This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമിയാനസ് മാര്‍സേലിനസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = അമിയാനസ് മാര്‍സേലിനസ് (326 - 391) = അാാശമിൌ ങമൃരലഹഹശിൌ എ.ഡി. 96 മുതല്‍ 378 വരെയുള...)
അടുത്ത വ്യത്യാസം →

07:04, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അമിയാനസ് മാര്‍സേലിനസ് (326 - 391)

അാാശമിൌ ങമൃരലഹഹശിൌ

എ.ഡി. 96 മുതല്‍ 378 വരെയുള്ള റോമാസാമ്രാജ്യചരിത്രം ലത്തീന്‍ ഭാഷയില്‍ എഴുതിയ ചരിത്രകാരന്‍. നെര്‍വ (ചല്ൃമ)യുടെ സിംഹാസനാരോഹണം മുതല്‍ വാലെന്‍സിന്റെ (328-378) ചരമംവരെയുള്ള കാലഘട്ടമാണ് ഇദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. അന്ത്യോഖ്യയിലെ ഒരു കുലീനകുടുംബത്തില്‍ അമിയാനസ് ജനിച്ചു. ബാല്യത്തില്‍ തന്നെ സൈന്യസേവനത്തില്‍ ഏര്‍പ്പെട്ടു. പല യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 371-ഓടുകൂടി റോമില്‍ സ്ഥിരതാമസമാക്കി. യുദ്ധത്തിനു പോയപ്പോള്‍ പരിചയപ്പെട്ട ജനതകളുടെ ഭാഷ, വേഷം, ജീവിതരീതി, ആ രാജ്യങ്ങളിലെ ഭൂപ്രകൃതി എന്നിവ ഇദ്ദേഹം തന്റെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി. റെറം ജെസ്റ്ററം ലിബ്രി (ഞലൃൌാ ഏലമൃൌാെേ ഘശയൃശ) എന്ന ഇദ്ദേഹത്തിന്റെ ലത്തീന്‍ ചരിത്രകൃതി 31 പുസ്തകങ്ങളായിട്ടാണ് രചിച്ചിട്ടുള്ളതെങ്കിലും അതില്‍ എ.ഡി. 353 മുതല്‍ 378 വരെയുള്ള കാലഘട്ടങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 18 എണ്ണം മാത്രമേ ലഭിച്ചിട്ടുള്ളു. ഇ.എ.തോംപ്സണ്‍ ഒരു പ്രഖ്യാത ചരിത്രഗ്രന്ഥം (ഠവല ഒശീൃശരമഹ ണീൃസ ീള അാാശമിൌ ങമൃരലഹഹശിൌ) ഇദ്ദേഹത്തെപ്പറ്റി രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍