This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ കരീം മുന്‍ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബ്ദുല്‍ കരീം മുന്‍ഷി (? - 1851) = ഇന്‍ഡോ-പേര്‍ഷ്യന്‍ ചരിത്രകാരന്‍. മുന്‍ഷി...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
ഇന്‍ഡോ-പേര്‍ഷ്യന്‍ ചരിത്രകാരന്‍. മുന്‍ഷി മൌലവി മുഹമ്മദ് അബ്ദുല്‍ കരിം അലവി എന്നാണ് പൂര്‍ണമായ പേര്. പത്തൊന്‍പതാം ശ.-ത്തിന്റെ മധ്യത്തില്‍ ലഖ്നോവിലോ കാണ്‍പൂരിലോ  ഇദ്ദേഹം ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ചരിത്രപഠനത്തില്‍ വളരെ തത്പരനായിരുന്ന ഇദ്ദേഹം അല്‍ സുയൂത്തിയുടെ താരീഖുല്‍ ഖുലാഫായും മറ്റു പല ചരിത്രഗ്രന്ഥങ്ങളും പേര്‍ഷ്യനിലേക്കു പരിഭാഷപ്പെടുത്തി. 1851 അവസാനത്തില്‍ ആണ് നിര്യാതനായത് എന്നു വിശ്വസിക്കപ്പെടുന്നു. ചരിത്രകാരനെന്നനിലയില്‍ ഇദ്ദേഹം സമുന്നതവ്യക്തിത്വം പുലര്‍ത്തുന്നു. ഇദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥമായ മുഹാറബ എ-കാബൂള്‍ വ ഖാന്ദഹാറില്‍ 1842 വരെയുള്ള അഫ്ഗാന്‍ യുദ്ധമാണ് പ്രതിപാദ്യം. 1842-ലെ യുദ്ധത്തില്‍ ഗ്രന്ഥകര്‍ത്താവ് പങ്കെടുത്തിരുന്നതായി കാണുന്നു. താരിഖ്-പഞ്ചാബ് തുഹ്ഫത്തന്‍-ലില്‍-അഹ്ബാബ് (തുഹ്ഫായേ അഹ്ബാബ്) എന്ന ഇദ്ദേഹത്തിന്റെ ഗ്രന്ഥം ഒന്നും (1845-46) രണ്ടും (1848-49) ആംഗ്ളോ-സിക്ക് യുദ്ധങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.  

-
താരിഖ്-എ-അഹമ്മദ് �1761-ലെ പാനിപ്പട്ട് യുദ്ധത്തില്‍ മഹാരാഷ്ട്രരെ തോല്പിച്ച അഹമ്മദ്ഷാ ദുറാനിയുടെയും അനന്തരഗാമികളുടെയും ചരിത്രമാണ്. അഫ്ഗാനിസ്താന്റെയും ബ്രിട്ടിഷ് ഇന്ത്യയുടെയും കാലചരിത്രത്തിന് ഒരു മുതല്‍കൂട്ടാണ് ഈ ഗ്രന്ഥങ്ങള്‍.  
+
താരിഖ്-എ-അഹമ്മദ് 1761-ലെ പാനിപ്പട്ട് യുദ്ധത്തില്‍ മഹാരാഷ്ട്രരെ തോല്പിച്ച അഹമ്മദ്ഷാ ദുറാനിയുടെയും അനന്തരഗാമികളുടെയും ചരിത്രമാണ്. അഫ്ഗാനിസ്താന്റെയും ബ്രിട്ടിഷ് ഇന്ത്യയുടെയും കാലചരിത്രത്തിന് ഒരു മുതല്‍കൂട്ടാണ് ഈ ഗ്രന്ഥങ്ങള്‍.  
(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)
(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)
 +
[[Category:ജീവചരിത്രം]]

Current revision as of 08:34, 8 ഏപ്രില്‍ 2008

അബ്ദുല്‍ കരീം മുന്‍ഷി (? - 1851)

ഇന്‍ഡോ-പേര്‍ഷ്യന്‍ ചരിത്രകാരന്‍. മുന്‍ഷി മൌലവി മുഹമ്മദ് അബ്ദുല്‍ കരിം അലവി എന്നാണ് പൂര്‍ണമായ പേര്. പത്തൊന്‍പതാം ശ.-ത്തിന്റെ മധ്യത്തില്‍ ലഖ്നോവിലോ കാണ്‍പൂരിലോ ഇദ്ദേഹം ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ചരിത്രപഠനത്തില്‍ വളരെ തത്പരനായിരുന്ന ഇദ്ദേഹം അല്‍ സുയൂത്തിയുടെ താരീഖുല്‍ ഖുലാഫായും മറ്റു പല ചരിത്രഗ്രന്ഥങ്ങളും പേര്‍ഷ്യനിലേക്കു പരിഭാഷപ്പെടുത്തി. 1851 അവസാനത്തില്‍ ആണ് നിര്യാതനായത് എന്നു വിശ്വസിക്കപ്പെടുന്നു. ചരിത്രകാരനെന്നനിലയില്‍ ഇദ്ദേഹം സമുന്നതവ്യക്തിത്വം പുലര്‍ത്തുന്നു. ഇദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥമായ മുഹാറബ എ-കാബൂള്‍ വ ഖാന്ദഹാറില്‍ 1842 വരെയുള്ള അഫ്ഗാന്‍ യുദ്ധമാണ് പ്രതിപാദ്യം. 1842-ലെ യുദ്ധത്തില്‍ ഗ്രന്ഥകര്‍ത്താവ് പങ്കെടുത്തിരുന്നതായി കാണുന്നു. താരിഖ്-പഞ്ചാബ് തുഹ്ഫത്തന്‍-ലില്‍-അഹ്ബാബ് (തുഹ്ഫായേ അഹ്ബാബ്) എന്ന ഇദ്ദേഹത്തിന്റെ ഗ്രന്ഥം ഒന്നും (1845-46) രണ്ടും (1848-49) ആംഗ്ളോ-സിക്ക് യുദ്ധങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു.

താരിഖ്-എ-അഹമ്മദ് 1761-ലെ പാനിപ്പട്ട് യുദ്ധത്തില്‍ മഹാരാഷ്ട്രരെ തോല്പിച്ച അഹമ്മദ്ഷാ ദുറാനിയുടെയും അനന്തരഗാമികളുടെയും ചരിത്രമാണ്. അഫ്ഗാനിസ്താന്റെയും ബ്രിട്ടിഷ് ഇന്ത്യയുടെയും കാലചരിത്രത്തിന് ഒരു മുതല്‍കൂട്ടാണ് ഈ ഗ്രന്ഥങ്ങള്‍.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍