‍ വളര്‍ത്തി തണലിടങ്ങളില്‍ സൂക്ഷിക്കുന്നതരം ചെറുചെടികള്‍, തോട്ടത്തിന്റെ അതിരുകളിലും നടപ്പാതകളുടെ ഇരുവശങ്ങളിലും മറ്റും തരുവേലി (hedge) പോലെ വളര്‍ത്തുന്ന കുറ്റിച്ചെടികള്‍, ഉയരത്തില്‍ വളരുന്ന വൃക്ഷങ്ങള്‍ എന്നിങ്ങനെ പല വിഭാഗത്തില്‍പ്പെടുന്ന അലങ്കാര ഇലച്ചെടികള്‍ ഉണ്ട്.

തണലില്‍ വളര്‍ത്തുന്ന ചെറുതരം ചെടികള്‍

1.അലോക്കേഷ്യ (Alocasia). അരേസി കുടുംബത്തില്‍പ്പെട്ട ഈ ജീനസ്സിന്റെ 70-ല്‍പ്പരം ഇനങ്ങളെ അലങ്കാര ഇലച്ചെടികളായി ഉപയോഗിച്ചുവരുന്നു. വര്‍ണഭംഗിയുള്ള വലിയ ഇലകള്‍ ഇവയുടെ ഒരു സവിശേഷതയാണ്. ഉദാ. അലോക്കേഷ്യ, ആമസോണിക്ക, അസിബ്രൈന.

2.അഗ്ലോനിമ. കുടുംബം അരേസീ. 60 സെ. മീറ്ററോളം ഉയരത്തില്‍ വളരുന്നു. വിവിധ സ്പീഷീസ് ഉണ്ട്. ഉദാ. അഗ്ലോനിമ കമ്യൂട്ടേറ്റം, അ. സ്യൂഡോ ബ്രാജിയേറ്റം, അ. സിംപ്ലെക്സ്.

3.ബിഗോണിയ (Begonia). ചട്ടികളില്‍ വളര്‍ത്തുന്ന ഇത്തരം ഇലച്ചെടികളില്‍ പലതിലും ഭംഗിയുള്ള ഇലകള്‍ക്കു പുറമേ വെള്ള, റോസ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളും ഉണ്ടാകുന്നു. ഉദാ. ബിഗോണിയ റെക്സ്.

4.കലേഡിയം (Caladium). അരേസീ കുടുംബത്തില്‍പ്പെട്ട കലേഡിയത്തിന്റെ പല സ്പീഷീസും വര്‍ണഭംഗിയുള്ള നേര്‍ത്ത ഇലകള്‍ക്കുവേണ്ടി ഉദ്യാനങ്ങളില്‍ വളര്‍ത്തിവരുന്നു. ഉദാ. ചെടിച്ചേമ്പ് (കലേഡിയം ബൈകളര്‍).

5.കോളിയസ് (Coleus). ചുവപ്പ്, മഞ്ഞ, പച്ച, വെള്ള എന്നീ നിറങ്ങളുടെ പല വര്‍ണഭേദങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇലകളോടുകൂടിയ ചെറിയ വാര്‍ഷികസസ്യങ്ങള്‍ (annuals) ആണ് ലാമിയേസി (ലേബിയേറ്റേ) കുടുംബത്തില്‍പ്പെട്ട കോളിയസ്. ഇവയെ കണ്ണാടിച്ചെടികള്‍ എന്നു പറയാറുണ്ട്. ഉദാ. കോളിയസ് ബ്ലൂമി. രസഭരമായ (succulent) ഇതിന്റെ തണ്ടുകള്‍ ഒടിച്ചു കുത്തി പ്രജനനം നടത്തുന്നു.

6.ഡിഫന്‍ബക്കിയ (Dieffenbachia). അരേസീ കുടുംബാംഗം. കട്ടി കൂടിയ തണ്ടോടുകൂടി വളരുന്ന ഈ ചെടികളുടെ സവിശേഷത പുള്ളികളുള്ള വലിയ ഇലകളാണ്.

7.ഡ്രസീന (Dracaena). ലില്ലിയേസീ കുടുംബാംഗം. വാളുപോലെ നീണ്ട, വര്‍ണഭംഗിയുള്ള ഇലകളോടുകൂടിയ ഈ ചെടി അധികം ശാഖകളില്ലാത്ത കട്ടിയുള്ള തണ്ടോടുകൂടിയ കുറ്റിച്ചെടിയായി വളരുന്നു. നിവര്‍ന്നു വളരുന്ന നീണ്ട തണ്ടിന്റെ തലപ്പത്ത് ഇലകള്‍ കൂട്ടമായി കാണുന്നു.

8.സാന്‍സിവീരിയ. കുടുംബം ലില്ലിയേസീ. ഈ ജീനസ്സിന്റെ ചില സ്പീഷീസ് അലങ്കാര സസ്യമായി വളര്‍ത്തുന്നു. കട്ടിയുള്ളതും മാംസളവും വാളിന്റെ ആകൃതിയുള്ളതുമായ ഇലകളുള്ള സാന്‍സിവീരിയ. ട്രൈഫാസിയോ ഉദാഹരണം.

കുറ്റിച്ചെടികള്‍. ഭംഗിയുള്ള ഇലകള്‍ക്കുവേണ്ടി വളര്‍ത്തുന്ന കുറ്റിച്ചെടികളില്‍ ഏറ്റവും പ്രധാനം ക്രോട്ടണുകള്‍ (crotons) ആണ്. ഇലകളുടെ ആകൃതിയിലും വര്‍ണഭംഗിയിലും വന്‍ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന ക്രോട്ടണുകളെ കമ്പൊടിച്ചു വച്ച് എളുപ്പത്തില്‍ നട്ടുവളര്‍ത്താവുന്നതാണ്. ഉദ്യാനങ്ങളില്‍ വളര്‍ത്തുന്ന മറ്റ് ഇലച്ചെടികളില്‍ പ്രധാനപ്പെട്ടവ അക്കാലിഫ (Acalypha), അരേലിയ (Aralia), ഇറാന്തിമം (Eranthimum), രക്തവര്‍ണപത്രി (Iresine), സ്ട്രൊബിലാന്തസ് (Strobilanthes) എന്നിവയാണ്.

ഇലമരങ്ങള്‍. ഇലകളുടെ ഭംഗിക്കുവേണ്ടി ഉദ്യാനങ്ങളില്‍ വളര്‍ത്തുന്ന വൃക്ഷങ്ങള്‍ അനവധിയാണ്. ഇവയില്‍ കാറ്റാടി (Casuarina), കോണിഫെറസ് (Coniferus), അരണമരം (Polyalthia longifolia) എന്നിവ എടുത്തുപറയത്തക്കവയാണ്.

(ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍