This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ധഭാഷാംഗരാഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:27, 14 ഒക്ടോബര്‍ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അര്‍ധഭാഷാംഗരാഗം

സംഗീതത്തില്‍ വ്യത്യസ്ത ശ്രുതികളില്‍ ആലപിക്കുന്ന രാഗം. ജനകരാഗത്തിലെ സ്വരത്തിന്റെ ശ്രുതിമാത്രയില്‍നിന്നു വ്യത്യസ്തമായി ചില സ്വരങ്ങള്‍ ചില ജന്യരാഗങ്ങളില്‍ ആലപിക്കുന്നു. ഉദാഹരണത്തിന് സാവേരിരാഗത്തില്‍ 'സരിഗരിസ'; എന്നും 'പധനിധപ' എന്നും പിടിക്കുമ്പോള്‍ ഗാന്ധാരവും നിഷാദവും പൂര്‍ണമായി; അന്തരഗാന്ധാരവും 'കാകളിനിഷാദവും' ആകാതെ ശ്രുതിയില്‍ വ്യത്യസ്തങ്ങളായി മാത്രം ആലപിക്കുന്നു. ഇങ്ങനെ വ്യത്യസ്തമായി ആലപിക്കുന്നവയാണ് അര്‍ധഭാഷാംഗരാഗങ്ങള്‍. വിവിധരൂപങ്ങളില്‍പ്പോലും ശ്രുതിമാത്രയില്‍ മാറ്റത്തോടുകൂടിയ സ്വരങ്ങള്‍ ആലപിക്കുന്ന രാഗങ്ങളും ഈയിനത്തില്‍പ്പെടുന്നു.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍