This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭാവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 13: വരി 13:
ഭാട്ടമീമാംസകരും വേദാന്തികളും അഭാവം ഒരു ജ്ഞാനസമ്പാദന മാര്‍ഗം (പ്രമാണം) ആയി സ്വീകരിക്കുന്നു (ഉദാ. ബ്രഹ്മത്തെ നേതി, നേതി-ഇതല്ല, ഇതല്ല-എന്നിങ്ങനെ വ്യവഹരിച്ചിട്ടുള്ളത്). എന്നാല്‍ ജ്ഞാനസമ്പാദനത്തിന് ഈ മാര്‍ഗം മാത്രം ആശ്രയിച്ചാല്‍ പോരാ. വവ്വാല്‍ ഒരു മൃഗമല്ല പക്ഷിയുമല്ല എന്നു പറയുമ്പോള്‍, ആ ജീവിയെപ്പറ്റി നിഷേധാത്മകമായ ഒരു രൂപം മാത്രമേ കിട്ടുന്നുള്ളു. അത് പൂര്‍ണജ്ഞാനമാകുന്നില്ല. അതിനാല്‍ അഭാവത്തെ മാത്രം ആശ്രയിച്ച് ജ്ഞാനം നേടുക സാധ്യമല്ല.

-
[[Category:തത്ത്വശാസ്ത്രം‍‍]]
+
[[Category:തത്ത്വശാസ്ത്രം]]

Current revision as of 06:40, 9 ഏപ്രില്‍ 2008

അഭാവം

ഇല്ലെന്നുള്ളതിന്റെയോ അല്ലെന്നുള്ളതിന്റെയോ അവസ്ഥ. വൈശേഷികന്മാര്‍ സ്വീകരിച്ചിട്ടുള്ള ദ്രവ്യം മുതലായ ഏഴു പദാര്‍ഥങ്ങളില്‍ ഏഴാമത്തേത്. ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, സമവായം, അഭാവം എന്നിവയാണ് ഏഴു പദാര്‍ഥങ്ങള്‍. (പദാര്‍ഥം എന്നതിന് പദംകൊണ്ട് - വാക്കുകൊണ്ട് - വ്യവഹരിക്കാവുന്നത് എന്നര്‍ഥം). സംസര്‍ഗം, അന്യോന്യം എന്നിങ്ങനെ അഭാവത്തെ രണ്ടായിതിരിച്ചിട്ടുണ്ട്. അതില്‍ സംസര്‍ഗാഭാവം മൂന്നുവിധത്തിലാണ്, പ്രാഗഭാവം, പ്രധ്വംസാഭാവം, അത്യന്താഭാവം എന്നിങ്ങനെ.

1. സംസര്‍ഗാഭാവം - (i) പ്രാഗഭാവം അഥവാ പൂര്‍വഗതാഭാവം. ഏതെങ്കിലും ഒരു വസ്തു ഉണ്ടാകുന്നതിനുമുമ്പുള്ള അഭാവം. ഉദാ. തീയുടെ ഉത്പത്തിക്കു മുമ്പ് അതിന്റെ ഇല്ലായ്മ.

(ii) പ്രധ്വംസാഭാവം. ഒരു വസ്തു ഉണ്ടായതിനുശേഷം ഇല്ലാതാകുന്ന അവസ്ഥ. ഉദാ. തീനാളം ഉണ്ടായതിനുശേഷം അണയുമ്പോഴുള്ള അവസ്ഥ.

(iii) അത്യന്താഭാവം. ഒരു കാലത്തും ഇല്ലാത്തത്. ദ്രവ രൂപത്തിലുള്ള പാത്രം, മുയലിന്റെ കൊമ്പ്, ആകാശപുഷ്പം മുതലായവ ഉദാഹരണങ്ങള്‍.

2. അന്യോന്യാഭാവം - ഒരു വസ്തു മറ്റൊരു വസ്തു അല്ലാത്ത അവസ്ഥ. വ്യത്യാസമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാ. വൃക്ഷം ആന അല്ല; ഘടം പടം അല്ല മുതലായവ.

ഭാട്ടമീമാംസകരും വേദാന്തികളും അഭാവം ഒരു ജ്ഞാനസമ്പാദന മാര്‍ഗം (പ്രമാണം) ആയി സ്വീകരിക്കുന്നു (ഉദാ. ബ്രഹ്മത്തെ നേതി, നേതി-ഇതല്ല, ഇതല്ല-എന്നിങ്ങനെ വ്യവഹരിച്ചിട്ടുള്ളത്). എന്നാല്‍ ജ്ഞാനസമ്പാദനത്തിന് ഈ മാര്‍ഗം മാത്രം ആശ്രയിച്ചാല്‍ പോരാ. വവ്വാല്‍ ഒരു മൃഗമല്ല പക്ഷിയുമല്ല എന്നു പറയുമ്പോള്‍, ആ ജീവിയെപ്പറ്റി നിഷേധാത്മകമായ ഒരു രൂപം മാത്രമേ കിട്ടുന്നുള്ളു. അത് പൂര്‍ണജ്ഞാനമാകുന്നില്ല. അതിനാല്‍ അഭാവത്തെ മാത്രം ആശ്രയിച്ച് ജ്ഞാനം നേടുക സാധ്യമല്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍