This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്റാറാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അന്റാറാ)
 
വരി 2: വരി 2:
Antara
Antara
-
ഇന്തോനേഷ്യയിലെ ദേശീയ വാര്‍ത്താവിതരണസ്ഥാപനം. ജക്കാര്‍ത്തയാണ് ഇതിന്റെ ആസ്ഥാനം. ഡച്ച്-ജാപ്പനീസ് അധീശത്വത്തിനെതിരായ ഇന്തോനേഷ്യന്‍ സ്വാതന്ത്യ്രസമരത്തെ സഹായിക്കുന്നതിനുവേണ്ടി 1937-ല്‍ ആഡം മാലികിന്റെ നേതൃത്വത്തില്‍ ഒരു സ്വതന്ത്രസ്ഥാപനമായിട്ടാണ് അന്റാറാ ആരംഭിച്ചത്. 1945 ആ. 17-ന് ഇന്തോനേഷ്യ സ്വതന്ത്രയായ വിവരം ആദ്യമായി പ്രഖ്യാപിച്ചത് അന്റാറായായിരുന്നു. ആഡം മാലിക് പിന്നീട് ഇന്തോനേഷ്യയുടെ വിദേശകാര്യമന്ത്രിയും 26-ാം ഐക്യരാഷ്ട്രപൊതുസഭയുടെ അധ്യക്ഷനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ പ്രധാന നഗരങ്ങളില്‍ ഇതിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളിലും ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ വിദേശ തലസ്ഥാനങ്ങളിലും അന്റാറായ്ക്ക് സ്വന്തം ലേഖകന്‍മാരുണ്ട്. പ്രധാനപ്പെട്ട വിദേശ വാര്‍ത്താ ഏജന്‍സികളില്‍നിന്നും അന്റാറാ വാര്‍ത്തകള്‍ ശേഖരിക്കുകയും അവിടത്തെ ഗവണ്‍മെന്റിനും പത്രങ്ങള്‍ക്കും വിതരണം നടത്തുകയും ചെയ്യുന്നു.
+
ഇന്തോനേഷ്യയിലെ ദേശീയ വാര്‍ത്താവിതരണസ്ഥാപനം. ജക്കാര്‍ത്തയാണ് ഇതിന്റെ ആസ്ഥാനം. ഡച്ച്-ജാപ്പനീസ് അധീശത്വത്തിനെതിരായ ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യസമരത്തെ സഹായിക്കുന്നതിനുവേണ്ടി 1937-ല്‍ ആഡം മാലികിന്റെ നേതൃത്വത്തില്‍ ഒരു സ്വതന്ത്രസ്ഥാപനമായിട്ടാണ് അന്റാറാ ആരംഭിച്ചത്. 1945 ആ. 17-ന് ഇന്തോനേഷ്യ സ്വതന്ത്രയായ വിവരം ആദ്യമായി പ്രഖ്യാപിച്ചത് അന്റാറായായിരുന്നു. ആഡം മാലിക് പിന്നീട് ഇന്തോനേഷ്യയുടെ വിദേശകാര്യമന്ത്രിയും 26-ാം ഐക്യരാഷ്ട്രപൊതുസഭയുടെ അധ്യക്ഷനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ പ്രധാന നഗരങ്ങളില്‍ ഇതിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളിലും ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ വിദേശ തലസ്ഥാനങ്ങളിലും അന്റാറായ്ക്ക് സ്വന്തം ലേഖകന്‍മാരുണ്ട്. പ്രധാനപ്പെട്ട വിദേശ വാര്‍ത്താ ഏജന്‍സികളില്‍നിന്നും അന്റാറാ വാര്‍ത്തകള്‍ ശേഖരിക്കുകയും അവിടത്തെ ഗവണ്‍മെന്റിനും പത്രങ്ങള്‍ക്കും വിതരണം നടത്തുകയും ചെയ്യുന്നു.
രണ്ടാം ലോകയുദ്ധത്തിനുമുന്‍പ് ഇന്തോനേഷ്യയില്‍ പ്രചരിച്ചിരുന്ന പ്രമുഖ പത്രങ്ങള്‍ ഡച്ചുഭാഷയിലുള്ളവയായിരുന്നു. ഇന്തോനേഷ്യന്‍ ഭാഷാപത്രങ്ങളാകട്ടെ അവിടുത്തെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. ജപ്പാന്‍കാരുടെ അധിനിവേശകാലത്ത് സകല പത്രങ്ങളും നിരോധിക്കപ്പെട്ടു. എന്നാല്‍ സൈനികവകുപ്പിന്റെ നിയന്ത്രണത്തില്‍ രണ്ടു പത്രങ്ങള്‍ മാത്രം പുറത്തുവന്നുകൊണ്ടിരുന്നു. 1957-ല്‍ പ്രസിഡന്റ് സുക്കാര്‍ണോ പത്രങ്ങളുടെ മേല്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; 1963-ലും 1965-ലും ഇതു വര്‍ധിച്ചു. അക്കാലത്ത് അന്റാറായുടെ നിയന്ത്രണം കമ്യൂണിസ്റ്റനുഭാവികളായ പത്രാധിപന്‍മാര്‍ക്കായിരുന്നു. സുക്കാര്‍ണോഭരണത്തിന്റെ ജിഹ്വയായി അന്റാറായെ അവര്‍ ഉപയോഗപ്പെടുത്തി.

Current revision as of 11:19, 26 നവംബര്‍ 2014

1965-ലെ കമ്യൂണിസ്റ്റുവിരുദ്ധ വിപ്ളവത്തെത്തുടര്‍ന്ന് സൈനികഭരണം അന്റാറായുടെ പ്രവര്‍ത്തനം ആദ്യം നിര്‍ത്തലാക്കിയെങ്കിലും പിന്നീട് സൈനിക നിയന്ത്രണത്തില്‍ പുനഃസ്ഥാപിച്ചു. 'പ്രതിവിപ്ളവകാരികളെ (കമ്യൂണിസ്റ്റുകാരെ) തൂത്തെറിയുക' എന്നതായി അന്റാറായുടെ പുതിയ ലക്ഷ്യം. അതിനുവേണ്ടി ഈ വാര്‍ത്താ ഏജന്‍സിയെ ഫലപ്രദമായി ഉപയോഗിക്കുകയുണ്ടായി. പിന്നീടുണ്ടായ ഭരണമാറ്റത്തോടെ അന്റാറാ ഒരു യഥാര്‍ഥ ദേശീയ വാര്‍ത്താ ഏജന്‍സിയായി രൂപാന്തരപ്പെട്ടു.

റോയിട്ടേഴ്സ്, ബ്ളൂം ബെര്‍ഗ് തുടങ്ങിയ അന്താരാഷ്ട്ര വാര്‍ത്താവിതരണ ശൃംഖലകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന അന്റാറാ, ഏഷ്യയിലെ വ്യവസായ വാര്‍ത്തകള്‍ക്കുവേണ്ടി ഏഷ്യന്‍ പള്‍സ് എന്ന പേരില്‍ ഒരു വാര്‍ത്താവിഭാഗവും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

(എം. ശിവറാം, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%B1%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍