This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തോണിയോസ്, വിശുദ്ധ (പാദുവ)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്തോണിയോസ്, വിശുദ്ധ (പാദുവ) (1195 - 1231)
Anthony of Padua
ഫ്രാന്‍സിസ്കന്‍ സന്ന്യാസിയും വിശുദ്ധനും. 1195 ആഗ. 15-ന് ലിസ്ബണില്‍ ജനിച്ചു. പട്ടത്വം സ്വീകരിച്ച് അല്പകാലം കഴിഞ്ഞപ്പോള്‍ കോയിംബ്രായില്‍ അഞ്ചു ഫ്രാന്‍സിസ്കന്‍ സന്ന്യാസിമാരുടെ രക്തസാക്ഷിത്വം ഇദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ മഥിച്ചു. രക്തസാക്ഷിയാകണമെന്ന ആഗ്രഹത്തോടുകൂടി ഇദ്ദേഹം 1220-ല്‍ ഫ്രാന്‍സിസ്കന്‍ സമൂഹത്തില്‍ ചേര്‍ന്നു. എങ്കിലും വേദശാസ്ത്രപണ്ഡിതന്‍ എന്ന നിലയില്‍ ബൊളോഞ്ഞാ മോണ്ട് വെല്ലിയര്‍, പാദുവ എന്നീ വിദ്യാപീഠങ്ങളില്‍ ഇദ്ദേഹം സേവനം അനുഷ്ഠിക്കുകയാണുണ്ടായത്. ആ നിലയില്‍ ഇറ്റലിയില്‍ ഇദ്ദേഹം പ്രസിദ്ധനായിത്തീര്‍ന്നു. ഫ്രാന്‍സിസ്കന്‍ സമൂഹത്തിന്റെ മേധാവിയായിരുന്ന എലിയാസ് അക്കാലത്ത് ആവിഷ്കരിച്ച വ്രതകാഠിന്യം കുറയ്ക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ തീവ്രവാദിയായി ഇദ്ദേഹം നിലകൊണ്ടു. 1231 ജൂണ്‍ 13-ന് പാദുവയ്ക്കടുത്തുള്ള അറസെല്ലാ എന്ന സന്ന്യാസിമഠത്തില്‍വച്ച് ഇദ്ദേഹം നിര്യാതനായി. അതിനെ തുടര്‍ന്ന് പാദുവയിലെ വി. അന്തോണിയോസ് എന്നിദ്ദേഹം അറിയപ്പെട്ടു. അടുത്ത വര്‍ഷം ഗ്രിഗറി IX മാര്‍പാപ്പാ ഇദ്ദേഹത്തെ പുണ്യവാളനായി അംഗീകരിച്ചു. ജൂണ്‍ 13 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആചരിച്ചു വരുന്നു. 1946 ജനു. 12-ന് പോപിയൂസ് VII അന്തോണിയോസിനെ ഡോക്ടര്‍ ഒഫ് ദി ചര്‍ച്ച് ആയി പ്രഖ്യാപിച്ചു. ഇദ്ദേഹത്തോടു പ്രാര്‍ഥിച്ചാല്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. പാവപ്പെട്ടവരുടെ പുണ്യവാളനായും ഇദ്ദേഹം അറിയപ്പെടുന്നു.