This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപിതാന ചിന്താമണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 8: വരി 8:
ജൈനസന്ന്യാസിയായ ഹേമചന്ദ്രന്‍ (1088-1172) അഭിധാന ചിന്താമണി എന്ന പേരില്‍ ഒരു വിജ്ഞാനകോശം രചിച്ചിട്ടുണ്ട്. ദേവാദിദേവം, ദേവം, മര്‍ത്ത്യം, ഭൂമി, തിര്യക്ക്, സാമാന്യം എന്നിങ്ങനെ ആറു കാണ്ഡങ്ങളായി വിഭജിച്ചിരിക്കുന്ന ഈ കോശത്തിന് 'നിഘണ്ടുശേഷം' എന്ന പേരില്‍ ഒരു അനുബന്ധവുമുണ്ട്. മുതലിയാരുടെ അപിതാന ചിന്താമണിയും ഹേമചന്ദ്രന്റെ കൃതിയും തമ്മില്‍ പേരിലല്ലാതെ ഉള്ളടക്കത്തിലോ സംവിധാനക്രമത്തിലോ പറയത്തക്ക സാമ്യമൊന്നും കാണാനില്ല.

-
[[Category:സാഹിത്യം - കൃതി]]
+
[[Category:സാഹിത്യം-കൃതി]]

Current revision as of 09:12, 9 ഏപ്രില്‍ 2008

അപിതാന ചിന്താമണി

വിജ്ഞാനകോശമാതൃകയില്‍ തമിഴില്‍ ആദ്യമായുണ്ടായ ഗ്രന്ഥം (1910). മദിരാശി പച്ചയ്യപ്പാസ് കോളജിലെ തമിഴ് അധ്യാപകനായിരുന്ന എ. ശിങ്കാരവേലു മുതലിയാര്‍ (മ. 1931) ആണ് ഗ്രന്ഥകര്‍ത്താവ്. അദ്ദേഹത്തിന്റെ പുത്രനായ എ. ശിവപ്രകാശമുതലിയാര്‍ പ്രസ്തുത കൃതി പരിഷ്കരിച്ച് 1934-ല്‍ പുനഃപ്രകാശനം ചെയ്തിട്ടുണ്ട്.

വിഷയസ്വഭാവത്തെ ആസ്പദമാക്കി വിവിധ ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെങ്കിലും, 1600-ല്‍പരം പേജുകളുള്ള ഒറ്റ വാല്യമായിട്ടാണ് അപിതാനചിന്താമണിയുടെ സംവിധാനം. ദേവസ്തുതിയോടെ ഗ്രന്ഥം ആരംഭിക്കുന്നു. അഗസ്ത്യമുനിയില്‍ തുടങ്ങി ക്ഷേമിയനില്‍ (പൂരുവംശരാജാവ്) അവസാനിക്കുന്ന ആദ്യഭാഗത്തെ ശീര്‍ഷകസംവിധാനം അക്ഷരമാലാക്രമത്തിലാണ്. തുടര്‍ന്ന് കൊടുത്തിരിക്കുന്നത് ക്ഷേത്രപുരാണമാണ്. കൈലാസത്തെക്കുറിച്ചുള്ള വിവരണത്തിനുശേഷം ഉത്തരേന്ത്യ മുതല്‍ തുളുനാടുവരെയുള്ള ക്ഷേത്രങ്ങള്‍; അതുപോലെ വൈകുണ്ഠത്തിനുശേഷം വൈഷ്ണവ ക്ഷേത്രങ്ങള്‍ (തുളുനാട് ഇവിടെ പരാമൃഷ്ടമാകുന്നില്ല). തേവാരംപാട്ടില്‍ പരാമൃഷ്ടമായ സ്ഥലങ്ങള്‍, നായനാര്‍മാരുടെയും ആഴ്വാരുടെയും നക്ഷത്രങ്ങള്‍, അമൃതാദിയോഗങ്ങള്‍ (അമൃതയോഗം, സിദ്ധയോഗം മുതലായവ) ഗൌരീപഞ്ചാഗം, നക്ഷത്രാധിദേവതകള്‍, പഞ്ചപക്ഷ ഫലാഫലങ്ങള്‍, അംശോത്പത്തി (വ്യാസന്‍, അശ്വാത്ഥാമാ മുതലായവ) ജാതിപ്പേരുകള്‍, ഋഷിപരമ്പര (ബ്രഹ്മ, മരീചി, അത്രി, ഭൃഗു മുതലായവ) രാക്ഷസോത്പത്തി, സൂര്യവംശനാമാവലി, സ്വായംഭുവമനുപരമ്പര, ചന്ദ്രവംശം, യയാതിവംശം, ഹേഹയവംശം, യദുവംശം, വൃഷ്ണിവംശം, തുടങ്ങിയ വിഷയങ്ങള്‍ മുറയ്ക്ക് അടുത്തതായി വിവരിക്കപ്പെടുന്നു. നാലുവേദങ്ങളെയും പുരാണങ്ങളെയും പരാമര്‍ശിച്ചശേഷം ശൈവമഠങ്ങളും വൈഷ്ണവപരമ്പരയും യഥാക്രമം പ്രതിപാദിക്കപ്പെടുന്നു. ചോളപാണ്ഡ്യ രാജ്യങ്ങളിലെ ശാസനങ്ങളെ ആസ്പദമാക്കി, ദക്ഷിണേന്ത്യയുടെ പുരാതത്ത്വപര്യവേക്ഷണമാണ് അടുത്തഭാഗത്ത്. ജൈനക്ഷേത്രങ്ങള്‍, ശ്രീലങ്ക, ആര്യന്മാരുടെ കാലത്തെ ദേശങ്ങളും അവയുടെ ആധുനിക നാമങ്ങളും എന്നിവയെക്കുറിച്ചുള്ള വിവരണങ്ങള്‍ അവസാനഭാഗത്ത് കാണാം.

വിവിധ വിഷയങ്ങളില്‍ പ്രാഗല്ഭ്യമുള്ളവര്‍ എഴുതിയിട്ടുള്ള ആധികാരിക ഗ്രന്ഥങ്ങളെ ഉപജീവിച്ചാണ് അപിതാന ചിന്താമണി രചിക്കപ്പെട്ടിരിക്കുന്നത്. സാഹിത്യം, പുരാണം, മതം എന്നിവയ്ക്കാണ് ഇതില്‍ ഗണ്യമായ സ്ഥാനം. എന്നാല്‍ വ്യാകരണം, ഭാരതീയദര്‍ശനം, തര്‍ക്കശാസ്ത്രം, നരവംശശാസ്ത്രം, ശരീരശാസ്ത്രം, വൈദ്യം, ജ്യോതിഷം തുടങ്ങി പൊതുവിജ്ഞാനപരമായ വിവിധ വിഷയങ്ങള്‍ ഏകത്ര ഉള്‍ക്കൊള്ളുന്നു എന്നതിനാല്‍, ആധുനികമാനദണ്ഡപ്രകാരം അല്ലെങ്കിലും, ഒരു വിജ്ഞാനകോശത്തിന്റെ സ്ഥാനം ഈ ഗ്രന്ഥത്തിനുണ്ട്.

ജൈനസന്ന്യാസിയായ ഹേമചന്ദ്രന്‍ (1088-1172) അഭിധാന ചിന്താമണി എന്ന പേരില്‍ ഒരു വിജ്ഞാനകോശം രചിച്ചിട്ടുണ്ട്. ദേവാദിദേവം, ദേവം, മര്‍ത്ത്യം, ഭൂമി, തിര്യക്ക്, സാമാന്യം എന്നിങ്ങനെ ആറു കാണ്ഡങ്ങളായി വിഭജിച്ചിരിക്കുന്ന ഈ കോശത്തിന് 'നിഘണ്ടുശേഷം' എന്ന പേരില്‍ ഒരു അനുബന്ധവുമുണ്ട്. മുതലിയാരുടെ അപിതാന ചിന്താമണിയും ഹേമചന്ദ്രന്റെ കൃതിയും തമ്മില്‍ പേരിലല്ലാതെ ഉള്ളടക്കത്തിലോ സംവിധാനക്രമത്തിലോ പറയത്തക്ക സാമ്യമൊന്നും കാണാനില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍