This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍സെലം, വിശുദ്ധ (1033 - 1109)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==അന്‍സെലം, വിശുദ്ധ (1033 - 1109)== ==Anselum saint== കാന്റർബെറിയിലെ ആർച്ച്‌ ബിഷപ്...)
(Anselum saint)
 
വരി 1: വരി 1:
==അന്‍സെലം, വിശുദ്ധ (1033 - 1109)==
==അന്‍സെലം, വിശുദ്ധ (1033 - 1109)==
==Anselum saint==
==Anselum saint==
-
കാന്റർബെറിയിലെ ആർച്ച്‌ ബിഷപ്പും പ്രസിദ്ധനായ മധ്യകാലവേദശാസ്‌ത്രജ്ഞനും. വിശുദ്ധ അഗസ്റ്റിന്റെയും അക്വിനാസ്‌ തോമസിന്റെയും കാലഘട്ടങ്ങള്‍ക്കിടയ്‌ക്ക്‌ ജീവിച്ചിരുന്ന വേദശാസ്‌ത്രജ്ഞന്മാരിൽ പ്രമുഖനാണിദ്ദേഹം. ദൈവത്തിന്റെ അസ്‌തിത്വത്തെ സംബന്ധിച്ച സത്താ മീമാംസാവാദ(Ontology)ത്തിന്റെ ഉപജ്ഞാതാവായി ഇദ്ദേഹം അറിയപ്പെടുന്നു. പീഡ്‌മണ്ടിലെ അയോസ്‌ത എന്ന സ്ഥലത്ത്‌ ഇദ്ദേഹം 1033-ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം നോർമണ്ടിയിൽ ബെക്ക്‌ സന്ന്യാസിമഠത്തിലെ ബനിഡിക്‌ടൈന്‍ സംഘത്തിൽ 1056-ൽ അംഗമായിച്ചേർന്നു. അചിരേണ മഠാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആന്‍സെലത്തിന്റെ നേതൃത്വത്തിൽ ബെക്ക്‌ ആശ്രമം പുരോഹിതന്മാരുടെ ഒരു പഠനകേന്ദ്രമായി മാറി. 1093-ൽ കാന്റർബറിയിലെ മെത്രാപ്പൊലീത്തയായി നിയമിക്കപ്പെട്ടതോടെ ആന്‍സെലം സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തനം ആരംഭിച്ചു.
+
കാന്റര്‍ബെറിയിലെ ആര്‍ച്ച്‌ ബിഷപ്പും പ്രസിദ്ധനായ മധ്യകാലവേദശാസ്‌ത്രജ്ഞനും. വിശുദ്ധ അഗസ്റ്റിന്റെയും അക്വിനാസ്‌ തോമസിന്റെയും കാലഘട്ടങ്ങള്‍ക്കിടയ്‌ക്ക്‌ ജീവിച്ചിരുന്ന വേദശാസ്‌ത്രജ്ഞന്മാരില്‍ പ്രമുഖനാണിദ്ദേഹം. ദൈവത്തിന്റെ അസ്‌തിത്വത്തെ സംബന്ധിച്ച സത്താ മീമാംസാവാദ(Ontology)ത്തിന്റെ ഉപജ്ഞാതാവായി ഇദ്ദേഹം അറിയപ്പെടുന്നു. പീഡ്‌മണ്ടിലെ അയോസ്‌ത എന്ന സ്ഥലത്ത്‌ ഇദ്ദേഹം 1033-ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം നോര്‍മണ്ടിയില്‍ ബെക്ക്‌ സന്ന്യാസിമഠത്തിലെ ബനിഡിക്‌ടൈന്‍ സംഘത്തില്‍ 1056-ല്‍ അംഗമായിച്ചേര്‍ന്നു. അചിരേണ മഠാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആന്‍സെലത്തിന്റെ നേതൃത്വത്തില്‍ ബെക്ക്‌ ആശ്രമം പുരോഹിതന്മാരുടെ ഒരു പഠനകേന്ദ്രമായി മാറി. 1093-ല്‍ കാന്റര്‍ബറിയിലെ മെത്രാപ്പൊലീത്തയായി നിയമിക്കപ്പെട്ടതോടെ ആന്‍സെലം സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തനം ആരംഭിച്ചു.
-
യുക്തിയുടെ അടിസ്ഥാനത്തിൽ ക്രസ്‌തവവിശ്വാസം കെട്ടിപ്പടുക്കുന്ന പക്ഷം പൂർവാധികം ദൃഢത വരുമെന്നും അങ്ങനെ ചെയ്യേണ്ടത്‌ ആസ്‌തികന്‌ മതത്തോടുള്ള കടമയാണെന്നും ഇദ്ദേഹം വാദിച്ചു. "മനസ്സിലാക്കുന്നതിനുവേണ്ടി ഞാന്‍ വിശ്വസിക്കുന്നു' എന്ന ഇദ്ദേഹത്തിന്റെ സിദ്ധാന്തം ശ്രദ്ധാർഹമാണ്‌. വിശ്വാസപ്രഭവങ്ങളായ നിഗമനങ്ങള്‍ യുക്തിക്കധീനമാക്കണം എന്ന ഇദ്ദേഹത്തിന്റെ വാദഗതിയുടെ പ്രഭാവം 12, 13 ശ.-ങ്ങളിലെ സ്‌കൊളസ്റ്റിക്‌ (scholatic) ചിന്താഗതിയിൽ ദൃശ്യമാണ്‌.
+
യുക്തിയുടെ അടിസ്ഥാനത്തില്‍ ക്രൈസ്‌തവവിശ്വാസം കെട്ടിപ്പടുക്കുന്ന പക്ഷം പൂര്‍വാധികം ദൃഢത വരുമെന്നും അങ്ങനെ ചെയ്യേണ്ടത്‌ ആസ്‌തികന്‌ മതത്തോടുള്ള കടമയാണെന്നും ഇദ്ദേഹം വാദിച്ചു. "മനസ്സിലാക്കുന്നതിനുവേണ്ടി ഞാന്‍ വിശ്വസിക്കുന്നു' എന്ന ഇദ്ദേഹത്തിന്റെ സിദ്ധാന്തം ശ്രദ്ധാര്‍ഹമാണ്‌. വിശ്വാസപ്രഭവങ്ങളായ നിഗമനങ്ങള്‍ യുക്തിക്കധീനമാക്കണം എന്ന ഇദ്ദേഹത്തിന്റെ വാദഗതിയുടെ പ്രഭാവം 12, 13 ശ.-ങ്ങളിലെ സ്‌കൊളസ്റ്റിക്‌ (scholatic) ചിന്താഗതിയില്‍ ദൃശ്യമാണ്‌.
-
ജീവജാലങ്ങള്‍ക്ക്‌ പൊതുവായും, മനുഷ്യർക്ക്‌ പ്രത്യേകിച്ചും, ഈശ്വരനുമായുള്ള ബന്ധത്തെ പരാമർശിക്കുന്നതാണ്‌ ആന്‍സെലത്തിന്റെ ദൈവശാസ്‌ത്രസിദ്ധാന്തങ്ങളുടെ ആധാരശില. ഈശ്വരന്‍ പരമനന്മയുടെയും ആദിസത്യത്തിന്റെയും സ്വതന്ത്രാസ്‌തിത്വത്തിന്റെയും അനശ്വര സ്വരൂപമാണെന്നും പ്രപഞ്ചത്തിന്റെ സ്വഭാവവും ലക്ഷ്യവും ഈശ്വരസ്വഭാവത്തിനും ലക്ഷ്യത്തിനും തുല്യമാണെന്നും ഇദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. വസ്‌തുക്കള്‍ നിലനില്‌ക്കുന്നത്‌ പരമസത്തയായ ഈശ്വരന്റെ അസ്‌തിത്വം മൂലമാണ്‌ എന്ന്‌ ആന്‍സെലം ആവർത്തിച്ച്‌ അഭിപ്രായപ്പെടുന്നു.
+
ജീവജാലങ്ങള്‍ക്ക്‌ പൊതുവായും, മനുഷ്യര്‍ക്ക്‌ പ്രത്യേകിച്ചും, ഈശ്വരനുമായുള്ള ബന്ധത്തെ പരാമര്‍ശിക്കുന്നതാണ്‌ ആന്‍സെലത്തിന്റെ ദൈവശാസ്‌ത്രസിദ്ധാന്തങ്ങളുടെ ആധാരശില. ഈശ്വരന്‍ പരമനന്മയുടെയും ആദിസത്യത്തിന്റെയും സ്വതന്ത്രാസ്‌തിത്വത്തിന്റെയും അനശ്വര സ്വരൂപമാണെന്നും പ്രപഞ്ചത്തിന്റെ സ്വഭാവവും ലക്ഷ്യവും ഈശ്വരസ്വഭാവത്തിനും ലക്ഷ്യത്തിനും തുല്യമാണെന്നും ഇദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. വസ്‌തുക്കള്‍ നിലനില്‌ക്കുന്നത്‌ പരമസത്തയായ ഈശ്വരന്റെ അസ്‌തിത്വം മൂലമാണ്‌ എന്ന്‌ ആന്‍സെലം ആവര്‍ത്തിച്ച്‌ അഭിപ്രായപ്പെടുന്നു.
-
ഇംഗ്ലണ്ടിലെ സഭാചരിത്രത്തിൽ ആന്‍സെലത്തിന്റെ സംഭാവനകള്‍ക്ക്‌ വളരെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ ഇംഗ്ലണ്ടിലെ സഭ റോമന്‍സഭയിൽ നിന്നകന്ന്‌ സ്വതന്ത്രാചാരങ്ങള്‍ അനുഷ്‌ഠിച്ചുവന്നിരുന്നു. ആന്‍സെലത്തിന്റെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമായി ഈ സഭയെ റോമന്‍സഭയുമായി ബന്ധപ്പെടുത്താന്‍ സാധിച്ചു. ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്യം  ഒന്നാമനിൽ നിന്ന്‌ ആന്‍സെലത്തിന്‌ വേണ്ടത്ര സഹായങ്ങള്‍ ലഭിച്ചു. പക്ഷേ, പിന്നീട്‌ രാജ്യം ഭരിച്ച വില്യം റൂഫസ്‌ (വില്യം രണ്ടാമന്‍), അദ്ദേഹത്തിന്റെ സഹോദരന്‍ ഹെന്‌റി തുടങ്ങിയവരുമായി ആന്‍സെലത്തിന്‌ വളരെയധികം വിയോജിക്കേണ്ടിവന്നു. പൗരോഹിത്യം ജനാധിപത്യത്തിന്‌ വിധേയമായിരിക്കണമെന്ന ഹെന്‌റിയുടെ നിലപാടിനെ ആന്‍സെലം അങ്ങേയറ്റം എതിർത്തു. 1107-വെസ്റ്റ്‌ മിനിസ്റ്റർ ദേവാലയത്തിൽ ചേർന്ന മതസമ്മേളനം ഈ അഭിപ്രായഭിന്നതകളകറ്റി അനുരഞ്‌ജനത്തിലെത്തി.
+
ഇംഗ്ലണ്ടിലെ സഭാചരിത്രത്തില്‍ ആന്‍സെലത്തിന്റെ സംഭാവനകള്‍ക്ക്‌ വളരെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ ഇംഗ്ലണ്ടിലെ സഭ റോമന്‍സഭയില്‍ നിന്നകന്ന്‌ സ്വതന്ത്രാചാരങ്ങള്‍ അനുഷ്‌ഠിച്ചുവന്നിരുന്നു. ആന്‍സെലത്തിന്റെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ സഭയെ റോമന്‍സഭയുമായി ബന്ധപ്പെടുത്താന്‍ സാധിച്ചു. ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്യം  ഒന്നാമനില്‍ നിന്ന്‌ ആന്‍സെലത്തിന്‌ വേണ്ടത്ര സഹായങ്ങള്‍ ലഭിച്ചു. പക്ഷേ, പിന്നീട്‌ രാജ്യം ഭരിച്ച വില്യം റൂഫസ്‌ (വില്യം രണ്ടാമന്‍), അദ്ദേഹത്തിന്റെ സഹോദരന്‍ ഹെന്‌റി തുടങ്ങിയവരുമായി ആന്‍സെലത്തിന്‌ വളരെയധികം വിയോജിക്കേണ്ടിവന്നു. പൗരോഹിത്യം ജനാധിപത്യത്തിന്‌ വിധേയമായിരിക്കണമെന്ന ഹെന്‌റിയുടെ നിലപാടിനെ ആന്‍സെലം അങ്ങേയറ്റം എതിര്‍ത്തു. 1107-ല്‍ വെസ്റ്റ്‌ മിനിസ്റ്റര്‍ ദേവാലയത്തില്‍ ചേര്‍ന്ന മതസമ്മേളനം ഈ അഭിപ്രായഭിന്നതകളകറ്റി അനുരഞ്‌ജനത്തിലെത്തി.
-
വേദശാസ്‌ത്ര പണ്ഡിതന്‍ എന്ന നിലയിൽ മൗലികതയുള്ള പല നൂതന ചിന്തകളും വിധികളും ഇദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ കൃതികളെ നാലായി തരംതിരിക്കാം: (i) കത്തുകളുടെ സമാഹാരങ്ങളായ നാലു ഗ്രന്ഥങ്ങള്‍. ആന്‍സെലത്തിന്റെ ജീവചരിത്രത്തിലേക്കും സ്വഭാവത്തിലേക്കും ഈ ഗ്രന്ഥങ്ങള്‍ വെളിച്ചം വീശുന്നു. (ii) ഭക്തിപരവും പ്രബോധനപരവും ആയ കൃതികള്‍-ഇവയിൽ പ്രധാനം ഒറേഷന്‍സ്‌ (Orationes), മെഡിറ്റേഷന്‍സ്‌ (Meditationes) എന്നിവയാണ്‌. (iii) കാവ്യഗ്രന്ഥങ്ങള്‍. (iv) ദൈവവിജ്ഞാനപരവും ദർശനപരവും ആയ ഗ്രന്ഥങ്ങള്‍. മോണോലോഗിയോണ്‍ (Monologion), പ്രോസ്‌ലോഗിയോണ്‍ (Proslogion) തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്‌. ഉദ്ദേശം 1070-രചിച്ചതാണ്‌ ആദ്യത്തെ കൃതി. ദെ ഫീദെ ട്രിനിറ്റാറ്റിസ്‌ , ദെ കണ്‍സെപ്‌റ്റു വെർജിനാലി , ദെ വെരിറ്റാറ്റ്‌ (De Veritate), ദെ ലിബറോ ആർബിട്രിയോ (De Libero Arbitrio), കുർ ദെയൂസ്‌ ഓമോ(Cur Deus Homo) , ദെ പ്രൊസഷന്‍ സ്‌പിരിറ്റസ്‌ സാങ്ങ്‌റ്റി (De Processione Spiritus Sancti) എന്നിവയാണ്‌ ഈ വിഭാഗത്തിലെ മറ്റ്‌ മികച്ച കൃതികള്‍. ഇദ്ദേഹം 1109-ൽ കാന്റർബറിയിൽ വച്ച്‌ നിര്യാതനായി. ഏ. 21 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആഘോഷിച്ചുവരുന്നു.
+
 
 +
വേദശാസ്‌ത്ര പണ്ഡിതന്‍ എന്ന നിലയില്‍ മൗലികതയുള്ള പല നൂതന ചിന്തകളും വിധികളും ഇദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ കൃതികളെ നാലായി തരംതിരിക്കാം: (i) കത്തുകളുടെ സമാഹാരങ്ങളായ നാലു ഗ്രന്ഥങ്ങള്‍. ആന്‍സെലത്തിന്റെ ജീവചരിത്രത്തിലേക്കും സ്വഭാവത്തിലേക്കും ഈ ഗ്രന്ഥങ്ങള്‍ വെളിച്ചം വീശുന്നു. (ii) ഭക്തിപരവും പ്രബോധനപരവും ആയ കൃതികള്‍-ഇവയില്‍ പ്രധാനം ഒറേഷന്‍സ്‌ (Orationes), മെഡിറ്റേഷന്‍സ്‌ (Meditationes) എന്നിവയാണ്‌. (iii) കാവ്യഗ്രന്ഥങ്ങള്‍. (iv) ദൈവവിജ്ഞാനപരവും ദര്‍ശനപരവും ആയ ഗ്രന്ഥങ്ങള്‍. മോണോലോഗിയോണ്‍ (Monologion), പ്രോസ്‌ലോഗിയോണ്‍ (Proslogion) തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌. ഉദ്ദേശം 1070-ല്‍ രചിച്ചതാണ്‌ ആദ്യത്തെ കൃതി. ദെ ഫീദെ ട്രിനിറ്റാറ്റിസ്‌ , ദെ കണ്‍സെപ്‌റ്റു വെര്‍ജിനാലി , ദെ വെരിറ്റാറ്റ്‌ (De Veritate), ദെ ലിബറോ ആര്‍ബിട്രിയോ (De Libero Arbitrio), കുര്‍ ദെയൂസ്‌ ഓമോ(Cur Deus Homo) , ദെ പ്രൊസഷന്‍ സ്‌പിരിറ്റസ്‌ സാങ്ങ്‌റ്റി (De Processione Spiritus Sancti) എന്നിവയാണ്‌ ഈ വിഭാഗത്തിലെ മറ്റ്‌ മികച്ച കൃതികള്‍. ഇദ്ദേഹം 1109-ല്‍ കാന്റര്‍ബറിയില്‍ വച്ച്‌ നിര്യാതനായി. ഏ. 21 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആഘോഷിച്ചുവരുന്നു.

Current revision as of 02:45, 7 സെപ്റ്റംബര്‍ 2014

അന്‍സെലം, വിശുദ്ധ (1033 - 1109)

Anselum saint

കാന്റര്‍ബെറിയിലെ ആര്‍ച്ച്‌ ബിഷപ്പും പ്രസിദ്ധനായ മധ്യകാലവേദശാസ്‌ത്രജ്ഞനും. വിശുദ്ധ അഗസ്റ്റിന്റെയും അക്വിനാസ്‌ തോമസിന്റെയും കാലഘട്ടങ്ങള്‍ക്കിടയ്‌ക്ക്‌ ജീവിച്ചിരുന്ന വേദശാസ്‌ത്രജ്ഞന്മാരില്‍ പ്രമുഖനാണിദ്ദേഹം. ദൈവത്തിന്റെ അസ്‌തിത്വത്തെ സംബന്ധിച്ച സത്താ മീമാംസാവാദ(Ontology)ത്തിന്റെ ഉപജ്ഞാതാവായി ഇദ്ദേഹം അറിയപ്പെടുന്നു. പീഡ്‌മണ്ടിലെ അയോസ്‌ത എന്ന സ്ഥലത്ത്‌ ഇദ്ദേഹം 1033-ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം നോര്‍മണ്ടിയില്‍ ബെക്ക്‌ സന്ന്യാസിമഠത്തിലെ ബനിഡിക്‌ടൈന്‍ സംഘത്തില്‍ 1056-ല്‍ അംഗമായിച്ചേര്‍ന്നു. അചിരേണ മഠാധിപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആന്‍സെലത്തിന്റെ നേതൃത്വത്തില്‍ ബെക്ക്‌ ആശ്രമം പുരോഹിതന്മാരുടെ ഒരു പഠനകേന്ദ്രമായി മാറി. 1093-ല്‍ കാന്റര്‍ബറിയിലെ മെത്രാപ്പൊലീത്തയായി നിയമിക്കപ്പെട്ടതോടെ ആന്‍സെലം സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തനം ആരംഭിച്ചു.

യുക്തിയുടെ അടിസ്ഥാനത്തില്‍ ക്രൈസ്‌തവവിശ്വാസം കെട്ടിപ്പടുക്കുന്ന പക്ഷം പൂര്‍വാധികം ദൃഢത വരുമെന്നും അങ്ങനെ ചെയ്യേണ്ടത്‌ ആസ്‌തികന്‌ മതത്തോടുള്ള കടമയാണെന്നും ഇദ്ദേഹം വാദിച്ചു. "മനസ്സിലാക്കുന്നതിനുവേണ്ടി ഞാന്‍ വിശ്വസിക്കുന്നു' എന്ന ഇദ്ദേഹത്തിന്റെ സിദ്ധാന്തം ശ്രദ്ധാര്‍ഹമാണ്‌. വിശ്വാസപ്രഭവങ്ങളായ നിഗമനങ്ങള്‍ യുക്തിക്കധീനമാക്കണം എന്ന ഇദ്ദേഹത്തിന്റെ വാദഗതിയുടെ പ്രഭാവം 12, 13 ശ.-ങ്ങളിലെ സ്‌കൊളസ്റ്റിക്‌ (scholatic) ചിന്താഗതിയില്‍ ദൃശ്യമാണ്‌.

ജീവജാലങ്ങള്‍ക്ക്‌ പൊതുവായും, മനുഷ്യര്‍ക്ക്‌ പ്രത്യേകിച്ചും, ഈശ്വരനുമായുള്ള ബന്ധത്തെ പരാമര്‍ശിക്കുന്നതാണ്‌ ആന്‍സെലത്തിന്റെ ദൈവശാസ്‌ത്രസിദ്ധാന്തങ്ങളുടെ ആധാരശില. ഈശ്വരന്‍ പരമനന്മയുടെയും ആദിസത്യത്തിന്റെയും സ്വതന്ത്രാസ്‌തിത്വത്തിന്റെയും അനശ്വര സ്വരൂപമാണെന്നും പ്രപഞ്ചത്തിന്റെ സ്വഭാവവും ലക്ഷ്യവും ഈശ്വരസ്വഭാവത്തിനും ലക്ഷ്യത്തിനും തുല്യമാണെന്നും ഇദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. വസ്‌തുക്കള്‍ നിലനില്‌ക്കുന്നത്‌ പരമസത്തയായ ഈശ്വരന്റെ അസ്‌തിത്വം മൂലമാണ്‌ എന്ന്‌ ആന്‍സെലം ആവര്‍ത്തിച്ച്‌ അഭിപ്രായപ്പെടുന്നു.

ഇംഗ്ലണ്ടിലെ സഭാചരിത്രത്തില്‍ ആന്‍സെലത്തിന്റെ സംഭാവനകള്‍ക്ക്‌ വളരെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ ഇംഗ്ലണ്ടിലെ സഭ റോമന്‍സഭയില്‍ നിന്നകന്ന്‌ സ്വതന്ത്രാചാരങ്ങള്‍ അനുഷ്‌ഠിച്ചുവന്നിരുന്നു. ആന്‍സെലത്തിന്റെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ സഭയെ റോമന്‍സഭയുമായി ബന്ധപ്പെടുത്താന്‍ സാധിച്ചു. ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്യം ഒന്നാമനില്‍ നിന്ന്‌ ആന്‍സെലത്തിന്‌ വേണ്ടത്ര സഹായങ്ങള്‍ ലഭിച്ചു. പക്ഷേ, പിന്നീട്‌ രാജ്യം ഭരിച്ച വില്യം റൂഫസ്‌ (വില്യം രണ്ടാമന്‍), അദ്ദേഹത്തിന്റെ സഹോദരന്‍ ഹെന്‌റി തുടങ്ങിയവരുമായി ആന്‍സെലത്തിന്‌ വളരെയധികം വിയോജിക്കേണ്ടിവന്നു. പൗരോഹിത്യം ജനാധിപത്യത്തിന്‌ വിധേയമായിരിക്കണമെന്ന ഹെന്‌റിയുടെ നിലപാടിനെ ആന്‍സെലം അങ്ങേയറ്റം എതിര്‍ത്തു. 1107-ല്‍ വെസ്റ്റ്‌ മിനിസ്റ്റര്‍ ദേവാലയത്തില്‍ ചേര്‍ന്ന മതസമ്മേളനം ഈ അഭിപ്രായഭിന്നതകളകറ്റി അനുരഞ്‌ജനത്തിലെത്തി.

വേദശാസ്‌ത്ര പണ്ഡിതന്‍ എന്ന നിലയില്‍ മൗലികതയുള്ള പല നൂതന ചിന്തകളും വിധികളും ഇദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ കൃതികളെ നാലായി തരംതിരിക്കാം: (i) കത്തുകളുടെ സമാഹാരങ്ങളായ നാലു ഗ്രന്ഥങ്ങള്‍. ആന്‍സെലത്തിന്റെ ജീവചരിത്രത്തിലേക്കും സ്വഭാവത്തിലേക്കും ഈ ഗ്രന്ഥങ്ങള്‍ വെളിച്ചം വീശുന്നു. (ii) ഭക്തിപരവും പ്രബോധനപരവും ആയ കൃതികള്‍-ഇവയില്‍ പ്രധാനം ഒറേഷന്‍സ്‌ (Orationes), മെഡിറ്റേഷന്‍സ്‌ (Meditationes) എന്നിവയാണ്‌. (iii) കാവ്യഗ്രന്ഥങ്ങള്‍. (iv) ദൈവവിജ്ഞാനപരവും ദര്‍ശനപരവും ആയ ഗ്രന്ഥങ്ങള്‍. മോണോലോഗിയോണ്‍ (Monologion), പ്രോസ്‌ലോഗിയോണ്‍ (Proslogion) തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്‌. ഉദ്ദേശം 1070-ല്‍ രചിച്ചതാണ്‌ ആദ്യത്തെ കൃതി. ദെ ഫീദെ ട്രിനിറ്റാറ്റിസ്‌ , ദെ കണ്‍സെപ്‌റ്റു വെര്‍ജിനാലി , ദെ വെരിറ്റാറ്റ്‌ (De Veritate), ദെ ലിബറോ ആര്‍ബിട്രിയോ (De Libero Arbitrio), കുര്‍ ദെയൂസ്‌ ഓമോ(Cur Deus Homo) , ദെ പ്രൊസഷന്‍ സ്‌പിരിറ്റസ്‌ സാങ്ങ്‌റ്റി (De Processione Spiritus Sancti) എന്നിവയാണ്‌ ഈ വിഭാഗത്തിലെ മറ്റ്‌ മികച്ച കൃതികള്‍. ഇദ്ദേഹം 1109-ല്‍ കാന്റര്‍ബറിയില്‍ വച്ച്‌ നിര്യാതനായി. ഏ. 21 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആഘോഷിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍