This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനോക്സിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:09, 5 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.59 (സംവാദം)

അനോക്സിയ

അിീഃശമ

ശരീരകലകളിലെ കോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥ. കലകള്‍ക്ക് ഓക്സിജന്‍ നിഷേധിക്കപ്പെടുമ്പോള്‍ അവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. അനോക്സിയ നീണ്ടുനിന്നാല്‍ അത് കലകളുടെ നാശത്തിനും ജീവിയുടെ മരണത്തിനു തന്നെയും ഇടയാക്കിയേക്കും. കോശ-ഉപാപചയത്തിന് ഓക്സിജന്‍ അനുപേക്ഷണീയമാണ്. കോശങ്ങള്‍ക്ക് ഓക്സിജന്‍ എത്തിച്ചുകൊടുക്കുന്നത് രക്തത്തിലെ ഹീമോഗ്ളോബിനാണ്. ശ്വാസകോശങ്ങളിലെ വായുകോശ(മഹ്ലീഹശ)ങ്ങളിലൂടെയാണ് ഓക്സിജന്‍ ഹീമോഗ്ളോബിനുമായി സംയോജിക്കുന്നത്. ഹീമോഗ്ളോബിനുമായി സംയോജിക്കുന്ന ഓക്സിജന്റെ അളവ്, ശ്വസനവായുവിലെ ഓക്സിജന്‍ മര്‍ദം, വായുകോശഭിത്തികളുടെ ആരോഗ്യാവസ്ഥ, ഹീമോഗ്ളോബിന്‍ സാന്ദ്രത തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു. അനോക്സിയയെ അഞ്ചു തരത്തില്‍ വിഭജിക്കാം.

അനോക്സിക് അനോക്സിയ (അിീഃശര അിീഃശമ). ശരീരത്തില്‍ ചംക്രമണം ചെയ്യുന്ന ധമനീരക്തത്തില്‍ ഓക്സിജന്‍ മര്‍ദം കുറവായിരിക്കുന്ന അവസ്ഥ. ഇതിന് ഒരു നല്ല ഉദാഹരണം ഉയരം കൂടിയ പ്രദേശങ്ങളില്‍ ഉണ്ടാകുന്നതരം അനോക്സിയയാണ്. ഔന്നത്യം കൂടുന്തോറും അന്തരീക്ഷത്തിലെ ഓക്സിജന്‍ മര്‍ദം കുറഞ്ഞുവരുന്നു. തന്മൂലം ശ്വസനവായുവിലെയും വായുകോശങ്ങളിലെയും ഓക്സിജന്‍മര്‍ദം കുറയുന്നു. ശ്വാസകോശങ്ങളില്‍ രക്തത്തിന്റെ ഓക്സിജന്‍ സംയോജനം പൂര്‍ണമാകുന്നില്ല. ഈ രക്തത്തിന്റെ ചംക്രമണംകൊണ്ട് കോശങ്ങള്‍ക്കു വേണ്ടിടത്തോളം ഓക്സിജന്‍ ലഭിക്കാതെ വരികയും ഓക്സിജന്‍-ന്യൂനത ഉണ്ടാകുകയും ചെയ്യുന്നു.

ഉന്നതമേഖലകളില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന അനോക്സിയയുടെ ലക്ഷണം ആ ഔന്നത്യത്തിലേക്ക് എത്താന്‍ എടുക്കുന്ന സമയവേഗത്തെ ആശ്രയിച്ചിരിക്കുന്നു. വൈമാനികരെപ്പോലെ വളരെ പെട്ടെന്ന് ഉന്നതമേഖലകളില്‍ എത്തുകയാണെങ്കില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ പെട്ടെന്ന് ഉണ്ടാകുന്നവയും തീവ്രവും ആയിരിക്കും. ക്രമേണയാണ് ഔന്നത്യത്തില്‍ എത്തുന്നതെങ്കില്‍ രോഗലക്ഷണങ്ങള്‍ പൊതുവേ ലഘുവോ മിതമോ ആയിരിക്കും. ഔന്നത്യത്തില്‍ എത്തി കുറച്ചു മണിക്കൂറുകള്‍ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. താഴെ പറയുന്നവയാണ് പ്രധാന ലക്ഷണങ്ങള്‍.

   1.	മസ്തിഷ്ക സംബന്ധിയായവ. തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, മാനസികമാന്ദ്യം, വിവേചനശക്തി നഷ്ടപ്പെടുക, ഓര്‍മപ്പിശകുണ്ടാകുക, മാനസികക്കുഴപ്പം അനുഭവപ്പെടുക എന്നിവ തൊട്ട് അബോധാവസ്ഥവരെ ഉണ്ടായേക്കാം.
   2.	ഹൃദയസംബന്ധിയായവ. നെഞ്ചുവേദന, നെഞ്ചിടിപ്പ്, ഹൃദയസ്പന്ദനത്തിലെ ക്രമക്കേടുകള്‍ തുടങ്ങിയവ.
   3.	രക്തചംക്രമണസംബന്ധിയായവ. കൈകാലുകള്‍ക്കു തണുപ്പ്, വിങ്ങല്‍, നീലിമ എന്നിവ.
   4.	ശ്വസനസംബന്ധിയായവ. ചെറിയ അധ്വാനം കൊണ്ടുപോലും ഉണ്ടാകുന്ന ശ്വാസവിമ്മിട്ടം. 
   5.	പചന സംബന്ധിയായവ. ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ ആദിയായവ.

ഓക്സിജന്‍ നല്കുകയോ, രോഗിയെ ഓക്സിജന്‍ മര്‍ദം കൂടിയ മേഖലകളിലേക്കു മാറ്റുകയോ ചെയ്താല്‍ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും. പര്യാനുകൂലനം (മരരഹശാമശ്വേമശീിേ) കൊണ്ട് ഈ അസുഖങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

രക്തത്തിലേക്കുള്ള ഓക്സിജന്‍ സംക്രമണത്തെ വിഘാതപ്പെടുത്തുന്ന ശ്വാസകോശരോഗങ്ങളിലും അനോക്സിക് അനോക്സിയ ഉണ്ടാകാം.

അനീമിക് അനോക്സിയ (അിമലാശര അിീഃശമ). ശ്വസനവായുവില്‍ ഓക്സിജന്‍ വേണ്ടിടത്തോളം ഉണ്ടെങ്കിലും രക്തത്തിലെ ഹീമോഗ്ളോബിന്റെ ന്യൂനതകൊണ്ടുണ്ടാകുന്നതരം അനോക്സിയ. ഗുരുതരമായ അനീമിയയില്‍ ഓക്സിജന്‍ വാഹക ഹീമോഗ്ളോബിന്‍ വളരെ കുറവായിരിക്കും. തന്മൂലം കോശങ്ങള്‍ക്കു വേണ്ടത്ര ഓക്സിജന്‍ എത്തിക്കാന്‍ കഴിയാതെ വരുന്നു. ഹീമോഗ്ളോബിന്‍ ന്യൂനത ആകസ്മികമായി ഉണ്ടാകുമ്പോഴാണ് (തീവ്രരക്തസ്രാവത്തിലെന്നപോലെ) അനോക്സിയ കൂടുതലും പ്രകടമാകുന്നത്.

ഹീമോഗ്ളോബിന്റെ വൈകല്യങ്ങള്‍കൊണ്ടും ഇതുണ്ടാകാം. ഇത്തരം ക്രമക്കേടുകള്‍ മൂലം ഹീമോഗ്ളോബിന് ഓക്സിജന്‍ വഹിക്കാന്‍ കഴിവില്ലാതെ വരികയും അനോക്സിയ ഉണ്ടാകുകയും ചെയ്യുന്നു. കാര്‍ബണ്‍മോണോക്സൈഡ് വൈകല്യങ്ങള്‍ മെത്ഹീമോഗ്ളോബിനീമിയ (ങലവേവമലാീഴഹീയശിലാശമ), സല്‍ഫ്ഹീമോഗ്ളോബിനീമിയ (ടൌഹുവവമലാീഴഹീയശിലാശമ) എന്നിവയിലാണ് കണ്ടുവരുന്നത്.

ഹിസ്റ്റോടോക്സിക് അനോക്സിയ (ഒശീീഃശര അിീഃശമ). രക്തത്തില്‍ ആവശ്യമായ അളവിലും മര്‍ദത്തിലും ഓക്സിജന്‍ ഉണ്ടെങ്കിലും കോശപ്രോട്ടോപ്ളാസത്തിന്റെ വൈകല്യംകൊണ്ട് ഉണ്ടാകുന്നതരം അനോക്സിയ. പ്രോട്ടോപ്ളാസത്തിന്റെ വൈകല്യം കാരണം കോശങ്ങള്‍ക്ക് ഓക്സിജന്‍ സ്വീകരിക്കാനോ ഉപയോഗിക്കാനോ കഴിയാതെവരുന്നു. സയനൈഡ് (ര്യമിശറല), സ്വാപകൌഷധങ്ങള്‍ (ിമൃരീശേര), ചില നിശ്ചേതകൌഷധങ്ങള്‍ (മിമലവെേലശേര) തുടങ്ങിയവ കോശശ്വസനത്തെ മന്ദീഭവിപ്പിക്കുന്നവയാണ്.

നിശ്ചല-അനോക്സിയ (ടമേഴിമി അിീഃശമ). രക്തത്തിലെ ഓക്സിജന്റെ അളവ് സാധാരണമായിരിക്കുകയും എന്നാല്‍ കോശങ്ങളിലൂടെയുള്ള കാപ്പില്ലറി രക്തചംക്രമണം (രമുശഹഹമ്യൃ രശൃരൌഹമശീിേ) മന്ദമാകുകയും ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന തരം അനോക്സിയ. ഇത് വ്യാപകമോ സ്ഥാനികമോ ആകാം. ഹൃദ്രോഗം മൂലം ഹൃദയം വേണ്ടിടത്തോളം രക്തം പമ്പ് ചെയ്യാതിരിക്കുക, സിരീയ-രക്തചംക്രമണം മന്ദീഭവിക്കുക, ഷോക്ക് ലഭിക്കുക എന്നീ അവസ്ഥകളില്‍ ഇത്തരം അനോക്സിയ ഉണ്ടാകാം.

സ്ഥാനിക അനോക്സിയ (ഘീരമഹ അിീഃശമ). ശരീരത്തിന്റെ ഒരു പ്രത്യേക സ്ഥാനത്തേക്കോ അവയവത്തിലേക്കോ ഉള്ള രക്തചംക്രമണം തടസ്സപ്പെടുന്നതുകൊണ്ടുണ്ടാകുന്നു. രക്തവാഹികള്‍ക്ക് സങ്കോചം സംഭവിക്കുന്നതുകൊണ്ടോ, അവ അടഞ്ഞുപോകുന്നതുകൊണ്ടോ ആണ് ഇതുണ്ടാകുക. ഉദാ. മസ്തിഷ്കധമനികളിലെ സെറിബ്രല്‍ അനോക്സിയ (ഇലൃലയൃമഹ അിീഃശമ).

കെയ്സണ്‍ രോഗം. വര്‍ധിച്ച അന്തരീക്ഷമര്‍ദത്തില്‍ കഴിയേണ്ടിവരുന്നവര്‍ (ഉദാ. മുങ്ങല്‍ വിദഗ്ധര്‍, ഖനിത്തൊഴിലാളികള്‍) സാധാരണ അന്തരീക്ഷമര്‍ദത്തിലേക്ക് പെട്ടെന്നു പോരുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണിത്. വര്‍ധിച്ച അന്തരീക്ഷമര്‍ദത്തില്‍ നൈട്രജന്‍ ശരീരകലകളില്‍ ലയിച്ചുചേരുന്നു. അന്തരീക്ഷമര്‍ദം പെട്ടെന്നു കുറയുമ്പോള്‍ ഈ നൈട്രജന്‍ ശരീരകലകളില്‍ കുമിളകളുണ്ടാക്കുകയും രോഗലക്ഷണം കാണിക്കയും ചെയ്യുന്നു. തലവേദന, തലകറക്കം, കൈകാലുകളിലും സന്ധികളിലും വേദന, പക്ഷപാതം (ുമൃമഹ്യശെ) തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ പെട്ടെന്നു മരണം സംഭവിക്കാം. സാധാരണ മര്‍ദത്തിലേക്കുള്ള തിരിച്ചുവരവ് ക്രമേണയായിരുന്നാല്‍ കലകളില്‍ ലയിച്ചിരിക്കുന്ന നൈട്രജന്‍ രക്തത്തില്‍ ലയിക്കുന്നു. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ല.

9150 മീ.-ല്‍ കൂടുതല്‍ ഉയരത്തിലേക്ക് പെട്ടെന്നു പറന്നുയരുന്ന വൈമാനികരിലും ഇതുപോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. മര്‍ദം കുറഞ്ഞ ഒരന്തരീക്ഷത്തില്‍ വളരെ പെട്ടെന്ന് എത്തുന്നതിന്റെ ഫലമായാണ് ഇതുണ്ടാകുന്നത്. ഇതിനെ വിസമ്മര്‍ദരോഗം (റലരീാുൃലശീിൈ ശെരസില) എന്നു വിളിക്കുന്നു.

(ഡോ. ആര്‍. രഥീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍