This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ബാസ്, ഖ്വാജാ അഹമ്മദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 8: വരി 8:
1987 ജൂണ്‍ 1-ന് ഇദ്ദേഹം അന്തരിച്ചു.
1987 ജൂണ്‍ 1-ന് ഇദ്ദേഹം അന്തരിച്ചു.
-
[[Category:ജീവചരിത്രം‍‍]]
+
[[Category:ജീവചരിത്രം]]

Current revision as of 07:10, 9 ഏപ്രില്‍ 2008

അബ്ബാസ്, ഖ്വാജാ അഹമ്മദ് (1914 - 87)

ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും സാഹിത്യകാരനും ചലച്ചിത്രസംവിധായകനും. ഇംഗ്ളീഷിലും ഉര്‍ദുവിലുമായി 25-ല്‍പ്പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇന്ത്യയിലെ മിക്ക പ്രാദേശിക ഭാഷകളിലേക്കും അബ്ബാസിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഖാജാ അഹമ്മദ് അബ്ബാസ്

1914 ജൂണില്‍ പാനിപ്പട്ടില്‍ ജനിച്ചു. അവിടത്തെ ഹാലി മുസ്ലിം ഹൈസ്ക്കൂളിലും അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം നടത്തി. സാമൂഹികപുരോഗതിക്കുള്ള ഫലവത്തായ ഉപകരണം എന്ന നിലയിലാണ് സാഹിത്യത്തെ ഇദ്ദേഹം വീക്ഷിക്കുന്നത്. തന്മൂലം ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രചാരണാംശത്തിന് വളരെ പ്രാധാന്യമുള്ളതായി കാണപ്പെടുന്നു. തന്റെ കഥാവിഷയം മനുഷ്യരാണെന്നും കഥയുടെ കാതല്‍ മാനവവികാരമാണെന്നും ഏക് ലഡ്കീ (ഒരു പെണ്‍കുട്ടി) എന്ന കൃതിയുടെ ആമുഖത്തില്‍ അബ്ബാസ് പ്രസ്താവിക്കുന്നു. 'ഉര്‍ദു സാഹിത്യത്തിലെ മാനവസ്നേഹിയായ സാഹിത്യകാരന്‍' എന്നറിയപ്പെടുന്ന അബ്ബാസ് സമകാലീന ജീവിതത്തെ അതേമട്ടില്‍ത്തന്നെ ആവിഷ്കരിക്കാന്‍ ഇഷ്ടപ്പെടുന്നു. ഔട്ട്സൈഡ് ഇന്ത്യ (1940), ഇന്ത്യന്‍ ലുക്സ് അറ്റ് അമേരിക്ക (1943), റ്റുമാറോ ഇസ് ഔവേര്‍സ് (1943), ഇന്‍വിറ്റേഷന്‍ റ്റു ഇമ്മോര്‍ട്ടാലിറ്റി (1944), ഡിഫീറ്റ് ഫോര്‍ ഡെത്ത് (1944), നോട്ട് ആള്‍ ലൈസ് (1945), റൈസ് ആന്‍ഡ് അദര്‍ സ്റ്റോറീസ് (1945), ഐ റൈറ്റ് ആസ് ഐ ഫീല്‍ (1948), എ ക്രോണിക്കിള്‍ ഒഫ് ഇവന്റ്സ് ഇന്‍ ഇന്ത്യ ഫ്രം ജൂണ്‍ 1941 റ്റു ആഗസ്ത് 1947 (1968), ഫേസ് റ്റു ഫേസ് വിത്ത് ക്രൂഷ്ച്ചേവ്, ലൈറ്റ് ബോയ്, ദ റിട്ടേണ്‍ ഒഫ് ദ റെഡ്റോസ് (1968), ആന്‍ഡ് വണ്‍ ഡിഡ് നോട്ട് കം ബാക്ക് (1968), വെന്‍ നൈറ്റ് ഫാള്‍സ് (1968), സാഫ്രന്‍ കേ ഫൂല്‍ (1948), മേം കോന്‍ഹൂം (1949), അവധ് കീ ശാമ് (1952), ആധാ ഇന്‍സാന്‍, മേരാ ബേട്ടാ മേരാ ദുശ്മന്‍ (1953), ചിരാഗ് തേല്, മേരാ നാം ജോക്കര്‍ (1970) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ബ്ളിറ്റ്സ് വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ദ ലാസ്റ്റ് പേജ്' മിറര്‍ മാസികയിലെ 'അബ്ബാസ് സ്കോപ്പ്' തുടങ്ങിയ ഇദ്ദേഹത്തിന്റെ കോളങ്ങളും പ്രസിദ്ധമാണ്.

ചലച്ചിത്രരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അബ്ബാസ് പന്ത്രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും ചെയ്തു. വി. ശാന്താറാം സംവിധാനം ചെയ്ത 'ഡോ. കോട്നിസ് കി അമര്‍ കഹാനി' എന്ന പ്രശസ്ത ചിത്രത്തിന്റെ തിരക്കഥയെഴുതിയത് അബ്ബാസാണ്. നിരവധി രാജ്കപൂര്‍ ചിത്രങ്ങള്‍ക്ക് ഇദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്. 'ആവാര', 'ശ്രീ 420' തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ ഇലുള്‍പ്പെടുന്നു. 'ധര്‍ത്തി കേ ലാല്‍', 'പര്‍ദേശി', 'സാത്ത് ഹിന്ദുസ്ഥാനി', 'ശഹര്‍ ഔര്‍ സപ്ന' എന്നിവയാണ് ഇദ്ദേഹം സംവിധാനം നിര്‍വഹിച്ച പ്രധാന ചിത്രങ്ങള്‍. 'ശഹര്‍ ഔര്‍ സപ്ന'യ്ക്ക് 1963-ലെ മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചു. സിനിമയ്ക്കുള്ള അനേകം രാഷ്ട്രാന്തര അവാര്‍ഡുകള്‍ കൂടാതെ പദ്മശ്രീയും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. സാഹിത്യസംഭാവനയ്ക്കു ലഭിച്ചിട്ടുള്ള അവാര്‍ഡുകളില്‍ സോവിയറ്റ് യൂണിയന്‍ നല്‍കിയ 'ബോറാവസ്കി'യും ഉള്‍പ്പെടുന്നു.

1987 ജൂണ്‍ 1-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍