This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ ഖാദര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 7: വരി 7:
   
832 ന. 22-ന് മസ്കാറയിലെ അമീറായി അബ്ദുല്‍ ഖാദര്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അവിടെ ശക്തി സ്ഥാപിക്കുകയും ഫ്രഞ്ചുകാരുമായി അനുരഞ്ജനം ഉണ്ടാക്കുകയും ചെയ്തു. അധികം താമസിയാതെ ഫ്രഞ്ചുകാരുമായി ഏറ്റുമുട്ടിയെങ്കിലും അവസാനം അവരുമായി ടാഫ്ന സന്ധിയുണ്ടാക്കി. ഈ സന്ധിക്കെതിരെ ഫ്രഞ്ചുകാര്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ പരാജിതനായ അബ്ദുല്‍ഖാദര്‍ ഫ്രഞ്ചുകാര്‍ക്ക് കീഴടങ്ങി. ഇദ്ദേഹത്തിനും കുടുംബത്തിനും സംരക്ഷണം നല്കാമെന്ന് ഫ്രഞ്ചുകാര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവര്‍ ഇദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയാണുണ്ടായത്. ടൂളാന്‍, പാഉ, അംബോയ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം കാരാഗൃഹത്തില്‍ കഴിഞ്ഞത്. ഇക്കാലത്ത് ഇദ്ദേഹം ഒരു തത്ത്വശാസ്ത്രഗ്രന്ഥം രചിച്ചു. പിന്നീട് വിമോചിതനായപ്പോള്‍ ഡമാസ്കസില്‍ സ്ഥിരതാമസമാക്കി. ഒരു മുസ്ളിം ജനക്കൂട്ടത്തില്‍നിന്ന് 12,000 ക്രിസ്ത്യാനികളെ രക്ഷപ്പെടുത്തിയതിന് 'ഗ്രാന്റ് കോര്‍ഡന്‍' എന്ന സ്ഥാനം നല്കപ്പെട്ടു. നെപ്പോളിയന്‍ III-ന്റെ അല്‍ജീറിയന്‍ നയത്തില്‍ വ്യതിയാനം വരുത്തുവാന്‍ ശ്രമം നടത്തിയെങ്കിലും അതില്‍ ഇദ്ദേഹം വിജയിച്ചില്ല. 1883 മേയ് 25-ന് ഡമാസ്കസില്‍വച്ച് അബ്ദുല്‍ഖാദര്‍ നിര്യാതനായി. നോ: അല്‍ജീറിയ

 +
[[Category:ജീവചരിത്രം]]

Current revision as of 08:33, 8 ഏപ്രില്‍ 2008

അബ്ദുല്‍ ഖാദര്‍ (1808-83)

Abd-El-Kader

അല്‍ജീറിയന്‍ ദേശീയനേതാവ്. വ. പ. അല്‍ജീറിയയിലെ മസ്കാറയ്ക്കടുത്ത് 1808 സെപ്. 6-ന് ഖാദ്രിയ മുസ്ളിംവിഭാഗത്തലവനായിരുന്ന മൊഹിയുദ്ദീന്‍ മുഹമ്മദ് മുസ്തഫയുടെ മൂന്നാമത്തെ പുത്രനായി ഇദ്ദേഹം ജനിച്ചു. ബാല്യകാലത്ത് പല വിഷമങ്ങളും നേരിട്ടതുകൊണ്ട് സാമാന്യ വിദ്യാഭ്യാസം മാത്രമേ ലഭിച്ചുള്ളു. മതാനുഷ്ഠാനനിഷ്ഠനായിരുന്ന ഇദ്ദേഹം പതിനെട്ടാമത്തെ വയസ്സില്‍ ഹജ്ജ് ചെയ്തു.

832 ന. 22-ന് മസ്കാറയിലെ അമീറായി അബ്ദുല്‍ ഖാദര്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ അവിടെ ശക്തി സ്ഥാപിക്കുകയും ഫ്രഞ്ചുകാരുമായി അനുരഞ്ജനം ഉണ്ടാക്കുകയും ചെയ്തു. അധികം താമസിയാതെ ഫ്രഞ്ചുകാരുമായി ഏറ്റുമുട്ടിയെങ്കിലും അവസാനം അവരുമായി ടാഫ്ന സന്ധിയുണ്ടാക്കി. ഈ സന്ധിക്കെതിരെ ഫ്രഞ്ചുകാര്‍ പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ പരാജിതനായ അബ്ദുല്‍ഖാദര്‍ ഫ്രഞ്ചുകാര്‍ക്ക് കീഴടങ്ങി. ഇദ്ദേഹത്തിനും കുടുംബത്തിനും സംരക്ഷണം നല്കാമെന്ന് ഫ്രഞ്ചുകാര്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവര്‍ ഇദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയാണുണ്ടായത്. ടൂളാന്‍, പാഉ, അംബോയ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം കാരാഗൃഹത്തില്‍ കഴിഞ്ഞത്. ഇക്കാലത്ത് ഇദ്ദേഹം ഒരു തത്ത്വശാസ്ത്രഗ്രന്ഥം രചിച്ചു. പിന്നീട് വിമോചിതനായപ്പോള്‍ ഡമാസ്കസില്‍ സ്ഥിരതാമസമാക്കി. ഒരു മുസ്ളിം ജനക്കൂട്ടത്തില്‍നിന്ന് 12,000 ക്രിസ്ത്യാനികളെ രക്ഷപ്പെടുത്തിയതിന് 'ഗ്രാന്റ് കോര്‍ഡന്‍' എന്ന സ്ഥാനം നല്കപ്പെട്ടു. നെപ്പോളിയന്‍ III-ന്റെ അല്‍ജീറിയന്‍ നയത്തില്‍ വ്യതിയാനം വരുത്തുവാന്‍ ശ്രമം നടത്തിയെങ്കിലും അതില്‍ ഇദ്ദേഹം വിജയിച്ചില്ല. 1883 മേയ് 25-ന് ഡമാസ്കസില്‍വച്ച് അബ്ദുല്‍ഖാദര്‍ നിര്യാതനായി. നോ: അല്‍ജീറിയ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍