This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറാപെഷ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അറാപെഷ് = Arapesh ന്യൂഗിനിയിലെ ഒരു അപരിഷ്കൃത ജനവിഭാഗം. ആസ്റ്റ്ര...)
 
വരി 3: വരി 3:
Arapesh
Arapesh
-
 
ന്യൂഗിനിയിലെ ഒരു അപരിഷ്കൃത ജനവിഭാഗം. ആസ്റ്റ്രേലിയന്‍ അധീനതയിലുള്ള വനപ്രദേശങ്ങളായിരുന്നു ആദ്യകാലത്ത് ഇവരുടെ മുഖ്യ ആവാസകേന്ദ്രം. എന്നാല്‍ ഇപ്പോള്‍ മലഞ്ചരിവുകള്‍ മുതല്‍ കടലോരം വരെ ഇവര്‍ വ്യാപിച്ചിട്ടുണ്ട്.  
ന്യൂഗിനിയിലെ ഒരു അപരിഷ്കൃത ജനവിഭാഗം. ആസ്റ്റ്രേലിയന്‍ അധീനതയിലുള്ള വനപ്രദേശങ്ങളായിരുന്നു ആദ്യകാലത്ത് ഇവരുടെ മുഖ്യ ആവാസകേന്ദ്രം. എന്നാല്‍ ഇപ്പോള്‍ മലഞ്ചരിവുകള്‍ മുതല്‍ കടലോരം വരെ ഇവര്‍ വ്യാപിച്ചിട്ടുണ്ട്.  

Current revision as of 11:04, 12 ഓഗസ്റ്റ്‌ 2009

അറാപെഷ്

Arapesh

ന്യൂഗിനിയിലെ ഒരു അപരിഷ്കൃത ജനവിഭാഗം. ആസ്റ്റ്രേലിയന്‍ അധീനതയിലുള്ള വനപ്രദേശങ്ങളായിരുന്നു ആദ്യകാലത്ത് ഇവരുടെ മുഖ്യ ആവാസകേന്ദ്രം. എന്നാല്‍ ഇപ്പോള്‍ മലഞ്ചരിവുകള്‍ മുതല്‍ കടലോരം വരെ ഇവര്‍ വ്യാപിച്ചിട്ടുണ്ട്.

കൃഷിയും വേട്ടയാടലുമാണ് പ്രധാന തൊഴിലുകള്‍. വന്‍തോതില്‍ കൃഷിനടത്താന്‍ ദ്വീപിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും അനുകൂലമല്ല. സമതലങ്ങള്‍ ഏറിയകൂറും കൃഷിക്കുപയുക്തമല്ലാത്ത ചതുപ്പുനിലങ്ങളാണ്. കൃഷിയോഗ്യമായ മലഞ്ചരിവുകളിലാകട്ടെ അതിവര്‍ഷം കൃഷിയെ പലപ്പോഴും നശിപ്പിക്കുന്നു. തന്നിമിത്തം ഇവരുടെ സാമ്പത്തികനില വളരെ മോശമാണ്. വാഴകളും കിഴങ്ങുവര്‍ഗങ്ങളുമാണ് മുഖ്യവിളകള്‍. ഗ്രാമത്തിലെ ജനങ്ങള്‍ പരസ്പരം സഹകരിച്ചാണ് കൃഷിയും മറ്റു തൊഴിലുകളും ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.

കൃഷിപ്പണി, വേട്ടയാടല്‍, വനവിഭവശേഖരണം തുടങ്ങിയവ പുരുഷന്മാരുടെ ജോലിയാണ്. വിളകള്‍ സൂക്ഷിക്കുക, ഗൃഹജോലികള്‍ ചെയ്യുക തുടങ്ങിയവ സ്ത്രീകളുടെ ചുമതലയാണ്.

പ്രാകൃതരെങ്കിലും അറാപെഷുകള്‍ സംഘങ്ങളായി വസിക്കുന്നതിനാല്‍ ഇവരുടെ അധിവാസകേന്ദ്രങ്ങള്‍ക്ക് ഗ്രാമങ്ങളുടെ സ്വഭാവമുണ്ട്. പൊതുവേ ശാന്തപ്രകൃതികളായ ഇവര്‍ ഒരുമയോടെ വര്‍ത്തിക്കുന്നു.

ഏകഭാര്യാത്വത്തിലും ഏകഭര്‍ത്തൃത്വത്തിലും ഇവര്‍ വിശ്വസിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രായമാകുന്നതിനു മുമ്പുതന്നെ അവരുടെ വിവാഹം പറഞ്ഞുറപ്പിക്കുന്ന ഏര്‍പ്പാടുണ്ട്. ആണും പെണ്ണും അടുത്തിടപഴകുന്നു. എന്നാല്‍ വിവാഹത്തിനു മുന്‍പ് ലൈംഗികവൃത്തിയില്‍ ഏര്‍ പ്പെടുന്ന പതിവില്ല. അകാലലൈംഗികജീവിതം സ്ത്രീയുടെ സൗന്ദര്യത്തെയും പുരുഷന്റെ ആയുര്‍ദൈര്‍ഘ്യത്തെയും കുറയ്ക്കുമെന്ന വിശ്വാസമാണിതിനു മുഖ്യകാരണം.

ന്യൂഗിനിയില്‍ വിദേശികളുടെ തോട്ടങ്ങള്‍ പ്രചരിച്ചതോടെ അറാപെഷുകള്‍ ഏറിയകൂറും തോട്ടപ്പണിക്കാരായി മാറിയിട്ടുണ്ട്. വിദേശികളുമായുള്ള സമ്പര്‍ക്കത്തിലൂടെ ഈ പ്രാകൃതജനവര്‍ഗത്തിനിടയില്‍ ആധുനികനാഗരികത പ്രവേശിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B1%E0%B4%BE%E0%B4%AA%E0%B5%86%E0%B4%B7%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍