This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമാവാസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അമാവാസി)
 
വരി 2: വരി 2:
New Moon
New Moon
-
വെളുത്തവാവു കഴിഞ്ഞ് വരുന്ന 15-ാമത്തെ ചാന്ദ്രദിനം (തിഥി). ഈ തിഥിയിലാണ് ചന്ദ്രനില്‍ പ്രതിഫലിച്ചെത്തുന്ന സൂര്യപ്രകാശം നിശ്ശേഷം ദൃശ്യമല്ലാതാകുന്നത്. സ്വയം പ്രകാശമില്ലാത്ത ചന്ദ്രന്‍ സൂര്യനില്‍നിന്നും 180ത്ഥ അകലെ വരുമ്പോള്‍ ചന്ദ്രഗോളാര്‍ധം സമഗ്രമായി സൂര്യനഭിമുഖമായിത്തീരുകയും തന്മൂലം ഭൂമിയിലുള്ളവര്‍ക്ക് പൂര്‍ണമായ ചന്ദ്രപ്രകാശം ദൃശ്യമാവുകയും ചെയ്യുന്നു. ഇതാണ് പൌര്‍ണമി അഥവാ വെളുത്തവാവ്. വെളുത്തവാവുകഴിഞ്ഞ് വീണ്ടും സൂര്യന്റെ ദിശയിലേക്കടുക്കുംതോറും ചന്ദ്രന് തിഥിതോറും 1/16 വീതം പ്രകാശം കുറഞ്ഞുവരുകയും ചെയ്യും. അമാവാസികഴിഞ്ഞ്, ചന്ദ്രന്‍ മുന്‍പ് ക്ഷയിച്ചുവന്ന കണക്കിനുതന്നെ വര്‍ധിച്ച് പൌര്‍ണമിയില്‍ പൂര്‍ണതയിലെത്തുന്നു. അമാവാസി കഴിഞ്ഞ് 15 തിഥി ശുക്ളപക്ഷവും പൌര്‍ണമിക്കുശേഷം 15 തിഥി കൃഷ്ണപക്ഷവുമായി പറയപ്പെടുന്നു. അതുകൊണ്ട് കൃഷ്ണപക്ഷത്തിലെ 15-ാമത്തെ തിഥിയാണ് അമാവാസി (അമാവാസ്യ).
+
വെളുത്തവാവു കഴിഞ്ഞ് വരുന്ന 15-ാമത്തെ ചാന്ദ്രദിനം (തിഥി). ഈ തിഥിയിലാണ് ചന്ദ്രനില്‍ പ്രതിഫലിച്ചെത്തുന്ന സൂര്യപ്രകാശം നിശ്ശേഷം ദൃശ്യമല്ലാതാകുന്നത്. സ്വയം പ്രകാശമില്ലാത്ത ചന്ദ്രന്‍ സൂര്യനില്‍നിന്നും 180° അകലെ വരുമ്പോള്‍ ചന്ദ്രഗോളാര്‍ധം സമഗ്രമായി സൂര്യനഭിമുഖമായിത്തീരുകയും തന്മൂലം ഭൂമിയിലുള്ളവര്‍ക്ക് പൂര്‍ണമായ ചന്ദ്രപ്രകാശം ദൃശ്യമാവുകയും ചെയ്യുന്നു. ഇതാണ് പൌര്‍ണമി അഥവാ വെളുത്തവാവ്. വെളുത്തവാവുകഴിഞ്ഞ് വീണ്ടും സൂര്യന്റെ ദിശയിലേക്കടുക്കുംതോറും ചന്ദ്രന് തിഥിതോറും 1/16 വീതം പ്രകാശം കുറഞ്ഞുവരുകയും ചെയ്യും. അമാവാസികഴിഞ്ഞ്, ചന്ദ്രന്‍ മുന്‍പ് ക്ഷയിച്ചുവന്ന കണക്കിനുതന്നെ വര്‍ധിച്ച് പൌര്‍ണമിയില്‍ പൂര്‍ണതയിലെത്തുന്നു. അമാവാസി കഴിഞ്ഞ് 15 തിഥി ശുക്ളപക്ഷവും പൌര്‍ണമിക്കുശേഷം 15 തിഥി കൃഷ്ണപക്ഷവുമായി പറയപ്പെടുന്നു. അതുകൊണ്ട് കൃഷ്ണപക്ഷത്തിലെ 15-ാമത്തെ തിഥിയാണ് അമാവാസി (അമാവാസ്യ).

Current revision as of 06:51, 28 നവംബര്‍ 2014

അമാവാസി ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലും, സാംസ്കാരിക പ്രാധാന്യമുള്ള ദിനമാണ്. അമാവാസി ദിനത്തില്‍ ചാന്ദ്രപ്രകാശം മുഴുവന്‍ മണ്‍മറഞ്ഞവരുടെ ആത്മാക്കള്‍ക്ക് ലഭിക്കുന്നതാണെന്നും അതുകൊണ്ട് ആഹ്ളാദഭരിതരായി അവര്‍ സന്താനങ്ങളെ അനുഗ്രഹിക്കുമെന്നും ഉള്ള സങ്കല്പമായിരിക്കണം പിതൃകര്‍മങ്ങള്‍ ആ ദിവസം നടത്തുന്നതിന്റെ അടിസ്ഥാനം. ശ്രാദ്ധാദികര്‍മങ്ങളും അര്‍ശോരോഗചികിത്സയും ഒഴികെ മറ്റെല്ലാറ്റിനും അമാവാസിദിനം വര്‍ജ്യമാണെന്നു വിശ്വസിക്കപ്പെടുന്നു. നോ: പൌര്‍ണമി

(പ്രൊഫ. എസ്.കെ. പെരിനാട്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍