This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയര്‍, എ.ജെ. (1910 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയര്‍, എ.ജെ. (1910 - 89)

Ayer,A.J

ബ്രിട്ടീഷ് തത്ത്വചിന്തകന്‍. 'ലോജിക്കല്‍ പോസിറ്റിവിസ'ത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖന്‍. 1910-ല്‍ ജനിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി. തുടര്‍ന്നു വിയന്നാ സര്‍വകലാശാലയില്‍ ലോജിക്കല്‍ പോസിറ്റിവിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 1933-ല്‍ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ അധ്യാപകനായി. രണ്ടാം ലോകയുദ്ധകാലത്തു പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചു. 1945-ല്‍ വീണ്ടും ഓക്സ്ഫഡില്‍ തത്ത്വശാസ്ത്ര അധ്യാപകനായി. 1946-ല്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസര്‍ ആയി നിയമിതനായി; 1959-ല്‍ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസര്‍ ആയി നിയമിതനാകുന്നതു വരെ ഇവിടെ തുടര്‍ന്നു.

1936-ല്‍ പ്രസിദ്ധീകരിച്ച ലാംഗ്വേജ് ട്രൂത്ത് ആന്‍ഡ് ലോജിക്ക് ആണ് അയറുടെ ആദ്യകൃതി. ലോജിക്കല്‍ പോസിറ്റിവിസത്തിന്റെ പ്രധാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതിയില്‍ ബര്‍ക്കിലിയുടെയും ഹ്യൂമിന്റെയും ആധുനിക ചിന്തകന്മാരായ റസ്സലിന്റെയും വിറ്റ്ഗെന്‍സ്റ്റീന്റെയും ആശയങ്ങളുടെ സ്വാധീനത പ്രകടമാണ്. ശരിയായ പ്രസ്താവനകളെ യുക്തിസഹമായ പ്രസ്താവനകളെന്നും ഇന്ദ്രിയജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകളെന്നും രണ്ടായി തിരിക്കാമെന്ന ഹ്യൂമിന്റെ വീക്ഷണം ഉള്‍ക്കൊള്ളുന്നതോടൊപ്പം പ്രമാണീകരണ തത്ത്വത്തെയും അയര്‍ ഉള്‍ക്കൊള്ളുന്നു. 1989-ല്‍ ഇദ്ദേഹം അന്തരിച്ചു.

(ഡോ. എന്‍. ബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍