This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്യൂറിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.253 (സംവാദം)
(New page: = അന്യൂറിസം = അില്യൌൃാ ദുര്‍ബലമായ രക്തക്കുഴലുകളില്‍ കാണുന്ന അപസാമാന്...)
അടുത്ത വ്യത്യാസം →

11:35, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്യൂറിസം

അില്യൌൃാ

ദുര്‍ബലമായ രക്തക്കുഴലുകളില്‍ കാണുന്ന അപസാമാന്യ സ്ഥാനികവീക്കം. രക്തക്കുഴലുകളുടെ ഭിത്തിയിലുള്ള ഇലാസ്തികകല (ലഹമശെേര ശേൌല)യാണ് രക്തക്കുഴലുകളുടെ സങ്കോചവികാസങ്ങള്‍ക്ക് അടിസ്ഥാനം. ഈ സ്തരത്തിലെ വൈകല്യങ്ങളാണ് അന്യൂറിസത്തിന് കാരണമാകുന്നത്. രക്തക്കുഴലിന്റെ ഭിത്തിയിലെ സഹജാതമായ ദൌര്‍ബല്യങ്ങള്‍, ക്ഷതികള്‍, വര്‍ധിച്ച രക്തസമ്മര്‍ദം, എന്നിവയും അന്യൂറിസം സൃഷ്ടിക്കുവാന്‍ കാരണമാകാം. സിഫിലിസ്, രക്തക്കുഴലിന്റെ കേടുകള്‍ (മവേലൃീാമ) എന്നീ രോഗങ്ങളും ഇതിനു കാരണമാണ്.

ഘടനയനുസരിച്ച് ഇവ രണ്ടു തരത്തില്‍ കാണപ്പെടുന്നുണ്ട്.

വാസ്തവിക അന്യൂറിസം (ഠൃൌല മില്യൌൃാ). രക്തഭിത്തി ഭേദിക്കപ്പെടാത്ത അന്യൂറിസം.

അവാസ്തവിക അന്യൂറിസം (എമഹലെ മില്യൌൃാ). രക്തഭിത്തിയുടെ ആന്തരികസ്തരം ഭേദിക്കപ്പെടുകയും മറ്റുസ്തരങ്ങള്‍ക്കുള്ളിലേക്ക് രക്തം ഊര്‍ന്നിറങ്ങുകയും ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അന്യൂറിസമാണിത്. ഇതിനുചുറ്റും തന്തുകകലയുടെ (ളശയൃീൌ ശേൌല) ഒരാവരണം ഉണ്ടാകുന്നു.

ആകൃതിയനുസരിച്ച് പലതരം അന്യൂറിസം കാണപ്പെടുന്നു. ഇവ ശംഖാകൃതിയിലുള്ളതോ (ളൌശെളീൃാ), സഞ്ചിരൂപത്തിലുള്ളതോ (മെരരൌഹമലേറ) ആയിരിക്കാം. ഒരു അന്യൂറിസത്തിന് വിച്ഛേദനം വരുമ്പോള്‍ രക്തവാഹിയുടെ അന്തര്‍സ്തരം ഭേദിക്കപ്പെടുകയും അവയ്ക്കിടയിലേക്ക് രക്തം കടക്കുകയും ചെയ്യുന്നു.

അന്യൂറിസം ഉണ്ടാകുന്ന സ്ഥാനം പ്രധാനമാണ്. ഒരു രക്തക്കുഴലിലോ പല രക്തക്കുഴലുകളിലോ അനേകം ചെറിയ അന്യൂറിസങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയാണ് വികരിത അന്യൂറിസങ്ങള്‍ (ങശഹശമ്യൃ മില്യൌൃാ). ധമനീ-സിരീക അന്യൂറിസ (മൃലൃേശ്ീലിീൌ മില്യൌൃാ) മുണ്ടാകുന്നത് ധമനിയും സിരയും സന്ധിക്കുന്ന ഭാഗത്താണ്. രോഗലക്ഷണങ്ങള്‍ അന്യൂറിസത്തിന്റെ സ്ഥാനത്തെയും വലുപ്പത്തെയും ആശ്രയിച്ചിരിക്കും. പരിധീയ രക്തക്കുഴലുകളില്‍ (ുലൃശുവലൃമഹ ്ലലൈഹ) ഇത് മുഴകളായി കാണപ്പെടുന്നു. സാധാരണയായി വേദന ഉണ്ടാകാറില്ല. എന്നാല്‍ ഇവ ചുറ്റുമുള്ള അവയവങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫലമായി വിവിധതരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. മഹാധമനിക്കുണ്ടാകുന്ന അന്യൂറിസം (അീൃശേര മില്യൌൃാ) അപകടകാരിയാണ്. അന്യൂറിസം ഭേദിക്കപ്പെട്ടുണ്ടാകുന്ന രക്തസ്രാവത്താല്‍ മരണം സംഭവിക്കാം. എക്സ്-റേ, ചായങ്ങള്‍ ഉപയോഗിച്ചുള്ള ഛായാപഠനം (മൃലൃേശീഴൃമാ) എന്നിവകൊണ്ട് രോഗനിര്‍ണയം നടത്താം. അന്യൂറിസത്തിന്റെ സ്ഥാനത്തെയും വലുപ്പത്തെയും ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. രോഗമുള്ള ഭാഗം ശസ്ത്രക്രിയമൂലം നീക്കം ചെയ്യുകയാണ് സ്ഥായിയായ പ്രതിവിധി.

(ഡോ. കമലാഭായി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍