This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ബാസ് ഫെര്‍ഹത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
-
അല്‍ജീറിയയില്‍ 1954-ല്‍ പൊട്ടിപ്പുറപ്പെട്ട ലഹളയെ തുടര്‍ന്ന് ഇദ്ദേഹത്തിന് കെയ്റോയില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അവിടെവച്ച് 1956 ഏ.-ല്‍ 'ഫ്രണ്ട് ഒഫ് നാഷനല്‍ ലിബറേഷനില്‍'  അംഗമായി. 1958 സെപ്. 19-ന് കെയ്റോവില്‍വച്ച് അല്‍ജീറിയന്‍ റിപ്പബ്ളിക്കിനുവേണ്ടി ഒരു താത്കാലിക ഗവണ്‍മെന്റ് അബ്ബാസിന്റെ നേതൃത്വത്തില്‍ രൂപംപൂണ്ടു. ഇദ്ദേഹം വഹിച്ചിരുന്ന പ്രധാനമന്ത്രിപദം 1961-ല്‍ രാജിവച്ചു. തുടര്‍ന്ന് 1962 സെപ്.-ല്‍ അല്‍ജീറിയ സ്വതന്ത്രമായപ്പോള്‍ അല്‍ജീറിയന്‍ പാര്‍ലമെന്റിന്റെ പ്രസിഡന്റായി അബ്ബാസ് തെരഞ്ഞെടുക്കപ്പെട്ടു. ഒരു വര്‍ഷം കഴിഞ്ഞ് ആ പദവിയും ഇദ്ദേഹം ഉപേക്ഷിച്ചു. അഹമ്മദ് ബെന്‍ബെല്ലയുടെ ഗവണ്‍മെന്റിന്റെ നിശിത വിമര്‍ശകനായിരുന്ന അബ്ബാസിനെ 1964-ല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. 1965-ല്‍ കേണല്‍ ഹുവാരിബുമേദിന്‍ അല്‍ജീറിയന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബ്ബാസ് ഫെര്‍ഹതിനെ മോചിപ്പിച്ചു. പ്രസിഡന്റ് കേണല്‍ ഹുവാരി ബൌമെദിയന്നിനെ (ഇീഹ ഔമൃല ആീൌാലറശലിില) എതിര്‍ക്കുന്ന ഒരു പ്രസ്താവനയില്‍ ഒപ്പുവച്ചതിനാല്‍ 1976-79-ല്‍ ഇദ്ദേഹം വീണ്ടും വീട്ടുതടങ്കലിലാക്കപ്പെട്ടു. 1984-ല്‍ ദേശീയ ബഹുമതിയായ 'മെഡല്‍ ഒഫ് റെസിസ്റ്റന്‍സ്' ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1985 ഡി.-ല്‍ അന്തരിച്ചു.
+
അല്‍ജീറിയയില്‍ 1954-ല്‍ പൊട്ടിപ്പുറപ്പെട്ട ലഹളയെ തുടര്‍ന്ന് ഇദ്ദേഹത്തിന് കെയ്റോയില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അവിടെവച്ച് 1956 ഏ.-ല്‍ 'ഫ്രണ്ട് ഒഫ് നാഷനല്‍ ലിബറേഷനില്‍'  അംഗമായി. 1958 സെപ്. 19-ന് കെയ്റോവില്‍വച്ച് അല്‍ജീറിയന്‍ റിപ്പബ്ളിക്കിനുവേണ്ടി ഒരു താത്കാലിക ഗവണ്‍മെന്റ് അബ്ബാസിന്റെ നേതൃത്വത്തില്‍ രൂപംപൂണ്ടു. ഇദ്ദേഹം വഹിച്ചിരുന്ന പ്രധാനമന്ത്രിപദം 1961-ല്‍ രാജിവച്ചു. തുടര്‍ന്ന് 1962 സെപ്.-ല്‍ അല്‍ജീറിയ സ്വതന്ത്രമായപ്പോള്‍ അല്‍ജീറിയന്‍ പാര്‍ലമെന്റിന്റെ പ്രസിഡന്റായി അബ്ബാസ് തെരഞ്ഞെടുക്കപ്പെട്ടു. ഒരു വര്‍ഷം കഴിഞ്ഞ് ആ പദവിയും ഇദ്ദേഹം ഉപേക്ഷിച്ചു. അഹമ്മദ് ബെന്‍ബെല്ലയുടെ ഗവണ്‍മെന്റിന്റെ നിശിത വിമര്‍ശകനായിരുന്ന അബ്ബാസിനെ 1964-ല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. 1965-ല്‍ കേണല്‍ ഹുവാരിബുമേദിന്‍ അല്‍ജീറിയന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബ്ബാസ് ഫെര്‍ഹതിനെ മോചിപ്പിച്ചു. പ്രസിഡന്റ് കേണല്‍ ഹുവാരി ബൌമെദിയന്നിനെ (Col Huare Boumedienne) എതിര്‍ക്കുന്ന ഒരു പ്രസ്താവനയില്‍ ഒപ്പുവച്ചതിനാല്‍ 1976-79-ല്‍ ഇദ്ദേഹം വീണ്ടും വീട്ടുതടങ്കലിലാക്കപ്പെട്ടു. 1984-ല്‍ ദേശീയ ബഹുമതിയായ 'മെഡല്‍ ഒഫ് റെസിസ്റ്റന്‍സ്' ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1985 ഡി.-ല്‍ അന്തരിച്ചു.
 +
 
 +
[[Category:ജീവചരിത്രം]]

Current revision as of 07:10, 9 ഏപ്രില്‍ 2008

അബ്ബാസ് ഫെര്‍ഹത് (1899 - 1985)

Abbas Ferhat

അല്‍ജീറിയന്‍ ദേശീയനേതാവ്. കോണ്‍സ്റ്റന്റീന്‍ പ്രവിശ്യയിലെ ജിജെല്ലിക്കടുത്തുള്ള ഗ്രാമത്തില്‍ ഒരു മുസ്ലിം ഗോത്രത്തലവന്റെ മകനായി 1899-ല്‍ ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം നടത്തിയത് ഫിലിപ്പെവില്ലെയിലായിരുന്നു. തുടര്‍ന്ന് അല്‍ജിയേഴ്സ് സര്‍വകലാശാലയില്‍ ഉപരിവിദ്യാഭ്യാസം നടത്തി. അതിനുശേഷം രണ്ടുവര്‍ഷം ഫ്രഞ്ചുപട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചു. പിന്നീട് സേതിഫില്‍ ഒരു ഔഷധവ്യാപാരിയായിത്തീര്‍ന്നു. അല്‍ജീറിയന്‍ മുസ്ലീങ്ങളെ യഥാര്‍ഥ ഫ്രഞ്ചുപൌരന്മാരാക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാലയത്നം. രണ്ടാംലോകയുദ്ധകാലത്ത് ഒരു സന്നദ്ധഭടനായി ഇദ്ദേഹം ഫ്രഞ്ചുസേനയില്‍ പ്രവര്‍ത്തിച്ചു. 1943 ഫെ. 10-ന് അബ്ബാസ് തന്റെ ചരിത്രപ്രസിദ്ധമായ 'അല്‍ജീറിയന്‍ മാനിഫെസ്റ്റോ' ഫ്രഞ്ചുകാര്‍ക്ക് സമര്‍പ്പിച്ചു. ഇതനുസരിച്ച് യുദ്ധാനന്തരം അല്‍ജീറിയ സ്വന്തം ഭരണഘടനയുള്ള ഒരു സ്റ്റേറ്റായിത്തീരുമെന്ന് പ്രഖ്യാപിച്ചിരുന്നു. യൂണിയന്‍ ഡെമോക്രാറ്റിക്ക് ദു മാനിഫെസ്റ്റെ അല്‍ജീറിയന്റെ (Union Democratique Du Manifeste Algerien) നേതാവും ഫ്രഞ്ചു ഭരണഘടനാനിര്‍മാണസഭാംഗവും ആയി സേവനം അനുഷ്ഠിക്കുമ്പോള്‍ അബ്ബാസ് അല്‍ജീറിയയ്ക്ക് ഒരു ഫെഡറേറ്റഡ് സ്റ്റേറ്റ് പദവി നേടാന്‍ ശ്രമം നടത്തി. ഇതിനുവേണ്ടി ഫ്രഞ്ച് അസംബ്ളിയില്‍ ഇദ്ദേഹം സമര്‍പ്പിച്ച അപേക്ഷ തിരസ്കൃതമായി.

അല്‍ജീറിയയില്‍ 1954-ല്‍ പൊട്ടിപ്പുറപ്പെട്ട ലഹളയെ തുടര്‍ന്ന് ഇദ്ദേഹത്തിന് കെയ്റോയില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അവിടെവച്ച് 1956 ഏ.-ല്‍ 'ഫ്രണ്ട് ഒഫ് നാഷനല്‍ ലിബറേഷനില്‍' അംഗമായി. 1958 സെപ്. 19-ന് കെയ്റോവില്‍വച്ച് അല്‍ജീറിയന്‍ റിപ്പബ്ളിക്കിനുവേണ്ടി ഒരു താത്കാലിക ഗവണ്‍മെന്റ് അബ്ബാസിന്റെ നേതൃത്വത്തില്‍ രൂപംപൂണ്ടു. ഇദ്ദേഹം വഹിച്ചിരുന്ന പ്രധാനമന്ത്രിപദം 1961-ല്‍ രാജിവച്ചു. തുടര്‍ന്ന് 1962 സെപ്.-ല്‍ അല്‍ജീറിയ സ്വതന്ത്രമായപ്പോള്‍ അല്‍ജീറിയന്‍ പാര്‍ലമെന്റിന്റെ പ്രസിഡന്റായി അബ്ബാസ് തെരഞ്ഞെടുക്കപ്പെട്ടു. ഒരു വര്‍ഷം കഴിഞ്ഞ് ആ പദവിയും ഇദ്ദേഹം ഉപേക്ഷിച്ചു. അഹമ്മദ് ബെന്‍ബെല്ലയുടെ ഗവണ്‍മെന്റിന്റെ നിശിത വിമര്‍ശകനായിരുന്ന അബ്ബാസിനെ 1964-ല്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. 1965-ല്‍ കേണല്‍ ഹുവാരിബുമേദിന്‍ അല്‍ജീറിയന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബ്ബാസ് ഫെര്‍ഹതിനെ മോചിപ്പിച്ചു. പ്രസിഡന്റ് കേണല്‍ ഹുവാരി ബൌമെദിയന്നിനെ (Col Huare Boumedienne) എതിര്‍ക്കുന്ന ഒരു പ്രസ്താവനയില്‍ ഒപ്പുവച്ചതിനാല്‍ 1976-79-ല്‍ ഇദ്ദേഹം വീണ്ടും വീട്ടുതടങ്കലിലാക്കപ്പെട്ടു. 1984-ല്‍ ദേശീയ ബഹുമതിയായ 'മെഡല്‍ ഒഫ് റെസിസ്റ്റന്‍സ്' ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. 1985 ഡി.-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍