This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപറ്റൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 13: വരി 13:
സമൃദ്ധനിക്ഷേപങ്ങള്‍ കണ്ടുവരുന്നത് റഷ്യ, സ്കാന്‍ഡിനേവിയ, കാനഡ, മെക്സിക്കോ, യു.എസ്. എന്നിവിടങ്ങളിലാണ്. ഇന്ത്യയില്‍ ബിഹാര്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അഭ്രനിക്ഷേപങ്ങളുമായി ഇടകലര്‍ന്നു കാണപ്പെടുന്നു. ബിഹാറിലെ സിംഹ്ഭൂം ജില്ലയിലാണ് ഇതിന്റെ നിക്ഷേപം കൂടുതലുള്ളത്; ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയും പിന്നിലല്ല.

-
[[Category:പദാര്‍ത്ഥം - ശില]]
+
[[Category:പദാര്‍ത്ഥം-ശില]]

Current revision as of 07:22, 9 ഏപ്രില്‍ 2008

അപറ്റൈറ്റ്

ഒരു ഫോസ്ഫറസ് ധാതു. ഭൗമശിലകളില്‍ കുറഞ്ഞ അളവിലായിട്ടെങ്കിലും സര്‍വസാധാരണയായി കണ്ടുവരുന്നു. സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഫോസ്ഫറസിന്റെ നിദാനം അപറ്റൈറ്റ് ധാതുവാണ്.

ഫോസ്ഫേറ്റ് ധാതുസമൂഹത്തിലെ വിവിധ ഇനങ്ങള്‍ അത്യധികമായ രൂപവ്യത്യാസങ്ങള്‍ കാട്ടുന്നവയാണ്. അവയെ പൊതുവേ അപറ്റൈറ്റുകളും പൈറോമോര്‍ഫൈറ്റുകളുമായി തരംതിരിച്ചിരിക്കുന്നു. അപറ്റൈറ്റുകളുടെ പൊതു ഫോര്‍മുല Ca5 (PO4)3 (F,Cl,OH) എന്ന് ആണ്. കാല്‍സിയം ഫോസ്ഫേറ്റും കാര്‍ബണേറ്റും ചേര്‍ന്നുണ്ടാകുന്ന മറ്റൊരിനവുമുണ്ട്. അപറ്റൈറ്റിലെ ഫ്ളൂറിന്‍, ക്ളോറിന്‍, ഹൈഡ്രോക്സൈഡ് ഘടകങ്ങള്‍ പരസ്പരാദേശത്തിനു വിധേയങ്ങളാണ്. മൊത്തം നാലു ഗ്രൂപ്പുകളായി അപറ്റൈറ്റുകളെ തിരിച്ചിരിക്കുന്നു: ഫ്ളൂറപ്പറ്റൈറ്റ് (Flourapatite), ക്ളോറപ്പറ്റൈറ്റ് (Clorapatite), ഹൈഡ്രോക്സപ്പറ്റൈറ്റ് (Hydroxa-patite), കാര്‍ബണേറ്റ്-അപറ്റൈറ്റ് (Carbonate-apatite).

സ്വാഭാവികമായും അപറ്റൈറ്റ് വിവിധരൂപങ്ങളിലും നിറങ്ങളിലും കണ്ടുവരുന്നു; പച്ച, തവിട്ട്, ധൂമ്രം, വെളുപ്പ്, നീലം, മഞ്ഞ എന്നീ നിറങ്ങളാണുള്ളത്; നിറമില്ലാത്തതുമാകാം. സുതാര്യമോ അര്‍ധതാര്യമോ ആയ ധാതു. കാഠിന്യം 5. ആ. ഘ. 3.1-3.2. ശംഖുപോലെ പിരിഞ്ഞ് വിഭഞ്ജിതമായും കണ്ടുവരുന്നു. ഇവയ്ക്കു തിളക്കമുണ്ട്; അപൂര്‍വമായി വര്‍ണതന്തുക്കള്‍ കാണാം.

സാധാരണയായി ഷഡ്ഭുജീയമായ പരല്‍ രൂപത്തിലും ഇവ കണ്ടുവരുന്നു; പ്രിസത്തിന്റെ (prism) ആകൃതിയിലുമാകാം. പിണ്ഡാവസ്ഥയിലോ (massive) തരികളുടെ രൂപത്തിലോ ചെറിയ ഉണ്ടകളായോ ഇവ പ്രകൃതിയില്‍ കാണപ്പെടുന്നുണ്ട്.

ആഗ്നേയശിലകളില്‍ ഉപഖനിജമായാണ് അപറ്റൈറ്റിന്റെ അവസ്ഥിതി; ഏറിയകൂറും പെഗ്മറ്റൈറ്റുകളുമായി കലര്‍ന്നുകാണുന്നു. ലോഹസിരകളിലും മാഗ്മീയനിക്ഷേപങ്ങളിലും അപറ്റൈറ്റിന്റെ അംശം കാണാം. നയ്സ്, ഷിസ്റ്റ് തുടങ്ങിയ കായാന്തരികശിലകളിലും ഫോസ്ഫേറ്റ് ശിലകളുടെ അവസാദങ്ങളിലും ഇത് അവസ്ഥിതമായിരിക്കും.

സമൃദ്ധനിക്ഷേപങ്ങള്‍ കണ്ടുവരുന്നത് റഷ്യ, സ്കാന്‍ഡിനേവിയ, കാനഡ, മെക്സിക്കോ, യു.എസ്. എന്നിവിടങ്ങളിലാണ്. ഇന്ത്യയില്‍ ബിഹാര്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അഭ്രനിക്ഷേപങ്ങളുമായി ഇടകലര്‍ന്നു കാണപ്പെടുന്നു. ബിഹാറിലെ സിംഹ്ഭൂം ജില്ലയിലാണ് ഇതിന്റെ നിക്ഷേപം കൂടുതലുള്ളത്; ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയും പിന്നിലല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍