This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ബാസ് ഹില്‍മി I (1813 - 54)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്ബാസ് ഹില്‍മി I (1813 - 54)

Abbas Hilmi I

ഈജിപ്തിലെ തുര്‍ക്കി വൈസ്രോയി. അഹമ്മദ് തൂസുന്‍ പാഷ (1793-1816)യുടെ പുത്രനായി 1813-ല്‍ ജനിച്ചു. മുഹമ്മദലി പാഷ(1769-1849)യുടെ പൌത്രനായ ഇദ്ദേഹം 1849 ആഗ.-ല്‍ ഇബ്രാഹിംപാഷയെ തുടര്‍ന്ന് ഈജിപ്തിലെ വൈസ്രോയി ആയി. ആദ്യംമുതല്‍തന്നെ ഇദ്ദേഹം ഈജിപ്തിന്റെ മേലുണ്ടായിരുന്ന വൈദേശിക സ്വാധീനത ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഈജിപ്തിലുണ്ടായിരുന്ന ഫ്രഞ്ചു ഉദ്യോഗസ്ഥന്‍മാരെ മുഴുവനും പിരിച്ചുവിട്ടു. ഫ്രഞ്ചു സ്വാധീനത കുറഞ്ഞുവെങ്കിലും ബ്രിട്ടനുമായി ഈജിപ്ത് കൂടുതല്‍ അടുത്തു. മുഹമ്മദലി പാഷ നടപ്പിലാക്കിയ വിദ്യാഭ്യാസപരിഷ്കാരങ്ങളുള്‍പ്പെടെ വൈദേശിക പ്രചോദിതമായ പല നടപടികളും നിര്‍ത്തലാക്കി. ഈ പരിഷ്കാരങ്ങള്‍ പിന്‍വലിച്ചതുകാരണം സാധാരണക്കാരന്റെ നികുതിഭാരം ഗണ്യമായി കുറഞ്ഞു.

അബ്ബാസ് ഹില്‍മിയുടെ തുര്‍ക്കിവിരുദ്ധ മനോഭാവം ബ്രിട്ടന് സഹായകമായി. എന്നാല്‍ കാലക്രമേണ അബ്ബാസ് ഹില്‍മി ഈ നയം മാറ്റുകയും തുര്‍ക്കി സുല്‍ത്താനുമായി സൌഹാര്‍ദപരമായ ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ നയതന്ത്രവിജയത്തിന് കാരണക്കാരന്‍ തുര്‍ക്കി പ്രതിനിധിയായ ഫു ആദ് എഫന്തിയായിരുന്നു. ക്രിമിയന്‍ യുദ്ധത്തില്‍ (1853-56) 15,000 പേരടങ്ങുന്ന ഒരു കര-നാവികസേനയെ സുല്‍ത്താന് അബ്ബാസ് ഹില്‍മി എത്തിച്ചുകൊടുത്തു. 1854 ജൂലാ. 13-ന് ബെന്‍ഹാ കൊട്ടാരത്തില്‍ വച്ച് അബ്ബാസ് ഹില്‍മിയെ രണ്ടു അടിമകള്‍ വധിച്ചു.

(പ്രൊഫ. എം.എ. ഷുക്കൂര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍