This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിനതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഭിനതി)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
സങ്കീര്‍ണമല്ലാത്ത ഘടനയില്‍ അഭിനതിയുടെ രണ്ടു പാര്‍ശ്വങ്ങളും പരസ്പരം 'നത' (dip)മായിരിക്കും. എന്നാല്‍ പാര്‍ശ്വങ്ങളുടെ നതികള്‍ സമാന്തരമായിട്ടുള്ള അഭിനതികളുമുണ്ട്.
സങ്കീര്‍ണമല്ലാത്ത ഘടനയില്‍ അഭിനതിയുടെ രണ്ടു പാര്‍ശ്വങ്ങളും പരസ്പരം 'നത' (dip)മായിരിക്കും. എന്നാല്‍ പാര്‍ശ്വങ്ങളുടെ നതികള്‍ സമാന്തരമായിട്ടുള്ള അഭിനതികളുമുണ്ട്.
-
അക്ഷതലത്തിന്റെ (axial palne) സ്വഭാവമനുസരിച്ച് അഭിനതികളെ സമമിതം (symmetric), അസമമിതം (asymmetric) എന്നിങ്ങനെ രണ്ടായി വിഭജിക്കാം. അക്ഷതലം ഉദഗ്ര (vertical) മായിട്ടുള്ളവയെ സമമിത അഭിനതികള്‍ (symmetric syncline) എന്നും, അക്ഷതലം നതമായിട്ടുള്ളവയെ അസമമിത അഭിനതികള്‍ (asymmetric syncline) എന്നും വിളിക്കുന്നു. സമമിത അഭിനതികളുടെ രണ്ടു പാര്‍ശ്വങ്ങളുടെയും നതകോണ്‍ (angle of dip) തുല്യമായിരിക്കും; അസമമിത അഭിനതികളില്‍ വ്യത്യസ്തവും. തുല്യനതികോണോടുകൂടി ഒരേ ദിശയിലേക്കു ചരിഞ്ഞിരിക്കുന്ന പാര്‍ശ്വങ്ങളാണുള്ളതെങ്കില്‍ സമനത അഭിനതി (isoclinal syncline) എന്നു പറയുന്നു. അഭിനതിയുടെ അക്ഷം അവനമനത്തിനു (plunge) വിധേയമായിട്ടുണ്ടെങ്കില്‍ അതിനെ അവനത അഭിനതി (plunging syncline) എന്നു പറയാം.
+
അക്ഷതലത്തിന്റെ (axial plane) സ്വഭാവമനുസരിച്ച് അഭിനതികളെ സമമിതം (symmetric), അസമമിതം (asymmetric) എന്നിങ്ങനെ രണ്ടായി വിഭജിക്കാം. അക്ഷതലം ഉദഗ്ര (vertical) മായിട്ടുള്ളവയെ സമമിത അഭിനതികള്‍ (symmetric syncline) എന്നും, അക്ഷതലം നതമായിട്ടുള്ളവയെ അസമമിത അഭിനതികള്‍ (asymmetric syncline) എന്നും വിളിക്കുന്നു. സമമിത അഭിനതികളുടെ രണ്ടു പാര്‍ശ്വങ്ങളുടെയും നതകോണ്‍ (angle of dip) തുല്യമായിരിക്കും; അസമമിത അഭിനതികളില്‍ വ്യത്യസ്തവും. തുല്യനതികോണോടുകൂടി ഒരേ ദിശയിലേക്കു ചരിഞ്ഞിരിക്കുന്ന പാര്‍ശ്വങ്ങളാണുള്ളതെങ്കില്‍ സമനത അഭിനതി (isoclinal syncline) എന്നു പറയുന്നു. അഭിനതിയുടെ അക്ഷം അവനമനത്തിനു (plunge) വിധേയമായിട്ടുണ്ടെങ്കില്‍ അതിനെ അവനത അഭിനതി (plunging syncline) എന്നു പറയാം.
അഭിനതികളുടെ വക്രതാകേന്ദ്ര (center of curvature)ത്തിലേക്കു ചെല്ലുന്തോറും താരതമ്യേന പ്രായംകുറഞ്ഞ ശിലാസ്തരങ്ങള്‍ കാണുന്നുവെന്നത് അവയുടെ സവിശേഷതയാണ്. അവനത അഭിനതികളില്‍ ഇതിന് ഒരപവാദമായി, അവനമദിശയിലേക്കു ചെല്ലുന്തോറും താരതമ്യേന പ്രായമേറിയ ശിലകള്‍ കാണുന്നു. അവയെ തിരിച്ചറിയുന്നതിനുള്ള എളുപ്പവഴിയും ഇതുതന്നെയാണ്.

2. സ്ഥിതിവിവരശാസ്ത്രം അനുസരിച്ച് ഒരുസൂചിക (index) യഥാര്‍ഥമായ അവസ്ഥ സൂചിപ്പിക്കണമെങ്കില്‍ താത്ത്വികമായി അതിനുണ്ടായിരിക്കേണ്ട ചില സവിശേഷതകളുണ്ട്. ആ സവിശേഷതകളുടെ അഭാവത്തെ അഭിനതി (bias) എന്നു പറയുന്നു. സൂചികാങ്ക (index number) ത്തിനു പ്രാതിനിധ്യക്ഷമതയില്ലാതാക്കുന്നതാണ് അഭിനതി. H_0 എന്നൊരു പരികല്പന യഥാര്‍ഥത്തില്‍ കൂടുതല്‍ ശരിയായ H_1 എന്ന മറ്റൊരു പരികല്പനയെ അപേക്ഷിച്ച് ത്യാജ്യമാകുന്നതിനുള്ള സാധ്യത കുറവായി കാണിക്കുന്ന പരീക്ഷണം അഭിനതിബാധിതം ആണെന്നു പറയാം. തെറ്റായ നിര്‍വചനം, പ്രശ്നാവലി രൂപപ്പെടുത്തുന്നതിലുള്ള അശ്രദ്ധ, പൊതുജനസഹകരണമില്ലായ്മ എന്നിങ്ങനെയുള്ള നിരവധി ക്രമക്കേടുകള്‍ മൂലമുണ്ടാകുന്ന സാമ്പിളുകള്‍ അഭിനതിവിധേയമായിരിക്കും.
+
2. സ്ഥിതിവിവരശാസ്ത്രം അനുസരിച്ച് ഒരുസൂചിക (index) യഥാര്‍ഥമായ അവസ്ഥ സൂചിപ്പിക്കണമെങ്കില്‍ താത്ത്വികമായി അതിനുണ്ടായിരിക്കേണ്ട ചില സവിശേഷതകളുണ്ട്. ആ സവിശേഷതകളുടെ അഭാവത്തെ അഭിനതി (bias) എന്നു പറയുന്നു. സൂചികാങ്ക (index number) ത്തിനു പ്രാതിനിധ്യക്ഷമതയില്ലാതാക്കുന്നതാണ് അഭിനതി. H<sub>0</sub> എന്നൊരു പരികല്പന യഥാര്‍ഥത്തില്‍ കൂടുതല്‍ ശരിയായ H<sub>1</sub> എന്ന മറ്റൊരു പരികല്പനയെ അപേക്ഷിച്ച് ത്യാജ്യമാകുന്നതിനുള്ള സാധ്യത കുറവായി കാണിക്കുന്ന പരീക്ഷണം അഭിനതിബാധിതം ആണെന്നു പറയാം. തെറ്റായ നിര്‍വചനം, പ്രശ്നാവലി രൂപപ്പെടുത്തുന്നതിലുള്ള അശ്രദ്ധ, പൊതുജനസഹകരണമില്ലായ്മ എന്നിങ്ങനെയുള്ള നിരവധി ക്രമക്കേടുകള്‍ മൂലമുണ്ടാകുന്ന സാമ്പിളുകള്‍ അഭിനതിവിധേയമായിരിക്കും.
കാലോത്ക്രമണ പരിശോധന (time reversal test), ആധാരോത്ക്രമണ പരിശോധന (base reversal test), ഘടകോത്ക്രമണ പരിശോധന (factor reversal test) എന്നീ സാങ്കേതിക മാര്‍ഗങ്ങളുപയോഗിച്ചാണ് സൂചികകളുടെ നന്‍മതിന്മകള്‍ പരിശോധിച്ചു തിട്ടപ്പെടുത്തുന്നത്. ഈ പരിശോധന വഴി ഒരു സൂചിക അഭിനതിബാധിതമാണോ എന്ന് നിര്‍ണയിക്കാന്‍ കഴിയും.

വരി 16: വരി 16:
(എം.പി. മുരളീധരന്‍, സ.പ.)
(എം.പി. മുരളീധരന്‍, സ.പ.)
 +
[[Category:ഭൂവിജ്ഞാനീയം]]

Current revision as of 06:15, 28 നവംബര്‍ 2014

അഭിനതി

1. ഭൂവിജ്ഞാനീയത്തില്‍, വലനത്തിന്റെ (fold) നതമധ്യമായ ഭാഗം. വളരെ സങ്കീര്‍ണമായ വലനഘടനകളിലെ ഏതെങ്കിലുമൊരു ഭാഗം, അവയുടെ ശിലാപ്രസ്തരപരമായ പരിവര്‍ത്തനങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും നതമധ്യമായിരുന്നുവെങ്കില്‍ പ്രസ്തുത ഭാഗത്തെ വിശേഷിപ്പിക്കാനും അഭിനതി (syncline) എന്ന പദം ഉപയോഗിക്കാറുണ്ട്. 'ഒത്തുചരിഞ്ഞത്' എന്നര്‍ഥം വരുന്ന ഗ്രീക്കുപദത്തില്‍നിന്നും നിഷ്പന്നമായതാണ് സിന്‍ക്ളൈന്‍ (syncline) എന്ന ആംഗലേയരൂപം.

സങ്കീര്‍ണമല്ലാത്ത ഘടനയില്‍ അഭിനതിയുടെ രണ്ടു പാര്‍ശ്വങ്ങളും പരസ്പരം 'നത' (dip)മായിരിക്കും. എന്നാല്‍ പാര്‍ശ്വങ്ങളുടെ നതികള്‍ സമാന്തരമായിട്ടുള്ള അഭിനതികളുമുണ്ട്.

അക്ഷതലത്തിന്റെ (axial plane) സ്വഭാവമനുസരിച്ച് അഭിനതികളെ സമമിതം (symmetric), അസമമിതം (asymmetric) എന്നിങ്ങനെ രണ്ടായി വിഭജിക്കാം. അക്ഷതലം ഉദഗ്ര (vertical) മായിട്ടുള്ളവയെ സമമിത അഭിനതികള്‍ (symmetric syncline) എന്നും, അക്ഷതലം നതമായിട്ടുള്ളവയെ അസമമിത അഭിനതികള്‍ (asymmetric syncline) എന്നും വിളിക്കുന്നു. സമമിത അഭിനതികളുടെ രണ്ടു പാര്‍ശ്വങ്ങളുടെയും നതകോണ്‍ (angle of dip) തുല്യമായിരിക്കും; അസമമിത അഭിനതികളില്‍ വ്യത്യസ്തവും. തുല്യനതികോണോടുകൂടി ഒരേ ദിശയിലേക്കു ചരിഞ്ഞിരിക്കുന്ന പാര്‍ശ്വങ്ങളാണുള്ളതെങ്കില്‍ സമനത അഭിനതി (isoclinal syncline) എന്നു പറയുന്നു. അഭിനതിയുടെ അക്ഷം അവനമനത്തിനു (plunge) വിധേയമായിട്ടുണ്ടെങ്കില്‍ അതിനെ അവനത അഭിനതി (plunging syncline) എന്നു പറയാം.

അഭിനതികളുടെ വക്രതാകേന്ദ്ര (center of curvature)ത്തിലേക്കു ചെല്ലുന്തോറും താരതമ്യേന പ്രായംകുറഞ്ഞ ശിലാസ്തരങ്ങള്‍ കാണുന്നുവെന്നത് അവയുടെ സവിശേഷതയാണ്. അവനത അഭിനതികളില്‍ ഇതിന് ഒരപവാദമായി, അവനമദിശയിലേക്കു ചെല്ലുന്തോറും താരതമ്യേന പ്രായമേറിയ ശിലകള്‍ കാണുന്നു. അവയെ തിരിച്ചറിയുന്നതിനുള്ള എളുപ്പവഴിയും ഇതുതന്നെയാണ്.

2. സ്ഥിതിവിവരശാസ്ത്രം അനുസരിച്ച് ഒരുസൂചിക (index) യഥാര്‍ഥമായ അവസ്ഥ സൂചിപ്പിക്കണമെങ്കില്‍ താത്ത്വികമായി അതിനുണ്ടായിരിക്കേണ്ട ചില സവിശേഷതകളുണ്ട്. ആ സവിശേഷതകളുടെ അഭാവത്തെ അഭിനതി (bias) എന്നു പറയുന്നു. സൂചികാങ്ക (index number) ത്തിനു പ്രാതിനിധ്യക്ഷമതയില്ലാതാക്കുന്നതാണ് അഭിനതി. H0 എന്നൊരു പരികല്പന യഥാര്‍ഥത്തില്‍ കൂടുതല്‍ ശരിയായ H1 എന്ന മറ്റൊരു പരികല്പനയെ അപേക്ഷിച്ച് ത്യാജ്യമാകുന്നതിനുള്ള സാധ്യത കുറവായി കാണിക്കുന്ന പരീക്ഷണം അഭിനതിബാധിതം ആണെന്നു പറയാം. തെറ്റായ നിര്‍വചനം, പ്രശ്നാവലി രൂപപ്പെടുത്തുന്നതിലുള്ള അശ്രദ്ധ, പൊതുജനസഹകരണമില്ലായ്മ എന്നിങ്ങനെയുള്ള നിരവധി ക്രമക്കേടുകള്‍ മൂലമുണ്ടാകുന്ന സാമ്പിളുകള്‍ അഭിനതിവിധേയമായിരിക്കും.

കാലോത്ക്രമണ പരിശോധന (time reversal test), ആധാരോത്ക്രമണ പരിശോധന (base reversal test), ഘടകോത്ക്രമണ പരിശോധന (factor reversal test) എന്നീ സാങ്കേതിക മാര്‍ഗങ്ങളുപയോഗിച്ചാണ് സൂചികകളുടെ നന്‍മതിന്മകള്‍ പരിശോധിച്ചു തിട്ടപ്പെടുത്തുന്നത്. ഈ പരിശോധന വഴി ഒരു സൂചിക അഭിനതിബാധിതമാണോ എന്ന് നിര്‍ണയിക്കാന്‍ കഴിയും.

3. ഭൌതികശാസ്ത്രത്തില്‍ ഇലക്ട്രോണ്‍ ട്യൂബില്‍ അഭിക്രിയാകേന്ദ്രം (operating point) നിര്‍ണയിക്കാന്‍ ഗ്രിഡ്ഡും കാഥോഡും തമ്മിലുള്ള സ്ഥിരവോള്‍ട്ടതാ ബന്ധം (steady voltage relationship) സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഈ സ്ഥിരവോള്‍ട്ടതാബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന നേര്‍വോള്‍ട്ടത (direct voltage)യ്ക്ക് അഭിനതി എന്നു പറയുന്നു. ഗ്രിഡ് സാധാരണ ഋണാത്മകമായിരിക്കും. ഗ്രിഡ്ഡിലാണ് അഭിനതിയെങ്കില്‍ അതില്‍ കൂടുതല്‍ ധനാത്മക സിഗ്നലുകള്‍ കടത്തിവിടണം. ആദ്യകാലങ്ങളില്‍ ഇലക്ട്രോണിക പരിപഥത്തില്‍ സ്ഥിരമായ ഒരു ബാറ്ററി ഘടിപ്പിച്ചാണ് കാഥോഡിനെ അപേക്ഷിച്ച് ഗ്രിഡ്ഡിനെ ഋണാത്മകമാക്കിനിര്‍ത്തിയിരുന്നത്. ഇതിന് സ്ഥിര അഭിനതി എന്നു പറഞ്ഞിരുന്നു. നാളിക (tube)യെത്തന്നെ അഭിനതിക്കു വിധേയമാക്കുകയാണ് എളുപ്പം. ഗ്രിഡ്-കാഥോഡ് പരിപഥത്തിലെ വോള്‍ട്ടത ഋണാത്മകമാക്കാന്‍ നല്ല പ്രതിരോധികള്‍ കാഥോഡിനും ഗ്രൌണ്ടിനുമിടയില്‍ സ്ഥാപിക്കുന്നു. ഗ്രിഡ്ഡും ഗ്രൌണ്ടും തമ്മില്‍ 5-10 മെഗോം (megohms) ഉള്ള ഗ്രിഡ് പ്രതിരോധകം (resistor) കൊണ്ട് ബന്ധപ്പെടുത്തുമ്പോള്‍ ഇലക്ട്രോണുകള്‍ ഗ്രൌണ്ടിലേക്കു പ്രവഹിക്കുന്നതിനാല്‍ അഭിനതി ഉണ്ടാകുന്നതാണ്. പ്രായോഗികമായി കാഥോഡ് അഭിനതി, അഥവാ സ്ഥിരാഭിനതി ഉപയോഗിക്കുമ്പോള്‍ ഇത്തരം അഭിനതി നന്നേ കുറഞ്ഞിരിക്കും. അസാമ്യത (dissimilarity) ഉള്ള രണ്ടു ലോഹങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ചേര്‍ന്നിരിക്കാത്ത അറ്റങ്ങള്‍ തമ്മില്‍ ഒരു പൊട്ടന്‍ഷീയ വ്യത്യാസം (Potential difference) കാണാവുന്നതാണ്. ഇതും ഇലക്ട്രോണ്‍ നാളികയുടെ അഭിനതിക്കു കാരണമാണ്. നോ: പ്രതിരോധകങ്ങള്‍, പ്രവര്‍ധകം, സൂചികാങ്കങ്ങള്‍

(എം.പി. മുരളീധരന്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍