This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബൂ ഹുറൈറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബൂ ഹുറൈറ (? - 678) = അയൌ ഔൃമ്യൃമ മുഹമ്മദ്നബിയുടെ ഒരു ഉറ്റമിത്രം. ആട്ടിടയന...)
വരി 1: വരി 1:
= അബൂ ഹുറൈറ (? - 678)  =
= അബൂ ഹുറൈറ (? - 678)  =
-
അയൌ ഔൃമ്യൃമ
+
Abu Hurayra

11:03, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബൂ ഹുറൈറ (? - 678)

Abu Hurayra


മുഹമ്മദ്നബിയുടെ ഒരു ഉറ്റമിത്രം. ആട്ടിടയനായിരുന്ന ഇദ്ദേഹം ആടുകളെ മേയാന്‍ അനുവദിച്ചിട്ട് ഒരു പൂച്ചക്കുട്ടിയുമായി കളിച്ചുകൊണ്ടിരിക്കുമായിരുന്നത്രെ. തന്‍മൂലം 'പൂച്ചക്കുട്ടിയുടെ അച്ഛന്‍' എന്നര്‍ഥമുള്ള അബൂ ഹുറൈറ എന്ന പേരില്‍ ഇദ്ദേഹം അറിയപ്പെട്ടു. ഇസ്ലാംമതാനുയായി ആകുന്നതിനുമുന്‍പ് ഇദ്ദേഹത്തിന്റെ പേര് അബ്ദു ശ്ശാംസ് എന്നായിരുന്നു. മതപരിവര്‍ത്തനത്തിനുശേഷം അബ്ദുല്ല, അബ്ദു അല്‍റഹ്മാന്‍ തുടങ്ങിയ പല പേരുകളിലും അറിയപ്പെട്ടു. മുഹമ്മദ്നബിയുടെ സന്തതസഹചാരിയായിക്കഴിഞ്ഞിരുന്ന ഹുറൈറയെ ഉമര്‍, ബഹറീന്റെ ഭരണാധികാരിയാക്കിയെന്നും അല്പകാലത്തിനുശേഷം പിരിച്ചുവിട്ടു എന്നും ഇദ്ദേഹത്തില്‍നിന്ന് ധാരാളം പണം പിടിച്ചെടുത്തുവെന്നും പറയപ്പെടുന്നു. മര്‍വാന്‍ ഇദ്ദേഹത്തെ തന്റെ അഭാവത്തില്‍ മദീനയിലെ ഭരണാധികാരിയാക്കിയെന്ന് മറ്റൊരു കഥയുണ്ട്.


നബിയുടെ മരണത്തിന് കേവലം നാലുവര്‍ഷം മുന്‍പാണ് ഹുറൈറ മതത്തില്‍ ചേര്‍ന്നതെങ്കിലും പ്രവാചകന്റെ സന്തതസഹചാരിത്വം മൂലം മൂവായിരത്തിഅഞ്ഞൂറിലധികം നബിസൂക്തങ്ങള്‍ പില്ക്കാലത്ത് ഇദ്ദേഹം ഉദ്ധരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം നബിവചനങ്ങള്‍ തന്നെ ആയിക്കൊള്ളണമെന്നില്ല എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഭക്തനും സഹൃദയനുമായിരുന്ന ഇദ്ദേഹം 78-ാം വയസ്സില്‍, (എ.ഡി. 678) ചരമമടഞ്ഞതായി ഊഹിക്കപ്പെടുന്നു.


(പ്രൊഫ. പി.എം. അബ്ദുല്‍ റഹ്മാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍