This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ട്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അലക്സാണ്ട്ര)
(അലക്സാണ്ട്ര)
വരി 3: വരി 3:
1. ഇംഗ്ലണ്ടിലെ രാജാവായ എഡ്വേഡ് VII-ന്റെ (1841-1910) പത്നി.  ഡെന്‍മാര്‍ക്കിലെ ക്രിസ്റ്റ്യന്‍ രാജകുമാരന്റെ മൂത്തപുത്രിയായി 1844 ഡി. 1-ന് കോപ്പന്‍ഹേഗില്‍ ജനിച്ചു. അലക്സാണ്ട്ര കരോലിന്‍ മേരി ഷാര്‍ലറ്റ് ലൂയിസെ ജൂലി എന്നാണ് ഇവരുടെ പൂര്‍ണമായ പേര്. വെയില്‍സ് രാജകുമാരനായിരുന്ന ആല്‍ബര്‍ട്ട് എഡ്വേഡിനെ വിവാഹം ചെയ്തു (1863 മാ. 10). അലക്സാണ്ട്രയുടെ പിതാവ് ഡെന്മാര്‍ക്കിലെ രാജാവായത് അക്കൊല്ലമാണ്. സഹോദരനായ ജോര്‍ജ് ഗ്രീസിലെ ആദ്യത്തെ ഭരണാധികാരിയുമായി. പിന്നീട് ഇംഗ്ലണ്ടിലെ രാജാവായിത്തീര്‍ന്ന ജോര്‍ജ് ഢ ഇവരുടെ പുത്രനാണ്. 1868-നുശേഷം രാജ്ഞി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അവര്‍ റഷ്യ, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.  

-
 
+
[[Image:alexandra.Queenp-278-b.png|200px|right|thumb|അലക്സാണ്ട്ര]]
1901-ല്‍ ആല്‍ബര്‍ട്ട് എഡ്വേഡ് ഇംഗ്ലണ്ടിലെ രാജാവായി. രാജാവിനോടൊപ്പം രാജ്ഞിക്കും 1902 ആഗ. 9-ന് കിരീടധാരണം നടത്തി. 'ക്വീന്‍ അലക്സാണ്ട്ര ഇമ്പീരിയല്‍ നേഴ്സിങ് സര്‍വീസ്' സ്ഥാപിച്ചത് (1902) അലക്സാണ്ട്രയായിരുന്നു. 1910-ല്‍ എഡ്വേഡ് VII നിര്യാതനായി. 1925 ന. 20-ന് ഇവര്‍ അന്തരിച്ചു. വിന്‍സറിലെ സെന്റ് ജോര്‍ജ്സ് പള്ളിയില്‍ ഭര്‍ത്താവിന്റെ ശവകുടീരത്തിനരികെ അവരുടെ മൃതദേഹം സംസ്കരിക്കപ്പെട്ടു. ആസ്ഥാനകവിയായ ടെന്നിസണ്‍ ഇവര്‍ക്ക് സ്വാഗതമാശംസിച്ചുകൊണ്ട് വെല്‍ക്കം ടു അലക്സാണ്ട്രാ എന്ന തലക്കെട്ടില്‍ ഒരു കവിത എഴുതിയിട്ടുണ്ട്.  

2. റഷ്യന്‍ ചക്രവര്‍ത്തി നിക്കോളാസ് II- ന്റെ (1849-1917) പത്നി. ലൂയി IV-ന്റെയും ആലീസ്മോഡ് മേരി(വിക്ടോറിയ രാജ്ഞിയുടെ പുത്രി)യുടെയും പുത്രിയായി 1872 ജൂണ്‍ ആറിനു ജര്‍മനിയിലെ ഹെഡ്സെഡാംസ്റ്റാറ്റില്‍ ജനിച്ചു; അലക്സ് വിക്ടോറിയ ഹെലന്‍ ലൂയിസ് ബിയാട്രിസ് എന്നായിരുന്നു പൂര്‍ണമായ പേര്. നിക്കോളാസ് IIനെ 1894 ന. 14-ന് വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ 4 പുത്രിമാരും ഒരു പുത്രനും ഉണ്ടായി. നിക്കോളാസ് ചക്രവര്‍ത്തിയില്‍ അനിയന്ത്രിതമായ സ്വാധീനശക്തിയും സ്വാതന്ത്ര്യവും അവര്‍ ചെലുത്തിയിരുന്നു. ഒടുവില്‍ റാസ്പുടിന്‍ (ഗ്രിഗറി എഫിമോവിച്ച് നോവിഖ്) എന്ന കപടസന്ന്യാസിക്ക് അവരെ സ്വാധീനിക്കാന്‍ കഴിഞ്ഞു. 1917-ലെ ഒ. വിപ്ലവത്തെത്തുടര്‍ന്ന് ചക്രവര്‍ത്തി സ്ഥാനത്യാഗം ചെയ്തു. 1918 ജൂല. 16-ന് ബോള്‍ഷെവിക്കുകള്‍ ചക്രവര്‍ത്തിയെയും ചക്രവര്‍ത്തിനിയെയും അഞ്ച് സന്താനങ്ങളെയും വധിച്ചു. നോ: ആഭ്യന്തരയുദ്ധം-റഷ്യയിലെ; ''നിക്കോളാസ് II''

06:10, 18 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അലക്സാണ്ട്ര

Alexandra

1. ഇംഗ്ലണ്ടിലെ രാജാവായ എഡ്വേഡ് VII-ന്റെ (1841-1910) പത്നി. ഡെന്‍മാര്‍ക്കിലെ ക്രിസ്റ്റ്യന്‍ രാജകുമാരന്റെ മൂത്തപുത്രിയായി 1844 ഡി. 1-ന് കോപ്പന്‍ഹേഗില്‍ ജനിച്ചു. അലക്സാണ്ട്ര കരോലിന്‍ മേരി ഷാര്‍ലറ്റ് ലൂയിസെ ജൂലി എന്നാണ് ഇവരുടെ പൂര്‍ണമായ പേര്. വെയില്‍സ് രാജകുമാരനായിരുന്ന ആല്‍ബര്‍ട്ട് എഡ്വേഡിനെ വിവാഹം ചെയ്തു (1863 മാ. 10). അലക്സാണ്ട്രയുടെ പിതാവ് ഡെന്മാര്‍ക്കിലെ രാജാവായത് അക്കൊല്ലമാണ്. സഹോദരനായ ജോര്‍ജ് ഗ്രീസിലെ ആദ്യത്തെ ഭരണാധികാരിയുമായി. പിന്നീട് ഇംഗ്ലണ്ടിലെ രാജാവായിത്തീര്‍ന്ന ജോര്‍ജ് ഢ ഇവരുടെ പുത്രനാണ്. 1868-നുശേഷം രാജ്ഞി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അവര്‍ റഷ്യ, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

അലക്സാണ്ട്ര

1901-ല്‍ ആല്‍ബര്‍ട്ട് എഡ്വേഡ് ഇംഗ്ലണ്ടിലെ രാജാവായി. രാജാവിനോടൊപ്പം രാജ്ഞിക്കും 1902 ആഗ. 9-ന് കിരീടധാരണം നടത്തി. 'ക്വീന്‍ അലക്സാണ്ട്ര ഇമ്പീരിയല്‍ നേഴ്സിങ് സര്‍വീസ്' സ്ഥാപിച്ചത് (1902) അലക്സാണ്ട്രയായിരുന്നു. 1910-ല്‍ എഡ്വേഡ് VII നിര്യാതനായി. 1925 ന. 20-ന് ഇവര്‍ അന്തരിച്ചു. വിന്‍സറിലെ സെന്റ് ജോര്‍ജ്സ് പള്ളിയില്‍ ഭര്‍ത്താവിന്റെ ശവകുടീരത്തിനരികെ അവരുടെ മൃതദേഹം സംസ്കരിക്കപ്പെട്ടു. ആസ്ഥാനകവിയായ ടെന്നിസണ്‍ ഇവര്‍ക്ക് സ്വാഗതമാശംസിച്ചുകൊണ്ട് വെല്‍ക്കം ടു അലക്സാണ്ട്രാ എന്ന തലക്കെട്ടില്‍ ഒരു കവിത എഴുതിയിട്ടുണ്ട്.

2. റഷ്യന്‍ ചക്രവര്‍ത്തി നിക്കോളാസ് II- ന്റെ (1849-1917) പത്നി. ലൂയി IV-ന്റെയും ആലീസ്മോഡ് മേരി(വിക്ടോറിയ രാജ്ഞിയുടെ പുത്രി)യുടെയും പുത്രിയായി 1872 ജൂണ്‍ ആറിനു ജര്‍മനിയിലെ ഹെഡ്സെഡാംസ്റ്റാറ്റില്‍ ജനിച്ചു; അലക്സ് വിക്ടോറിയ ഹെലന്‍ ലൂയിസ് ബിയാട്രിസ് എന്നായിരുന്നു പൂര്‍ണമായ പേര്. നിക്കോളാസ് IIനെ 1894 ന. 14-ന് വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ 4 പുത്രിമാരും ഒരു പുത്രനും ഉണ്ടായി. നിക്കോളാസ് ചക്രവര്‍ത്തിയില്‍ അനിയന്ത്രിതമായ സ്വാധീനശക്തിയും സ്വാതന്ത്ര്യവും അവര്‍ ചെലുത്തിയിരുന്നു. ഒടുവില്‍ റാസ്പുടിന്‍ (ഗ്രിഗറി എഫിമോവിച്ച് നോവിഖ്) എന്ന കപടസന്ന്യാസിക്ക് അവരെ സ്വാധീനിക്കാന്‍ കഴിഞ്ഞു. 1917-ലെ ഒ. വിപ്ലവത്തെത്തുടര്‍ന്ന് ചക്രവര്‍ത്തി സ്ഥാനത്യാഗം ചെയ്തു. 1918 ജൂല. 16-ന് ബോള്‍ഷെവിക്കുകള്‍ ചക്രവര്‍ത്തിയെയും ചക്രവര്‍ത്തിനിയെയും അഞ്ച് സന്താനങ്ങളെയും വധിച്ചു. നോ: ആഭ്യന്തരയുദ്ധം-റഷ്യയിലെ; നിക്കോളാസ് II

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍