This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്മായിപ്പഞ്ചതന്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അമ്മായിപ്പഞ്ചതന്ത്രം= കാരാട്ട് അച്യുതമേനോന്‍ 1906-ല്‍ രസികരഞ്...)
(അമ്മായിപ്പഞ്ചതന്ത്രം)
 
വരി 11: വരി 11:
മഞ്ചുണ്ടിങ്ങനെ തന്ത്രവും.'  
മഞ്ചുണ്ടിങ്ങനെ തന്ത്രവും.'  
-
ഭാര്യയുടെ ചൊല്പ്പടിക്കു ഭര്‍ത്താവിനെ നടത്തുന്നതാണ് 'മയക്കം'; കുടുംബഭരണവിഷയകമായി ഭാര്യ ഭര്‍ത്താവിനോടൊന്നും പറയില്ലെന്ന ധാരണയുളവാക്കി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതാണ് 'മറിമായം'; അന്യരുടെ മേല്‍ കുറ്റാരോപണം വരത്തക്കവണ്ണം ചെയ്യുന്നതോ ചെയ്യിക്കുന്നതോ ആയ കളവുകളാണ് 'മോഷണം'; കുടുബാംഗങ്ങളെ തമ്മില്‍ കടിപിടികൂട്ടുന്നതു 'നാരദക്രിയ'; വേറെ മാറിപ്പാര്‍ക്കാന്‍ കാരണവരെക്കൊണ്ടു പുരപണിയിക്കുന്നത് 'അഞ്ചാംപുരയ്ക്കസ്തിവാരം'. ഇങ്ങനെയുള്ള കുതന്ത്രങ്ങളും തലയണമന്ത്രങ്ങളും പ്രയോഗിക്കുന്ന 'അമ്മായിയമ്മയെ അമ്മിമേല്‍ വച്ചിട്ട് നല്ലൊരു കല്ലോണ്ടു.... നാരായണ' എന്നു തറവാട്ടിലെ കുട്ടി തൊട്ട്, കുമ്പിട്ടു നടക്കുന്ന മുതുമുത്തശ്ശി വരെ ഉരുവിട്ടു നടക്കുന്നു എന്ന  പ്രസ്താവത്തോടുകൂടിയാണ് ഗ്രന്ഥത്തിന്റെ തുടക്കം.  
+
ഭാര്യയുടെ ചൊല്പടിക്കു ഭര്‍ത്താവിനെ നടത്തുന്നതാണ് 'മയക്കം'; കുടുംബഭരണവിഷയകമായി ഭാര്യ ഭര്‍ത്താവിനോടൊന്നും പറയില്ലെന്ന ധാരണയുളവാക്കി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതാണ് 'മറിമായം'; അന്യരുടെ മേല്‍ കുറ്റാരോപണം വരത്തക്കവണ്ണം ചെയ്യുന്നതോ ചെയ്യിക്കുന്നതോ ആയ കളവുകളാണ് 'മോഷണം'; കുടുബാംഗങ്ങളെ തമ്മില്‍ കടിപിടികൂട്ടുന്നതു 'നാരദക്രിയ'; വേറെ മാറിപ്പാര്‍ക്കാന്‍ കാരണവരെക്കൊണ്ടു പുരപണിയിക്കുന്നത് 'അഞ്ചാംപുരയ്ക്കസ്തിവാരം'. ഇങ്ങനെയുള്ള കുതന്ത്രങ്ങളും തലയണമന്ത്രങ്ങളും പ്രയോഗിക്കുന്ന 'അമ്മായിയമ്മയെ അമ്മിമേല്‍ വച്ചിട്ട് നല്ലൊരു കല്ലോണ്ടു.... നാരായണ' എന്നു തറവാട്ടിലെ കുട്ടി തൊട്ട്, കുമ്പിട്ടു നടക്കുന്ന മുതുമുത്തശ്ശി വരെ ഉരുവിട്ടു നടക്കുന്നു എന്ന  പ്രസ്താവത്തോടുകൂടിയാണ് ഗ്രന്ഥത്തിന്റെ തുടക്കം.  
മരുമക്കത്തായത്തറവാടുകളിലെ വിനാശോന്മുഖമായ ഗതിയെ പരിഹാസം നിറഞ്ഞ ഭാഷയില്‍ നിശിതമായി നിരൂപണം ചെയ്തിരിക്കുകയാണ് ഈ കൃതിയില്‍. രസകരങ്ങളായ അനേകം നിഗമനങ്ങളും നിര്‍വചനങ്ങളും അഭിപ്രായങ്ങളും ഉദാഹരണങ്ങളുംകൊണ്ട് ഇത് ആദ്യവസാനം അലംകൃതമാണ്.

Current revision as of 10:56, 14 നവംബര്‍ 2014

അമ്മായിപ്പഞ്ചതന്ത്രം

കാരാട്ട് അച്യുതമേനോന്‍ 1906-ല്‍ രസികരഞ്ജിനി മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ആക്ഷേപഹാസ്യപ്രബന്ധം. ലക്ഷ്മീഭായി ഗ്രന്ഥാവലിയില്‍ ഉള്‍പ്പെടുത്തി ഇത് 1925-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. 60 പേജു മാത്രം വരുന്ന ഈ ലഘുപ്രബന്ധത്തില്‍ മരുമക്കത്തായത്തറവാടുകള്‍ക്കു സംഭവിച്ച അധഃപതനത്തിന്റെ കാരണങ്ങള്‍ ഫലിതമയമായ ഭാഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. 'കൂട്ടുകുടുംബങ്ങളില്‍ വര്‍ധമാനമായിത്തീര്‍ന്ന ശിഥിലീകരണപ്രവണതയ്ക്കു കാരണം ആ വ്യവസ്ഥിതിക്കു സഹജമായുണ്ടായിരുന്ന ദൂഷ്യം തന്നെയാണ്. മനുഷ്യന്റെ മാനസിക വേഴ്ചകളുടെ കിടപ്പു നോക്കിയാല്‍ മക്കത്തായം പ്രകൃതിക്കനുരോധവും മരുമക്കത്തായം അതിന് എതിരുമാണെന്നു കരുതാം. കുടുംബാധിപനായ അമ്മാവന്റെമേല്‍ സ്വാധീനശക്തി ചെലുത്താന്‍ കഴിവുള്ള അമ്മായിയമ്മയുടെ കുതന്ത്രങ്ങള്‍ വിദ്വേഷം വളര്‍ത്തി കുടുംബബന്ധത്തെ വിഘടിപ്പിച്ചുകൊണ്ടേയിരിക്കും'. അമ്മായിയമ്മ പ്രയോഗിക്കുന്ന തന്ത്രങ്ങളെ ഈ പ്രബന്ധത്തില്‍ അഞ്ചായി സംഗ്രഹിച്ചിരിക്കുന്നു:

'മയക്കം, മറിമായം ച,

മോഷണം, നാരദക്രിയ,

അഞ്ചാം പുരയ്ക്കസ്തിവാര-

മഞ്ചുണ്ടിങ്ങനെ തന്ത്രവും.'

ഭാര്യയുടെ ചൊല്പടിക്കു ഭര്‍ത്താവിനെ നടത്തുന്നതാണ് 'മയക്കം'; കുടുംബഭരണവിഷയകമായി ഭാര്യ ഭര്‍ത്താവിനോടൊന്നും പറയില്ലെന്ന ധാരണയുളവാക്കി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതാണ് 'മറിമായം'; അന്യരുടെ മേല്‍ കുറ്റാരോപണം വരത്തക്കവണ്ണം ചെയ്യുന്നതോ ചെയ്യിക്കുന്നതോ ആയ കളവുകളാണ് 'മോഷണം'; കുടുബാംഗങ്ങളെ തമ്മില്‍ കടിപിടികൂട്ടുന്നതു 'നാരദക്രിയ'; വേറെ മാറിപ്പാര്‍ക്കാന്‍ കാരണവരെക്കൊണ്ടു പുരപണിയിക്കുന്നത് 'അഞ്ചാംപുരയ്ക്കസ്തിവാരം'. ഇങ്ങനെയുള്ള കുതന്ത്രങ്ങളും തലയണമന്ത്രങ്ങളും പ്രയോഗിക്കുന്ന 'അമ്മായിയമ്മയെ അമ്മിമേല്‍ വച്ചിട്ട് നല്ലൊരു കല്ലോണ്ടു.... നാരായണ' എന്നു തറവാട്ടിലെ കുട്ടി തൊട്ട്, കുമ്പിട്ടു നടക്കുന്ന മുതുമുത്തശ്ശി വരെ ഉരുവിട്ടു നടക്കുന്നു എന്ന പ്രസ്താവത്തോടുകൂടിയാണ് ഗ്രന്ഥത്തിന്റെ തുടക്കം.

മരുമക്കത്തായത്തറവാടുകളിലെ വിനാശോന്മുഖമായ ഗതിയെ പരിഹാസം നിറഞ്ഞ ഭാഷയില്‍ നിശിതമായി നിരൂപണം ചെയ്തിരിക്കുകയാണ് ഈ കൃതിയില്‍. രസകരങ്ങളായ അനേകം നിഗമനങ്ങളും നിര്‍വചനങ്ങളും അഭിപ്രായങ്ങളും ഉദാഹരണങ്ങളുംകൊണ്ട് ഇത് ആദ്യവസാനം അലംകൃതമാണ്.

താളിന്റെ അനുബന്ധങ്ങള്‍