This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമാനുല്ല ഖാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 5: വരി 5:
1921-ല്‍ അമാനുല്ലാ ഖാന്‍ യു.എസ്.എസ്.ആര്‍, ഗ്രേറ്റ് ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി സൌഹാര്‍ദസന്ധിയുണ്ടാക്കി. 1923-ല്‍ ഒരു ഭരണഘടന ആദ്യമായി നടപ്പില്‍ വരുത്തി. 1926-ല്‍ ഇദ്ദേഹം രാജാവ് എന്ന പദവി സ്വീകരിച്ചു. ഇന്ത്യ, യു.എസ്.എസ്.ആര്‍., തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അമാനുല്ലാ ഖാന്‍ പര്യടനം നടത്തി (1927-28). അഫ്ഗാനിസ്താനെ ഒരു ആധുനിക രാഷ്ട്രമാക്കിത്തീര്‍ക്കാന്‍ ഇദ്ദേഹം പല ഭരണപരിഷ്കാരങ്ങളും നടപ്പില്‍ വരുത്തി. ഫ്യൂഡല്‍ വ്യവസ്ഥിതി അവസാനിപ്പിക്കുവാനും പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസവും വസ്ത്രധാരണരീതിയും നടപ്പിലാക്കുവാനും പൊതുനികുതി ഏര്‍പ്പെടുത്തുവാനും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്കുവാനും ശ്രമിച്ചത് അഫ്ഗാനിസ്താനിലെ യാഥാസ്ഥിതികരുടെ എതിര്‍പ്പിനു കാരണമായി. 1928-ല്‍ ഗിരിവര്‍ഗക്കാര്‍ ലഹളയുണ്ടാക്കി. അഫ്ഗാനിസ്താനിലുടനീളം വ്യാപിച്ച 1929-ലെ ആഭ്യന്തരവിപ്ളവത്തിന്റെ ഫലമായി അമാനുല്ലാഖാന്‍ സ്ഥാനത്യാഗം ചെയ്യാന്‍ (1929 ജനു. 14) നിര്‍ബന്ധിതനായി. ഒരു കൊള്ളത്തലവനായ ഹബീബുല്ലാഖാന്‍ ഇതിനിടയില്‍ രാജാവായി സ്വയം പ്രഖ്യാപിച്ചു. അഫ്ഗാനിസ്താന്‍ വിട്ട് ഇറ്റലിയിലും സ്വിറ്റ്സര്‍ലണ്ടിലുമാണ് പിന്നീട് അമാനുല്ലാഖാന്‍ ജീവിതകാലം ചെലവഴിച്ചത്. 1941-ല്‍ ജര്‍മന്‍ സഹായത്തോടെ അഫ്ഗാനിസ്താന്‍ സിംഹാസനം വീണ്ടെടുക്കുവാന്‍ ഇദ്ദേഹം ഒരന്ത്യപ്രയത്നം നടത്തിയെങ്കിലും അതും വിജയിച്ചില്ല. 1960 ഏ. 25-ന് സ്വിറ്റ്സര്‍ലണ്ടില്‍വച്ച് അമാനുല്ലാ ഖാന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ കാബൂളിലാണ് സംസ്കരിച്ചത്. നോ: അഫ്ഗാനിസ്താന്‍, അഫ്ഗാന്‍ യുദ്ധങ്ങള്‍

-
[[Category:ജീവചരിത്രം‍‍]]
+
[[Category:ജീവചരിത്രം]]

Current revision as of 07:18, 9 ഏപ്രില്‍ 2008

അമാനുല്ല ഖാന്‍ (1892 - 1960)

അഫ്ഗാനിസ്താനിലെ രാജാവ്. 1892 ജൂണ്‍ 1-ന് അമീര്‍ഹബീബുല്ലാഖാന്റെ മൂന്നാമത്തെ പുത്രനായി കാബൂളിലെ കലായ്കുഷില്‍ ജനിച്ചു. 1919 ഫെ. 20-ന് അമീര്‍ ഹബീബുല്ലാഖാന്‍ ജലാലാബാദില്‍വച്ചു വധിക്കപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാനിസ്താനില്‍ അധികാരമത്സരമുണ്ടായി. കാബൂളിലായിരുന്ന അമാനുല്ലാ ഖാന്‍ സൈന്യസഹായത്തോടുകൂടി ഭരണാധികാരം പിടിച്ചെടുത്തു. പിതൃസഹോദരനായ നസറുല്ലാഖാനും, ജ്യേഷ്ഠസഹോദരനായ ഇനായത്തുല്ലാ ഖാനും ഇദ്ദേഹത്തിന്റെ പ്രതിയോഗികളായി സിംഹാസനത്തിന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അഫ്ഗാനിസ്താന്‍ ഒരു സ്വതന്ത്രരാജ്യമാണെന്നും ഗ്രേറ്റ് ബ്രിട്ടനോട് യാതൊരു കൂറും അതിനില്ലെന്നും അമാനുല്ലാ ഖാന്‍ പ്രഖ്യാപിച്ചു; ഈ വിവരം ഇന്ത്യന്‍ വൈസ്രോയിയെ അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മൂന്നാം ആംഗ്ളോ-അഫ്ഗാന്‍ യുദ്ധം (1919) ആരംഭിച്ചു. ആധുനിക സൈനികോപകരണങ്ങള്‍ ഉപയോഗിച്ച് ബ്രിട്ടിഷ് ഇന്ത്യന്‍ പട്ടാളം അഫ്ഗാന്‍ സൈന്യത്തെ തോല്പിച്ചു. 1919 ആഗ. 8-ന് റാവല്‍പിണ്ടിയില്‍വച്ചുണ്ടായ സന്ധിമൂലം, അഫ്ഗാനിസ്താനും ബ്രിട്ടീഷിന്ത്യയും തമ്മിലുള്ള യുദ്ധമവസാനിച്ചു. ഈ സന്ധിവ്യവസ്ഥ പ്രകാരം അഫ്ഗാനിസ്താന്റെ പൂര്‍ണസ്വാതന്ത്യ്രം ബ്രിട്ടന്‍ അംഗീകരിച്ചുകൊടുത്തു. അതിനുശേഷം അമാനുല്ലാ ഖാന്‍ എല്ലാ വിദേശരാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിച്ചു.

1921-ല്‍ അമാനുല്ലാ ഖാന്‍ യു.എസ്.എസ്.ആര്‍, ഗ്രേറ്റ് ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി സൌഹാര്‍ദസന്ധിയുണ്ടാക്കി. 1923-ല്‍ ഒരു ഭരണഘടന ആദ്യമായി നടപ്പില്‍ വരുത്തി. 1926-ല്‍ ഇദ്ദേഹം രാജാവ് എന്ന പദവി സ്വീകരിച്ചു. ഇന്ത്യ, യു.എസ്.എസ്.ആര്‍., തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ അമാനുല്ലാ ഖാന്‍ പര്യടനം നടത്തി (1927-28). അഫ്ഗാനിസ്താനെ ഒരു ആധുനിക രാഷ്ട്രമാക്കിത്തീര്‍ക്കാന്‍ ഇദ്ദേഹം പല ഭരണപരിഷ്കാരങ്ങളും നടപ്പില്‍ വരുത്തി. ഫ്യൂഡല്‍ വ്യവസ്ഥിതി അവസാനിപ്പിക്കുവാനും പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസവും വസ്ത്രധാരണരീതിയും നടപ്പിലാക്കുവാനും പൊതുനികുതി ഏര്‍പ്പെടുത്തുവാനും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്കുവാനും ശ്രമിച്ചത് അഫ്ഗാനിസ്താനിലെ യാഥാസ്ഥിതികരുടെ എതിര്‍പ്പിനു കാരണമായി. 1928-ല്‍ ഗിരിവര്‍ഗക്കാര്‍ ലഹളയുണ്ടാക്കി. അഫ്ഗാനിസ്താനിലുടനീളം വ്യാപിച്ച 1929-ലെ ആഭ്യന്തരവിപ്ളവത്തിന്റെ ഫലമായി അമാനുല്ലാഖാന്‍ സ്ഥാനത്യാഗം ചെയ്യാന്‍ (1929 ജനു. 14) നിര്‍ബന്ധിതനായി. ഒരു കൊള്ളത്തലവനായ ഹബീബുല്ലാഖാന്‍ ഇതിനിടയില്‍ രാജാവായി സ്വയം പ്രഖ്യാപിച്ചു. അഫ്ഗാനിസ്താന്‍ വിട്ട് ഇറ്റലിയിലും സ്വിറ്റ്സര്‍ലണ്ടിലുമാണ് പിന്നീട് അമാനുല്ലാഖാന്‍ ജീവിതകാലം ചെലവഴിച്ചത്. 1941-ല്‍ ജര്‍മന്‍ സഹായത്തോടെ അഫ്ഗാനിസ്താന്‍ സിംഹാസനം വീണ്ടെടുക്കുവാന്‍ ഇദ്ദേഹം ഒരന്ത്യപ്രയത്നം നടത്തിയെങ്കിലും അതും വിജയിച്ചില്ല. 1960 ഏ. 25-ന് സ്വിറ്റ്സര്‍ലണ്ടില്‍വച്ച് അമാനുല്ലാ ഖാന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ കാബൂളിലാണ് സംസ്കരിച്ചത്. നോ: അഫ്ഗാനിസ്താന്‍, അഫ്ഗാന്‍ യുദ്ധങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍