This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരുണ്‍ ജയ്റ്റ്‍ലി (1952 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരുണ്‍ ജയ്റ്റ്‍ലി (1952 - )
Arun Jaitely
ഇന്ത്യന്‍ രാഷ്ട്രതന്ത്രജ്ഞനും നിയമവിദഗ്ധനും. 1952 ഡി. 28-നു ന്യൂഡല്‍ഹിയില്‍ ജനിച്ചു. മഹരാജ് കിഷന്‍ ജയ്റ്റ്‍ലിയും രതന്‍പ്രഭാ ജയ്റ്റ്‍ലിയുമാണ് മാതാപിതാക്കള്‍. ശ്രീറാം കോളജ് ഒഫ് കൊമെഴ്സില്‍ നിന്നു ബി.കോം. ഓണേഴ്സ് ബിരുദവും ദില്ലി സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍.ബി. ബിരുദവും നേടി. ഇപ്പോള്‍ (2007) സുപ്രീംകോടതിയില്‍ സീനിയര്‍ അഡ്വക്കേറ്റായി സേവനമനുഷ്ഠിക്കുന്നു.
1989-90 കാലയളവില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ അഡീഷണല്‍ സൊളിസിറ്റര്‍ ജനറലായും 1991 മുതല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് അംഗമായും സേവനമനുഷ്ഠിച്ചു.
1999 മുതല്‍ മിനിസ്ട്രി ഒഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങില്‍ മിനിസ്റ്റര്‍ ഒഫ് സ്റ്റേറ്റ് ആയി നിയമിക്കപ്പെട്ടു. 2000 ഏ.-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 ജൂല. മുതല്‍ നിയമവകുപ്പില്‍ മിനിസ്റ്റര്‍ ഒഫ് സ്റ്റേറ്റ് ആയും 2001 മാര്‍ച്ച് മുതല്‍ മിനിസ്റ്റര്‍ ഒഫ് ഷിപ്പിങ് ആയും സേവനമനുഷ്ഠിച്ചു. 2003-ല്‍ ബി.ജെ.പി.യുടെ ജനറല്‍ സെക്രട്ടറിയായി. 2004-ല്‍ വീണ്ടും നിയമവകുപ്പുമന്ത്രി ആയും വാണിജ്യവ്യവസായവകുപ്പുമന്ത്രി ആയും നിയമിക്കപ്പെട്ടു.
നിയമസംബന്ധമായി അനേകം രചനകള്‍ അരുണ്‍ ജയ്റ്റ്‍ലി നടത്തിയിട്ടുണ്ട്. 1998-ല്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു.