This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരശുഞണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അരശുഞണ്ട്= Limulus ആര്‍ത്രോപോഡ (Arthropoda) ഫൈലത്തിലെ മീറോസ്റ്റൊമേറ്റ (Me...)
(അരശുഞണ്ട്)
വരി 1: വരി 1:
=അരശുഞണ്ട്=
=അരശുഞണ്ട്=
-
 
Limulus
Limulus
-
 
ആര്‍ത്രോപോഡ (Arthropoda) ഫൈലത്തിലെ മീറോസ്റ്റൊമേറ്റ (Merostomata) വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന സമുദ്രജീവി. അരശുഞണ്ട് വര്‍ഗങ്ങളെയെല്ലാം അരാക്നിഡ (Arachnida) വര്‍ഗത്തിലാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പില്ക്കാലത്ത് ഇവയ്ക്കു പ്രത്യേകപദവി നല്കി. ഇവയില്‍ അഞ്ചു സ്പീഷീസേ നിലവിലുള്ളു. മെക്സിക്കന്‍ ഉള്‍ക്കടലിന്റെ തീരങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കിഴക്കന്‍ തീരങ്ങളിലും ഇവ കാണപ്പെടുന്നു. സൈലൂറിയന്‍ കാലഘട്ടത്തിനുശേഷം ഇവയുടെ ശരീരഘടനയില്‍ പ്രത്യേക വ്യതിയാനങ്ങളൊന്നും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.  

+
[[Image:page179.png|200px|left]]
ശരീരത്തിന്റെ ഉപരിതലത്തിന് പരന്ന ലാടത്തിന്റെ രൂപമാണുള്ളത്. ശരീരാഗ്രത്തില്‍ നീണ്ടു ബലിഷ്ഠമായ ഒരു മുള്ളുണ്ട്. ഇതു ഗതിനിയന്ത്രണത്തിന് സഹായകമാണ്. ശരീരത്തിന് പ്രോസോമ (Prosoma) എന്നും ഓപ്പിസ്തോസോമ (Opisthosoma) എന്നും രണ്ടു ഘടകങ്ങളുണ്ട്. ശരീരത്തിന്റെ മധ്യത്തായി കുറുകെ കാണുന്ന ചേര്‍പ്പ് ഈ രണ്ടു ഭാഗങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നു. പ്രോസോമയുടെ മുകള്‍ഭാഗത്ത് ബലമുള്ള ഒരു പുറംതോട് (cuticle) കാണാം. അതിന്റെ പുറത്ത് ഒരുജോഡി സംയുക്തനേത്രങ്ങളുണ്ട്. പ്രോസോമയുടെ അടിവശത്ത് ആറുജോഡി കീലേറ്റ് (chelate) കാലുകള്‍ കാണാം. വളരെ ചെറുതായ ആദ്യജോഡിക്ക് കീലിസെറ (Chelicera) എന്നു പറയുന്നു. രണ്ടാംജോഡിയായ പെഡിപ്പാല്‍പ്പുകള്‍ (Pedipalps) മറ്റു മൂന്നുജോഡികളില്‍ നിന്നും ഘടനയില്‍ വ്യത്യസ്തമല്ല. എന്നാല്‍ ആണ്‍ഞണ്ടില്‍ ഇവ വ്യത്യസ്തമായിരിക്കും. അവസാനജോഡിക്ക് പങ്കായത്തിന്റെ ആകൃതിയാണ്. ചെളിയില്‍ ചവിട്ടിത്തള്ളി മുന്നോട്ടുപോകാന്‍ ഇവ സഹായിക്കുന്നു.  

05:38, 16 നവംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഷഡ്ഭുജീയ-ഓപ്പിസ്തോസോമയുടെ ഇരുവശങ്ങളിലും ചലിപ്പിക്കാവുന്ന ആറു മുള്ളുകള്‍ വീതമുണ്ട്. ആറ് ജോഡി ഉപാംഗങ്ങളുള്ളതില്‍ ആദ്യജോഡി ജനനാംഗപ്രഛദമായും, ശേഷിച്ച അഞ്ച്ജോഡി ചെകിളകളായും (gills) വര്‍ത്തിക്കുന്നു. കാലിന്റെ ആദ്യഖണ്ഡമായ നാതോബേസിസില്‍ (gnathobasis) മൂര്‍ച്ചയുള്ള ധാരാളം മുള്ളുകളുണ്ടാകും.

പൂര്‍ണവളര്‍ച്ചയെത്തിയ അരശുഞണ്ടുകള്‍ ആഴിയുടെ അടിത്തട്ടില്‍ ജീവിക്കുന്നു. ജന്തുക്കളുടെയും സസ്യങ്ങളുടെയും അവശിഷ്ടങ്ങളാണ് ഇവയുടെ ഭക്ഷണം. ആഹാരസാധനങ്ങള്‍ കീലേറ്റ് ഉപാംഗങ്ങള്‍ ശേഖരിച്ച് നാതോബേസിസിലാക്കുന്നു. അവിടെ ഒന്നു മയപ്പെടുത്തിയശേഷമേ വായിലെത്തിക്കുന്നുള്ളു.

അരശുഞണ്ടുകളില്‍ ആണ്‍-പെണ്‍ ജീവികളുണ്ട്. പെണ്‍ ഞണ്ട് മണ്ണിലുണ്ടാക്കുന്ന ചെറിയ കുഴികളില്‍ മുട്ടയിടുന്നു. 'ബാഹ്യബീജസങ്കലന'ത്തിനുശേഷം മുട്ടകള്‍ മണ്ണിട്ട് മൂടിവയ്ക്കും. മാതാവ് മുട്ടകള്‍ സൂക്ഷിച്ചിരിക്കാറില്ല. മുട്ട വിരിഞ്ഞ് ഏകദേശം ഒരു സെ.മീ. നീളമുള്ള 'ട്രൈലോബൈറ്റ്' (Trilobite) ലാര്‍വ പുറത്തുവരുന്നു. ഈ ലാര്‍വയ്ക്ക് അസ്തമിതജന്തുവര്‍ഗമായ ട്രൈലോബൈറ്റയോട് ബാഹ്യസാദൃശ്യമുണ്ട്. ഇവയുടെ വളര്‍ച്ച വളരെ മന്ദഗതിയിലാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ പന്ത്രണ്ടിലേറെ പ്രാവശ്യം പടംപൊഴിക്കും. അതിനുശേഷമാണ് പൂര്‍ണവളര്‍ച്ചയെത്തുന്നത്.

ഒരു സമുദ്രോത്പന്നം എന്ന നിലയ്ക്ക് അരശു ഞണ്ടിന് വലിയ സാമ്പത്തിക പ്രാധാന്യം ഇല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍