This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: =അരത്തം= മഞ്ഞളും ചുണ്ണാമ്പും കലക്കിയ വെള്ളം. ഇതിനു രക്തത്തിന...)
അടുത്ത വ്യത്യാസം →
Current revision as of 09:37, 1 ഒക്ടോബര്‍ 2009
അരത്തം
മഞ്ഞളും ചുണ്ണാമ്പും കലക്കിയ വെള്ളം. ഇതിനു രക്തത്തിന്റെ നിറമാണ്. അരത്തം എന്ന വാക്കുതന്നെ രക്തത്തിന്റെ തദ്ഭവമാണ്. 'കുരുതിവെള്ളം' എന്നും പേരുണ്ട്. മന്ത്രവാദത്തിനും ദേവാരാധനയ്ക്കും ഇത് ഉപയോഗിക്കുന്നു. അരത്തവെള്ളം ഒഴിച്ച പാത്രത്തോടൊപ്പം തിരികത്തിച്ച് ശിശുക്കളുടെ തലയ്ക്കുചുറ്റും ഉഴിയുന്നത് ഒരു മംഗളകര്മമായി ഹിന്ദുക്കള്‍ കണക്കാക്കുന്നു. അരത്തം ഉഴിയുക എന്നാണ് ഈ ചടങ്ങിന്റെ പേര്. സര്‍പ്പാരാധനയ്ക്കും അരത്തം കലക്കി ഉഴിയാറുണ്ട്. മണ്ണാര്‍ശാല നാഗക്ഷേത്രത്തിലെ ആയില്യത്തിന് പൂജാരിണികള്‍ ഉരുളികളില്‍ അരത്തം കലക്കിവയ്ക്കാറുണ്ട്.