This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബീഗയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബീഗയില്‍ = അയശഴമശഹ ഒരു ബൈബിള്‍ കഥാപാത്രം. കര്‍മേലിലെ ഒരു ധനികവ്യാപ...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അബീഗയില്‍  =
= അബീഗയില്‍  =
-
 
+
Abigail
-
അയശഴമശഹ
+
ഒരു ബൈബിള്‍ കഥാപാത്രം. കര്‍മേലിലെ ഒരു ധനികവ്യാപാരി ആയിരുന്ന നാബാലിന്റെ ഭാര്യ. അബീഗയില്‍ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു; നാബാല്‍ ദുഷ്ടനും നീചനും. അയാളുടെ 'ആടുകളുടെ രോമം കത്രിക്കുന്ന അടിയന്തിരത്തിന്' ദാവീദ് പരിചാരകരെ അയച്ച് അഭിവാദനം അറിയിച്ചു. എന്നാല്‍ നാബാല്‍ അവരെ അപമാനിച്ച് തിരികെ അയച്ചു. കോപാകുലനായ ദാവീദ് നാനൂറോളം ആയുധധാരികളുമായി നാബാലിനെ നശിപ്പിക്കാന്‍ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ അബീഗയില്‍ പെട്ടെന്ന് അപ്പം, വീഞ്ഞ്, മലര്‍, മുന്തിരിങ്ങ തുടങ്ങിയ കാഴ്ചവസ്തുക്കളോടുകൂടി ദാവീദിനെ വഴിയില്‍വച്ച് എതിരേറ്റ് ക്ഷമാപണം നടത്തി. അതു ഫലത്തില്‍ എത്തുകയും ചെയ്തു. രക്തരൂഷിതമാകുമായിരുന്ന അപകടത്തില്‍ നിന്നുള്ള നേരിയ രക്ഷപ്പെടലിനെപ്പറ്റി അറിഞ്ഞ നാബാല്‍ അസ്തപ്രജഞനായി; പത്തു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. അനന്തരം ദാവീദ് അബീഗയിലിനെ വിവാഹം കഴിച്ചു. തന്‍മൂലം അദ്ദേഹം ഉയര്‍ന്ന സാമൂഹികപദവിക്കും ധാരാളം സ്വത്തിനും അവകാശി ആയിത്തീര്‍ന്നു. ദാവീദിന്റെ രണ്ടാമത്തെ പുത്രനായ ദാനിയേലിന്റെ മാതാവ് അബീഗയില്‍ ആയിരുന്നു  

(1 ദിനവൃ 3: 1).
(1 ദിനവൃ 3: 1).
-
 
അബ്ശാലോമിന്റെ സേനാധിപനായിരുന്ന അമാസയുടെ അമ്മയും ഇത്രേയുടെ ഭാര്യയും ആയ ഒരു അബീഗയിലിനെപ്പറ്റിയും ബൈബിളില്‍ പരാമര്‍ശമുണ്ട്. പരിചാരികമാരെ പൊതുവേ അബീഗയില്‍ എന്ന് ഒരു കാലത്തു സംബോധന ചെയ്തിരുന്നു.

[[Category:പുരാണം-കഥാപാത്രം]]

Current revision as of 08:51, 8 ഏപ്രില്‍ 2008

അബീഗയില്‍

Abigail

ഒരു ബൈബിള്‍ കഥാപാത്രം. കര്‍മേലിലെ ഒരു ധനികവ്യാപാരി ആയിരുന്ന നാബാലിന്റെ ഭാര്യ. അബീഗയില്‍ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു; നാബാല്‍ ദുഷ്ടനും നീചനും. അയാളുടെ 'ആടുകളുടെ രോമം കത്രിക്കുന്ന അടിയന്തിരത്തിന്' ദാവീദ് പരിചാരകരെ അയച്ച് അഭിവാദനം അറിയിച്ചു. എന്നാല്‍ നാബാല്‍ അവരെ അപമാനിച്ച് തിരികെ അയച്ചു. കോപാകുലനായ ദാവീദ് നാനൂറോളം ആയുധധാരികളുമായി നാബാലിനെ നശിപ്പിക്കാന്‍ പുറപ്പെട്ടു. ഈ വിവരം അറിഞ്ഞ അബീഗയില്‍ പെട്ടെന്ന് അപ്പം, വീഞ്ഞ്, മലര്‍, മുന്തിരിങ്ങ തുടങ്ങിയ കാഴ്ചവസ്തുക്കളോടുകൂടി ദാവീദിനെ വഴിയില്‍വച്ച് എതിരേറ്റ് ക്ഷമാപണം നടത്തി. അതു ഫലത്തില്‍ എത്തുകയും ചെയ്തു. രക്തരൂഷിതമാകുമായിരുന്ന അപകടത്തില്‍ നിന്നുള്ള നേരിയ രക്ഷപ്പെടലിനെപ്പറ്റി അറിഞ്ഞ നാബാല്‍ അസ്തപ്രജഞനായി; പത്തു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. അനന്തരം ദാവീദ് അബീഗയിലിനെ വിവാഹം കഴിച്ചു. തന്‍മൂലം അദ്ദേഹം ഉയര്‍ന്ന സാമൂഹികപദവിക്കും ധാരാളം സ്വത്തിനും അവകാശി ആയിത്തീര്‍ന്നു. ദാവീദിന്റെ രണ്ടാമത്തെ പുത്രനായ ദാനിയേലിന്റെ മാതാവ് അബീഗയില്‍ ആയിരുന്നു (1 ദിനവൃ 3: 1).

അബ്ശാലോമിന്റെ സേനാധിപനായിരുന്ന അമാസയുടെ അമ്മയും ഇത്രേയുടെ ഭാര്യയും ആയ ഒരു അബീഗയിലിനെപ്പറ്റിയും ബൈബിളില്‍ പരാമര്‍ശമുണ്ട്. പരിചാരികമാരെ പൊതുവേ അബീഗയില്‍ എന്ന് ഒരു കാലത്തു സംബോധന ചെയ്തിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍