This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബൂ യൂസുഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബൂ യൂസുഫ് (731 - 798) = അയൌ ഥൌൌള\ ഇസ്ലാമിക നിയമശാസ്ത്രപണ്ഡിതനും സാമ്പത്തി...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അബൂ യൂസുഫ് (731 - 798)  =
= അബൂ യൂസുഫ് (731 - 798)  =
-
അയൌ ഥൌൌള\
+
Abu Yusuf
വരി 8: വരി 8:
(ടി. അബ്ദുല്‍ അസീസ്)
(ടി. അബ്ദുല്‍ അസീസ്)
 +
[[Category:ജീവചരിത്രം]]

Current revision as of 08:41, 8 ഏപ്രില്‍ 2008

അബൂ യൂസുഫ് (731 - 798)

Abu Yusuf


ഇസ്ലാമിക നിയമശാസ്ത്രപണ്ഡിതനും സാമ്പത്തികശാസ്ത്രജ്ഞനും. 731-ല്‍ ഇറാക്കില്‍ ജനിച്ചു. 'ഹനഫീമദ്ഹബു' എന്ന ചിന്താസരണിയുടെ ഉപജ്ഞാതാവായ ഇമാം, അബുഹനീഫയുടെ മുഖ്യ ശിഷ്യനായിരുന്നു. ഈ ചിന്താസരണിയുടെ വികാസത്തിനും പ്രചാരണത്തിനുംവേണ്ടി അബൂ യൂസഫ് വഹിച്ച പങ്ക് ഗണനീയമാണ്. പല അബ്ബാസിയാ ഖലീഫമാരുടെയും കീഴില്‍ കാസി (ന്യായാധിപന്‍) യായി സേവനം അനുഷ്ഠിച്ച ഇദ്ദേഹത്തെ ഹാറൂല്‍ റഷീദ്, ബാഗ്ദാദില്‍ മുഖ്യ ന്യായാധിപനായി നിയമിച്ചു. ഖലീഫയുടെ വിശ്വസ്ത സുഹൃത്തും നിയമോപദേഷ്ടാവും കൂടിയായിരുന്നു അബൂ യൂസുഫ്. മതസംബന്ധമായി ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത് കിതാബുല്‍ ഖരാജ് എന്ന ഭൂനികുതിനിയമഗ്രന്ഥമാണ്. ചാണക്യന്റെ കൃതിക്കുശേഷം പൌരസ്ത്യലോകത്ത് രചിതമായ ആദ്യത്തെ അര്‍ഥശാസ്ത്രഗ്രന്ഥമാണിത്. കൃഷിക്കാരുടെമേലുള്ള അമിതമായ നികുതിഭാരം കാര്‍ഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും തരിശുഭൂമിയുടെ ഉടമാവകാശം അത് കൃഷിയോഗ്യമാക്കിയവനാണെന്നും അബൂ യൂസുഫ് ഈ കൃതിയില്‍ സിദ്ധാന്തിച്ചിട്ടുണ്ട്. ഇദ്ദേഹം 798-ല്‍ ബാഗ്ദാദില്‍ നിര്യാതനായി.


(ടി. അബ്ദുല്‍ അസീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍