This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍മീനിയന്‍ കല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അര്‍മീനിയന്‍ കല അൃാലിശമി അൃ എ.ഡി. നാലാം ശ.-ത്തോടുകൂടി ക്രിസ്ത...)
(അര്‍മീനിയന്‍ കല)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
അര്‍മീനിയന്‍ കല
+
=അര്‍മീനിയന്‍ കല=
 +
Armenian Art
-
അൃാലിശമി അൃ
+
എ.ഡി. നാലാം ശ.-ത്തോടുകൂടി ക്രിസ്തുമതം അര്‍മീനിയയില്‍ പ്രചരിക്കാനാരംഭിക്കുന്നതിനു മുന്‍പുതന്നെ അവിടെയുണ്ടായിരുന്ന ജനങ്ങള്‍ അവരുടേതായ ചില ചിത്ര-ശില്പ(കലാ)സങ്കേതങ്ങള്‍ പുലര്‍ത്തുകയും പോഷിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവയുടെ അവശിഷ്ടങ്ങള്‍ വളരെ വിരളമായേ കണ്ടെത്തപ്പെട്ടിട്ടുള്ളു. ക്രിസ്തുവിനു മുന്‍പുള്ള ശ.-ങ്ങളില്‍ പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്ന പ്രാകൃത പാഷണ്ഡന്‍ (Pagan) മാരുടെ നഷ്ടപ്രായമായ ഗാര്‍ണി ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ യവന-റോമന്‍ സ്വാധീനതയെ വെളിപ്പെടുത്തുന്നുവെന്നാണ് ഗവേഷകന്മാര്‍ കരുതുന്നത്.
 +
[[Image:Armenia-Lenin squaire.png|200px|left|thumb|യെരെവാനിലെ ലെനിന്‍ സ്ക്വയര്‍]]
 +
രാജ്യത്തിന്റെ ദേശീയ ചരിത്രത്തിലെ മുഖ്യഘട്ടങ്ങള്‍ക്കു സമാന്തരമായി അര്‍മീനിയന്‍ കലാസംസ്കാരപരിണാമങ്ങളിലും വ്യക്തമായ ചില ദശാന്തരങ്ങള്‍ കാണാന്‍ കഴിയും. ഇതില്‍ ആദ്യത്തേത് അഞ്ചാം ശ. മുതല്‍ അറബി ആക്രമണം നടന്ന ഏഴാം ശ.-ത്തിന്റെ മധ്യംവരെയാണ്; ഒന്‍പതാം ശ.-ത്തിന്റെ അവസാനം ബഗ്രതിദ് രാജവംശ സ്ഥാപനത്തോടുകൂടി ആരംഭിക്കുന്ന രണ്ടാംഘട്ടം സെല്‍ജൂക് തുര്‍ക്കികളുടെ ആക്രമണകാല(11-ാം ശ.-ത്തിന്റെ മധ്യം)ത്തോടുകൂടി അവസാനിക്കുന്നു; 12-14 ശ.-ങ്ങളില്‍ ജോര്‍ജിയയുടെയോ മംഗോളിയയുടെയോ സാമന്തപദവിയില്‍ അര്‍മീനിയന്‍ രാജാക്കന്മാരുടെ ഭരണത്തിന്‍കീഴില്‍ ഈ പ്രദേശം കഴിഞ്ഞകാലം അര്‍മീനിയന്‍ കലാ-സാംസ്കാരിക ചരിത്രത്തിലെ മൂന്നാംഘട്ടമായി വ്യവഹരിക്കപ്പെട്ടുവരുന്നു.
-
.ഡി. നാലാം ശ.-ത്തോടുകൂടി ക്രിസ്തുമതം അര്‍മീനിയയില്‍ പ്രചരിക്കാനാരംഭിക്കുന്നതിനു മുന്‍പുതന്നെ അവിടെയുണ്ടായിരുന്ന ജനങ്ങള്‍ അവരുടേതായ ചില ചിത്ര-ശില്പ(കലാ)സങ്കേതങ്ങള്‍ പുലര്‍ത്തുകയും പോഷിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവയുടെ അവശിഷ്ടങ്ങള്‍ വളരെ വിരളമായേ കണ്ടെത്തപ്പെട്ടിട്ടുള്ളു. ക്രിസ്തുവിനു മുന്‍പുള്ള ശ.-ങ്ങളില്‍ പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്ന പ്രാകൃത പാഷണ്ഡന്‍ (ജമഴമി) മാരുടെ നഷ്ടപ്രായമായ ഗാര്‍ണി ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ യവന-റോമന്‍ സ്വാധീനതയെ വെളിപ്പെടുത്തുന്നുവെന്നാണ് ഗവേഷകന്മാര്‍ കരുതുന്നത്.  
+
'''വാസ്തുശില്പം.''' മധ്യത്തില്‍ കുംഭകവും ചുറ്റും മൂന്നു വളച്ചുവാതിലുകളും ഉള്ള, കമാനാകൃതിയില്‍ നിര്‍മിച്ച ക്രൈസ്തവദേവാലയങ്ങളാണ് ആദ്യകാലത്തെ അര്‍മീനിയന്‍ വാസ്തുശില്പത്തിന്റെ മാതൃകകള്‍. ഇരുവശവും നീണ്ട ഇടനാഴികളും അവയെ മധ്യശാലയില്‍നിന്ന് വേര്‍തിരിക്കുന്ന നിരനിരയായുള്ള തൂണുകളുമാണ് ഈ പള്ളികള്‍ക്ക് ഉണ്ടായിരുന്നത്. പല പ്രവേശനകവാടങ്ങളും അര്‍ധവൃത്താകൃതിയിലുള്ള വാതായനങ്ങളും ഇവയുടെ പ്രത്യേകതകളായിരുന്നു. സമൃദ്ധമായി അലങ്കാരപ്പണികള്‍ ചെയ്തു മോടിപിടിപ്പിക്കപ്പെട്ടവയായിരുന്നു ഇവ.  
 +
[[Image:David.png|200px|right|thumb|യെരെവാനിലുള്ള ഒരു പ്രതിമാശില്പം:അര്‍മീനിയന്‍ വീരനായകനായ ഡേവിഡ്]]
 +
കുരിശിന്റെ ആകൃതിയില്‍ നിര്‍മിച്ച പള്ളികളും ഇക്കൂട്ടത്തിലുണ്ട്; അതായത്, സമകോണമായി മൂന്നു വശത്തേക്കും ഉന്തിനില്ക്കുന്ന എടുപ്പുകളോടുകൂടിയവ. ഇവ മൂന്നും ചേരുന്ന മധ്യഭാഗത്ത് മുകളിലാണ് ഒരു അഷ്ടഭുജമണ്ഡപത്തില്‍ ഉയര്‍ന്നു നില്ക്കുന്ന കേന്ദ്രകുംഭകം. ഈ പള്ളികളില്‍ ചിലത് ഇപ്പോഴും കാണാം.  
-
  രാജ്യത്തിന്റെ ദേശീയ ചരിത്രത്തിലെ മുഖ്യഘട്ടങ്ങള്‍ക്കു സമാന്തരമായി അര്‍മീനിയന്‍ കലാസംസ്കാരപരിണാമങ്ങളിലും വ്യക്തമായ ചില ദശാന്തരങ്ങള്‍ കാണാന്‍ കഴിയും. ഇതില്‍ ആദ്യത്തേത് അഞ്ചാം ശ. മുതല്‍ അറബി ആക്രമണം നടന്ന ഏഴാം ശ.-ത്തിന്റെ മധ്യംവരെയാണ്; ഒന്‍പതാം ശ.-ത്തിന്റെ അവസാനം ബഗ്രതിദ് രാജവംശ സ്ഥാപനത്തോടുകൂടി ആരംഭിക്കുന്ന രണ്ടാംഘട്ടം സെല്‍ജൂക് തുര്‍ക്കികളുടെ ആക്രമണകാല(11-ാം ശ.-ത്തിന്റെ മധ്യം)ത്തോടുകൂടി അവസാനിക്കുന്നു; 12-14 ശ.-ങ്ങളില്‍ ജോര്‍ജിയയുടെയോ മംഗോളിയയുടെയോ സാമന്തപദവിയില്‍ അര്‍മീനിയന്‍ രാജാക്കന്മാരുടെ ഭരണത്തിന്‍കീഴില്‍ ഈ പ്രദേശം കഴിഞ്ഞകാലം അര്‍മീനിയന്‍ കലാ-സാംസ്കാരിക ചരിത്രത്തിലെ മൂന്നാംഘട്ടമായി വ്യവഹരിക്കപ്പെട്ടുവരുന്നു.  
+
രണ്ടും മൂന്നും കാലഘട്ടങ്ങളിലും ഈ ശില്പമാതൃകകള്‍ തന്നെയാണ് അനുവര്‍ത്തിക്കപ്പെട്ടുവന്നത്; എന്നാല്‍ അക്കാലത്ത് പരിമാണപരമായി കെട്ടിടങ്ങളുടെ നീളം വര്‍ധിച്ചിരുന്നു. 1001-ല്‍ പണിപൂര്‍ത്തിയാക്കപ്പെട്ട അനി പട്ടണത്തിലെ ഭദ്രാസനപ്പള്ളിയാണ് അര്‍മീനിയന്‍ ദേവാലയശില്പങ്ങളില്‍ ഏറ്റവും പ്രാധാന്യം വഹിക്കുന്നത്. പേര്‍ഷ്യയിലും മെസപ്പൊട്ടേമിയയിലും നിന്നു സംക്രമിച്ച ഇസ്ലാമിക ശില്പമാതൃകകളുടെ അതിപ്രസരം അല്പാല്പം കാണാമെങ്കിലും അര്‍മീനിയന്‍ പള്ളികള്‍ അവയുടേതായ വ്യക്തിത്വം പുലര്‍ത്തിയിരുന്നു.  
-
  വാസ്തുശില്പം. മധ്യത്തില്‍ കുംഭകവും ചുറ്റും മൂന്നു വളച്ചുവാതിലുകളും ഉള്ള, കമാനാകൃതിയില്‍ നിര്‍മിച്ച ക്രൈസ്തവദേവാലയങ്ങളാണ് ആദ്യകാലത്തെ അര്‍മീനിയന്‍ വാസ്തുശില്പത്തിന്റെ മാതൃകകള്‍. ഇരുവശവും നീണ്ട ഇടനാഴികളും അവയെ മധ്യശാലയില്‍നിന്ന് വേര്‍തിരിക്കുന്ന നിരനിരയായുള്ള തൂണുകളുമാണ് പള്ളികള്‍ക്ക് ഉണ്ടായിരുന്നത്. പല പ്രവേശനകവാടങ്ങളും അര്‍ധവൃത്താകൃതിയിലുള്ള വാതായനങ്ങളും ഇവയുടെ പ്രത്യേകതകളായിരുന്നു. സമൃദ്ധമായി അലങ്കാരപ്പണികള്‍ ചെയ്തു മോടിപിടിപ്പിക്കപ്പെട്ടവയായിരുന്നു ഇവ.  
+
'''പ്രതിമാശില്പം.''' അലങ്കാരപ്രധാനമായ കൊത്തുപണിയില്‍ മധ്യകാല അര്‍മീനിയ അയല്‍രാജ്യങ്ങളെക്കാള്‍ വളരെ മുന്‍പിലെത്തിയിരുന്നു. പള്ളികളുടെ വാതായനങ്ങളിലും കമാനങ്ങളുടെ ഇടയിലും കതകുകളിലും കട്ടിളപ്പടികളിലും കല്ലിലും തടിയിലുമായി നിരവധി കൊത്തുവേലകള്‍ അവര്‍ ചെയ്തിരുന്നു. പുഷ്പലതാദികളും രേഖീയശില്പങ്ങളും നിറഞ്ഞ പ്രസിദ്ധമായ ഒരു ക്രൈസ്തവദേവാലയമാണ് വാന്‍ തടാകത്തിലെ അഘ്താമര്‍ ദ്വീപിലുള്ള കുരിശുപള്ളി (Church of the Holy Cross). പൂര്‍ണമായും 'റിലീഫ്' (Relief) ശില്പങ്ങള്‍കൊണ്ട് ആവരണം ചെയ്യപ്പെട്ട ശിലാനിര്‍മിതമായ മന്ദിരം, ഈ മാതൃകയിലുള്ള മധ്യകാലവാസ്തുശില്പങ്ങളില്‍ ഏറ്റവും പ്രാചീനമാണ് (10-ാം ശ.). താന്‍ പണിയിച്ച ഈ പള്ളിയുടെ ഒരു ചെറുമാതൃക ഗാഗിക് രാജാവ് യേശുവിന് സമര്‍പ്പിക്കുന്ന ഒരു ചിത്രം ഇതിന്റെ ചുവരിലുള്ളത് അത്യാകര്‍ഷകമാണ്.  
-
  കുരിശിന്റെ ആകൃതിയില്‍ നിര്‍മിച്ച പള്ളികളും ഇക്കൂട്ടത്തിലുണ്ട്; അതായത്, സമകോണമായി മൂന്നു വശത്തേക്കും ഉന്തിനില്ക്കുന്ന എടുപ്പുകളോടുകൂടിയവ. ഇവ മൂന്നും ചേരുന്ന മധ്യഭാഗത്ത് മുകളിലാണ് ഒരു അഷ്ടഭുജമണ്ഡപത്തില്‍ ഉയര്‍ന്നു നില്ക്കുന്ന കേന്ദ്രകുംഭകം. ഈ പള്ളികളില്‍ ചിലത് ഇപ്പോഴും കാണാം.
+
'''ചിത്രകല.''' വിചിത്രോപലഖചിതങ്ങളായ ശില്പങ്ങളുടെയും വിവിധ വര്‍ണാങ്കിതങ്ങളായ ചുവര്‍ചിത്രങ്ങളുടെയും ലഭ്യമായ  അവശിഷ്ടങ്ങളില്‍ നിന്നു തെളിയുന്നത് അര്‍മീനിയന്‍ ദേവാലയങ്ങളുടെ ഉള്‍ഭാഗങ്ങള്‍ പല ഇതിഹാസകഥാരംഗങ്ങളുടെയും ചിത്രീകരണങ്ങള്‍കൊണ്ടു മനോഹരമായിരുന്നിരിക്കണമെന്നാണ്. യേശുവിന്റെയും കന്യാമറിയത്തിന്റെയും അപ്പൊസ്തലന്മാരുടെയും സുവിശേഷോപാഖ്യാനങ്ങളിലെ അംഗങ്ങളുടെയും ആലേഖ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ 'പ്രകാശിതഹസ്തലിഖിത'ങ്ങള്‍  (Illuminated Manuscripts) വഴിയാണ് അര്‍മീനിയന്‍ ചിത്രരചനാ നൈപുണ്യത്തിന്റെ സവിശേഷതകള്‍ പില്ക്കാല തലമുറകള്‍ മനസ്സിലാക്കുന്നത്. 9-17 ശ.-ങ്ങള്‍ക്കിടയില്‍ നിര്‍മിതമായ ഇത്തരം പല വിശിഷ്ടമാതൃകകളും ലഭ്യമാണ്. ജന്തുസസ്യാദികളുടെ രൂപമാതൃകകള്‍ ചേര്‍ന്ന അരികുപാളങ്ങള്‍ ഈ താളിയോലകളെ മനോഹരമാക്കുന്നു. നീലയും ചുവപ്പുമല്ലാതെ മറ്റു ചായങ്ങള്‍ അന്ന് ഉപയോഗിക്കപ്പെട്ടിരുന്നില്ല.  
-
 
+
[[Image:Armenia- Art.png|200px|left|thumb|ഗ്രിഗോര്‍ ഖാന്‍ദിയാന്റെ ഹോം-കമിങ് എന്ന ചിത്രം]]
-
  രണ്ടും മൂന്നും കാലഘട്ടങ്ങളിലും ഈ ശില്പമാതൃകകള്‍ തന്നെയാണ് അനുവര്‍ത്തിക്കപ്പെട്ടുവന്നത്; എന്നാല്‍ അക്കാലത്ത് പരിമാണപരമായി കെട്ടിടങ്ങളുടെ നീളം വര്‍ധിച്ചിരുന്നു. 1001-ല്‍ പണിപൂര്‍ത്തിയാക്കപ്പെട്ട അനി പട്ടണത്തിലെ ഭദ്രാസനപ്പള്ളിയാണ് അര്‍മീനിയന്‍ ദേവാലയശില്പങ്ങളില്‍ ഏറ്റവും പ്രാധാന്യം വഹിക്കുന്നത്. പേര്‍ഷ്യയിലും മെസപ്പൊട്ടേമിയയിലും നിന്നു സംക്രമിച്ച ഇസ്ലാമിക ശില്പമാതൃകകളുടെ അതിപ്രസരം അല്പാല്പം കാണാമെങ്കിലും അര്‍മീനിയന്‍ പള്ളികള്‍ അവയുടേതായ വ്യക്തിത്വം പുലര്‍ത്തിയിരുന്നു.
+
അര്‍മീനിയന്‍കലയില്‍ വ്യക്തമായ രണ്ടു ഭാവങ്ങള്‍ ദൃശ്യമാണ്. ആലങ്കാരികവും കലാപരവുമായ മുന്‍തൂക്കത്തിനു കീഴില്‍ മങ്ങിപ്പോകുന്ന മാനുഷികരൂപരചന പൌരസ്ത്യ സ്വാധീനതകളുടെ ഫലമാണ്. നേരേമറിച്ച്, ബൈസാന്തിയന്‍ അതിപ്രസരമുള്ള ചിത്രശില്പലേഖനങ്ങളിലാകട്ടെ, നിശ്ചിത സങ്കേതങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള യഥാതഥ ചിത്രീകരണങ്ങളാണ് അധികവും.  
-
 
+
-
  പ്രതിമാശില്പം. അലങ്കാരപ്രധാനമായ കൊത്തുപണിയില്‍ മധ്യകാല അര്‍മീനിയ അയല്‍രാജ്യങ്ങളെക്കാള്‍ വളരെ മുന്‍പിലെത്തിയിരുന്നു. പള്ളികളുടെ വാതായനങ്ങളിലും കമാനങ്ങളുടെ ഇടയിലും കതകുകളിലും കട്ടിളപ്പടികളിലും കല്ലിലും തടിയിലുമായി നിരവധി കൊത്തുവേലകള്‍ അവര്‍ ചെയ്തിരുന്നു. പുഷ്പലതാദികളും രേഖീയശില്പങ്ങളും നിറഞ്ഞ പ്രസിദ്ധമായ ഒരു ക്രൈസ്തവദേവാലയമാണ് വാന്‍ തടാകത്തിലെ അഘ്താമര്‍ ദ്വീപിലുള്ള കുരിശുപള്ളി (ഇവൌൃരവ ീള വേല ഒീഹ്യ ഇൃീ). പൂര്‍ണമായും 'റിലീഫ്' (ഞലഹശലള) ശില്പങ്ങള്‍കൊണ്ട് ആവരണം ചെയ്യപ്പെട്ട ശിലാനിര്‍മിതമായ ഈ മന്ദിരം, ഈ മാതൃകയിലുള്ള മധ്യകാലവാസ്തുശില്പങ്ങളില്‍ ഏറ്റവും പ്രാചീനമാണ് (10-ാം ശ.). താന്‍ പണിയിച്ച ഈ പള്ളിയുടെ ഒരു ചെറുമാതൃക ഗാഗിക് രാജാവ് യേശുവിന് സമര്‍പ്പിക്കുന്ന ഒരു ചിത്രം ഇതിന്റെ ചുവരിലുള്ളത് അത്യാകര്‍ഷകമാണ്.
+
-
 
+
-
  ചിത്രകല. വിചിത്രോപലഖചിതങ്ങളായ ശില്പങ്ങളുടെയും വിവിധ വര്‍ണാങ്കിതങ്ങളായ ചുവര്‍ചിത്രങ്ങളുടെയും ലഭ്യമായ  അവശിഷ്ടങ്ങളില്‍ നിന്നു തെളിയുന്നത് അര്‍മീനിയന്‍ ദേവാലയങ്ങളുടെ ഉള്‍ഭാഗങ്ങള്‍ പല ഇതിഹാസകഥാരംഗങ്ങളുടെയും ചിത്രീകരണങ്ങള്‍കൊണ്ടു മനോഹരമായിരുന്നിരിക്കണമെന്നാണ്. യേശുവിന്റെയും കന്യാമറിയത്തിന്റെയും അപ്പൊസ്തലന്മാരുടെയും സുവിശേഷോപാഖ്യാനങ്ങളിലെ അംഗങ്ങളുടെയും ആലേഖ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ 'പ്രകാശിതഹസ്തലിഖിത'ങ്ങള്‍  (കഹഹൌാശിമലേറ ങമിൌരൃെശു) വഴിയാണ് അര്‍മീനിയന്‍ ചിത്രരചനാ നൈപുണ്യത്തിന്റെ സവിശേഷതകള്‍ പില്ക്കാല തലമുറകള്‍ മനസ്സിലാക്കുന്നത്. 9-17 ശ.-ങ്ങള്‍ക്കിടയില്‍ നിര്‍മിതമായ ഇത്തരം പല വിശിഷ്ടമാതൃകകളും ലഭ്യമാണ്. ജന്തുസസ്യാദികളുടെ രൂപമാതൃകകള്‍ ചേര്‍ന്ന അരികുപാളങ്ങള്‍ ഈ താളിയോലകളെ മനോഹരമാക്കുന്നു. നീലയും ചുവപ്പുമല്ലാതെ മറ്റു ചായങ്ങള്‍ അന്ന് ഉപയോഗിക്കപ്പെട്ടിരുന്നില്ല.  
+
-
 
+
-
  അര്‍മീനിയന്‍കലയില്‍ വ്യക്തമായ രണ്ടു ഭാവങ്ങള്‍ ദൃശ്യമാണ്. ആലങ്കാരികവും കലാപരവുമായ മുന്‍തൂക്കത്തിനു കീഴില്‍ മങ്ങിപ്പോകുന്ന മാനുഷികരൂപരചന പൌരസ്ത്യ സ്വാധീനതകളുടെ ഫലമാണ്. നേരേമറിച്ച്, ബൈസാന്തിയന്‍ അതിപ്രസരമുള്ള ചിത്രശില്പലേഖനങ്ങളിലാകട്ടെ, നിശ്ചിത സങ്കേതങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള യഥാതഥ ചിത്രീകരണങ്ങളാണ് അധികവും.  
+
(ജയാ അപ്പാസാമി)
(ജയാ അപ്പാസാമി)

Current revision as of 08:16, 17 നവംബര്‍ 2009

അര്‍മീനിയന്‍ കല

Armenian Art

എ.ഡി. നാലാം ശ.-ത്തോടുകൂടി ക്രിസ്തുമതം അര്‍മീനിയയില്‍ പ്രചരിക്കാനാരംഭിക്കുന്നതിനു മുന്‍പുതന്നെ അവിടെയുണ്ടായിരുന്ന ജനങ്ങള്‍ അവരുടേതായ ചില ചിത്ര-ശില്പ(കലാ)സങ്കേതങ്ങള്‍ പുലര്‍ത്തുകയും പോഷിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവയുടെ അവശിഷ്ടങ്ങള്‍ വളരെ വിരളമായേ കണ്ടെത്തപ്പെട്ടിട്ടുള്ളു. ക്രിസ്തുവിനു മുന്‍പുള്ള ശ.-ങ്ങളില്‍ പണികഴിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്ന പ്രാകൃത പാഷണ്ഡന്‍ (Pagan) മാരുടെ നഷ്ടപ്രായമായ ഗാര്‍ണി ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ യവന-റോമന്‍ സ്വാധീനതയെ വെളിപ്പെടുത്തുന്നുവെന്നാണ് ഗവേഷകന്മാര്‍ കരുതുന്നത്.

യെരെവാനിലെ ലെനിന്‍ സ്ക്വയര്‍

രാജ്യത്തിന്റെ ദേശീയ ചരിത്രത്തിലെ മുഖ്യഘട്ടങ്ങള്‍ക്കു സമാന്തരമായി അര്‍മീനിയന്‍ കലാസംസ്കാരപരിണാമങ്ങളിലും വ്യക്തമായ ചില ദശാന്തരങ്ങള്‍ കാണാന്‍ കഴിയും. ഇതില്‍ ആദ്യത്തേത് അഞ്ചാം ശ. മുതല്‍ അറബി ആക്രമണം നടന്ന ഏഴാം ശ.-ത്തിന്റെ മധ്യംവരെയാണ്; ഒന്‍പതാം ശ.-ത്തിന്റെ അവസാനം ബഗ്രതിദ് രാജവംശ സ്ഥാപനത്തോടുകൂടി ആരംഭിക്കുന്ന രണ്ടാംഘട്ടം സെല്‍ജൂക് തുര്‍ക്കികളുടെ ആക്രമണകാല(11-ാം ശ.-ത്തിന്റെ മധ്യം)ത്തോടുകൂടി അവസാനിക്കുന്നു; 12-14 ശ.-ങ്ങളില്‍ ജോര്‍ജിയയുടെയോ മംഗോളിയയുടെയോ സാമന്തപദവിയില്‍ അര്‍മീനിയന്‍ രാജാക്കന്മാരുടെ ഭരണത്തിന്‍കീഴില്‍ ഈ പ്രദേശം കഴിഞ്ഞകാലം അര്‍മീനിയന്‍ കലാ-സാംസ്കാരിക ചരിത്രത്തിലെ മൂന്നാംഘട്ടമായി വ്യവഹരിക്കപ്പെട്ടുവരുന്നു.

വാസ്തുശില്പം. മധ്യത്തില്‍ കുംഭകവും ചുറ്റും മൂന്നു വളച്ചുവാതിലുകളും ഉള്ള, കമാനാകൃതിയില്‍ നിര്‍മിച്ച ക്രൈസ്തവദേവാലയങ്ങളാണ് ആദ്യകാലത്തെ അര്‍മീനിയന്‍ വാസ്തുശില്പത്തിന്റെ മാതൃകകള്‍. ഇരുവശവും നീണ്ട ഇടനാഴികളും അവയെ മധ്യശാലയില്‍നിന്ന് വേര്‍തിരിക്കുന്ന നിരനിരയായുള്ള തൂണുകളുമാണ് ഈ പള്ളികള്‍ക്ക് ഉണ്ടായിരുന്നത്. പല പ്രവേശനകവാടങ്ങളും അര്‍ധവൃത്താകൃതിയിലുള്ള വാതായനങ്ങളും ഇവയുടെ പ്രത്യേകതകളായിരുന്നു. സമൃദ്ധമായി അലങ്കാരപ്പണികള്‍ ചെയ്തു മോടിപിടിപ്പിക്കപ്പെട്ടവയായിരുന്നു ഇവ.

യെരെവാനിലുള്ള ഒരു പ്രതിമാശില്പം:അര്‍മീനിയന്‍ വീരനായകനായ ഡേവിഡ്

കുരിശിന്റെ ആകൃതിയില്‍ നിര്‍മിച്ച പള്ളികളും ഇക്കൂട്ടത്തിലുണ്ട്; അതായത്, സമകോണമായി മൂന്നു വശത്തേക്കും ഉന്തിനില്ക്കുന്ന എടുപ്പുകളോടുകൂടിയവ. ഇവ മൂന്നും ചേരുന്ന മധ്യഭാഗത്ത് മുകളിലാണ് ഒരു അഷ്ടഭുജമണ്ഡപത്തില്‍ ഉയര്‍ന്നു നില്ക്കുന്ന കേന്ദ്രകുംഭകം. ഈ പള്ളികളില്‍ ചിലത് ഇപ്പോഴും കാണാം.

രണ്ടും മൂന്നും കാലഘട്ടങ്ങളിലും ഈ ശില്പമാതൃകകള്‍ തന്നെയാണ് അനുവര്‍ത്തിക്കപ്പെട്ടുവന്നത്; എന്നാല്‍ അക്കാലത്ത് പരിമാണപരമായി കെട്ടിടങ്ങളുടെ നീളം വര്‍ധിച്ചിരുന്നു. 1001-ല്‍ പണിപൂര്‍ത്തിയാക്കപ്പെട്ട അനി പട്ടണത്തിലെ ഭദ്രാസനപ്പള്ളിയാണ് അര്‍മീനിയന്‍ ദേവാലയശില്പങ്ങളില്‍ ഏറ്റവും പ്രാധാന്യം വഹിക്കുന്നത്. പേര്‍ഷ്യയിലും മെസപ്പൊട്ടേമിയയിലും നിന്നു സംക്രമിച്ച ഇസ്ലാമിക ശില്പമാതൃകകളുടെ അതിപ്രസരം അല്പാല്പം കാണാമെങ്കിലും അര്‍മീനിയന്‍ പള്ളികള്‍ അവയുടേതായ വ്യക്തിത്വം പുലര്‍ത്തിയിരുന്നു.

പ്രതിമാശില്പം. അലങ്കാരപ്രധാനമായ കൊത്തുപണിയില്‍ മധ്യകാല അര്‍മീനിയ അയല്‍രാജ്യങ്ങളെക്കാള്‍ വളരെ മുന്‍പിലെത്തിയിരുന്നു. പള്ളികളുടെ വാതായനങ്ങളിലും കമാനങ്ങളുടെ ഇടയിലും കതകുകളിലും കട്ടിളപ്പടികളിലും കല്ലിലും തടിയിലുമായി നിരവധി കൊത്തുവേലകള്‍ അവര്‍ ചെയ്തിരുന്നു. പുഷ്പലതാദികളും രേഖീയശില്പങ്ങളും നിറഞ്ഞ പ്രസിദ്ധമായ ഒരു ക്രൈസ്തവദേവാലയമാണ് വാന്‍ തടാകത്തിലെ അഘ്താമര്‍ ദ്വീപിലുള്ള കുരിശുപള്ളി (Church of the Holy Cross). പൂര്‍ണമായും 'റിലീഫ്' (Relief) ശില്പങ്ങള്‍കൊണ്ട് ആവരണം ചെയ്യപ്പെട്ട ശിലാനിര്‍മിതമായ ഈ മന്ദിരം, ഈ മാതൃകയിലുള്ള മധ്യകാലവാസ്തുശില്പങ്ങളില്‍ ഏറ്റവും പ്രാചീനമാണ് (10-ാം ശ.). താന്‍ പണിയിച്ച ഈ പള്ളിയുടെ ഒരു ചെറുമാതൃക ഗാഗിക് രാജാവ് യേശുവിന് സമര്‍പ്പിക്കുന്ന ഒരു ചിത്രം ഇതിന്റെ ചുവരിലുള്ളത് അത്യാകര്‍ഷകമാണ്.

ചിത്രകല. വിചിത്രോപലഖചിതങ്ങളായ ശില്പങ്ങളുടെയും വിവിധ വര്‍ണാങ്കിതങ്ങളായ ചുവര്‍ചിത്രങ്ങളുടെയും ലഭ്യമായ അവശിഷ്ടങ്ങളില്‍ നിന്നു തെളിയുന്നത് അര്‍മീനിയന്‍ ദേവാലയങ്ങളുടെ ഉള്‍ഭാഗങ്ങള്‍ പല ഇതിഹാസകഥാരംഗങ്ങളുടെയും ചിത്രീകരണങ്ങള്‍കൊണ്ടു മനോഹരമായിരുന്നിരിക്കണമെന്നാണ്. യേശുവിന്റെയും കന്യാമറിയത്തിന്റെയും അപ്പൊസ്തലന്മാരുടെയും സുവിശേഷോപാഖ്യാനങ്ങളിലെ അംഗങ്ങളുടെയും ആലേഖ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ 'പ്രകാശിതഹസ്തലിഖിത'ങ്ങള്‍ (Illuminated Manuscripts) വഴിയാണ് അര്‍മീനിയന്‍ ചിത്രരചനാ നൈപുണ്യത്തിന്റെ സവിശേഷതകള്‍ പില്ക്കാല തലമുറകള്‍ മനസ്സിലാക്കുന്നത്. 9-17 ശ.-ങ്ങള്‍ക്കിടയില്‍ നിര്‍മിതമായ ഇത്തരം പല വിശിഷ്ടമാതൃകകളും ലഭ്യമാണ്. ജന്തുസസ്യാദികളുടെ രൂപമാതൃകകള്‍ ചേര്‍ന്ന അരികുപാളങ്ങള്‍ ഈ താളിയോലകളെ മനോഹരമാക്കുന്നു. നീലയും ചുവപ്പുമല്ലാതെ മറ്റു ചായങ്ങള്‍ അന്ന് ഉപയോഗിക്കപ്പെട്ടിരുന്നില്ല.

ഗ്രിഗോര്‍ ഖാന്‍ദിയാന്റെ ഹോം-കമിങ് എന്ന ചിത്രം

അര്‍മീനിയന്‍കലയില്‍ വ്യക്തമായ രണ്ടു ഭാവങ്ങള്‍ ദൃശ്യമാണ്. ആലങ്കാരികവും കലാപരവുമായ മുന്‍തൂക്കത്തിനു കീഴില്‍ മങ്ങിപ്പോകുന്ന മാനുഷികരൂപരചന പൌരസ്ത്യ സ്വാധീനതകളുടെ ഫലമാണ്. നേരേമറിച്ച്, ബൈസാന്തിയന്‍ അതിപ്രസരമുള്ള ചിത്രശില്പലേഖനങ്ങളിലാകട്ടെ, നിശ്ചിത സങ്കേതങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള യഥാതഥ ചിത്രീകരണങ്ങളാണ് അധികവും.

(ജയാ അപ്പാസാമി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍