This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപസൌരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:29, 6 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അപസൌരം

Aphelion

സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിര്‍ഗോളങ്ങളുടെയോ ഭ്രമണപഥത്തില്‍, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനം. ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലെ (ഏകദേശം 1512 ലക്ഷം കി.മീ.) വരുന്നത് ജൂലാ- ആദ്യത്തിലാണ്. സൂര്യന്‍ ഏറ്റവുമകലെ വരുന്ന സമയവും തീയതിയും മാറിക്കൊണ്ടിരിക്കും. വര്‍ഷംതോറും ശ.ശ. 25 മിനിറ്റെന്ന തോതില്‍ സമയവ്യത്യാസം സംഭവിക്കുന്നു.

A apasauram

ഏതെങ്കിലും ഗ്രഹമോ ജ്യോതിര്‍ഗോളമോ ഭ്രമണപഥത്തില്‍ സൂര്യന് ഏറ്റവും അടുത്തുവരുന്ന സ്ഥാനം ആണ് ഉപസൌരം (Perihelion). ജനു. ആദ്യഘട്ടത്തില്‍ ഭൂമി സൂര്യനില്‍ നിന്നു 1464 ലക്ഷം കി.മീ. അകലെ ആയിരിക്കും. ഭൂമി അപസൌരത്തിലായിരിക്കുന്നതിനേക്കാള്‍ 3. 4 ശ.മാ. അതായത് ഏകദേശം 48 ലക്ഷം കി.മീ, കൂടി സൂര്യനോട് അടുത്തുവരുന്നു. നോ: അപഭൂ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%B8%E0%B5%8C%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍