This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിസ്റ്റിപ്പസ് (ബി.സി. 435 - 356)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിസ്റ്റിപ്പസ് (ബി.സി. 435 - 356)

Aristippus


സുഖവാദത്തിന് (Hedonism) തുടക്കം കുറിച്ച ഗ്രീക്ക് ദാര്‍ശനികന്‍. ഇദ്ദേഹം സോക്രട്ടീസിന്റെ പണ്ഡിതസദസ്സില്‍ അംഗവും അദ്ദേഹത്തിന്റെ ശിഷ്യനും ആയിരുന്നു. സോക്രട്ടീസിനെപ്പോലെ അരിസ്റ്റിപ്പസിനും പ്രായോഗിക നീതിശാസ്ത്രത്തിലായിരുന്നു താത്പര്യം. ആനന്ദമാണ് നന്മ എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് അരിസ്റ്റിപ്പസ്. ജീവിതത്തിന്റെ പരമോന്നതലക്ഷ്യം ആനന്ദമാണെന്നും എന്നാല്‍ ഈ ആനന്ദം ആത്മനിയന്ത്രണത്തിനു വിധേയമാക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ആത്മനിയന്ത്രണം എന്നാല്‍ ആത്മനിഷേധമല്ല; നേരേമറിച്ച് ആനന്ദത്തിന്റെ അടിമയാകാതെ അതിന്റെ മേലുള്ള ബുദ്ധിപരമായ നിയന്ത്രണമാണ്. ഇദ്ദേഹത്തിനു ഡയോജനിസ് എന്ന ദാര്‍ശനികനുമായി സ്വഭാവത്തില്‍ ചില സാദൃശ്യങ്ങളുണ്ടായിരുന്നതുകൊണ്ട് പലപ്പോഴും രണ്ടുപേരും ഒരേ സംഭവങ്ങളിലെ കഥാപാത്രങ്ങളാകാറുണ്ട്. അരിസ്റ്റിപ്പസ് തന്റെ ജീവിതകാലത്തിലധികഭാഗവും സൈറാക്യൂസില്‍ ഡയോനീസിയസിന്റെ പണ്ഡിതസദസ്സിലാണ് കഴിച്ചുകൂട്ടിയത്. എങ്കിലും സഞ്ചാരകുതുകിയായിരുന്ന ഇദ്ദേഹത്തിനു പല സ്ഥലങ്ങളിലും നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. അരിസ്റ്റിപ്പസിനെപ്പറ്റിയുള്ള ചില കഥകളല്ലാതെ ഇദ്ദേഹത്തിന്റെ കൃതികളൊന്നും ഇന്നു ലഭിക്കുന്നില്ല. ഇദ്ദേഹത്തിന്റെ ദാര്‍ശനികസിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചത് 'അറേത്' എന്ന പുത്രിയും 'അരിസ്റ്റിപ്പസ്' (ജൂനിയര്‍) എന്ന പൌത്രനും ആയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍