This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനു = ബാബിലോണിയന്‍ മതവിശ്വാസങ്ങളനുസരിച്ചുള്ള ത്രിമൂര്‍ത്തിസങ്കല്പ...)
 
വരി 6: വരി 6:
പ്രാചീന ഈജിപ്ഷ്യന്‍ രാജാവായ അഖ്നാതന്‍ (സു.ബി.സി. 1391-50) നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ടെല്‍എല്‍ അമര്‍ണാ ദേവാലയത്തില്‍നിന്ന് കണ്ടുകിട്ടിയ ഒരു ഫലകത്തില്‍ അനുവിനെക്കുറിച്ചുള്ള അര്‍ഥഗര്‍ഭവും രസകരവും ആയ ഒരു കഥ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഈ' ദേവന്റെ പുത്രനും എരിഡു ക്ഷേത്രത്തിലെ പുരോഹിതനുമായിരുന്ന അഡാപായുടെ കര്‍ത്തവ്യം ദേവഗണങ്ങള്‍ക്ക് മത്സ്യം ഉള്‍പ്പെടെയുള്ള ഭക്ഷണം പാകംചെയ്തു കൊടുക്കുകയായിരുന്നു. ഒരു ദിവസം അഡാപാ മീന്‍ പിടിച്ചുകൊണ്ടിരുന്നപ്പോള്‍ തെക്കന്‍ കാറ്റടിച്ച് അയാളുടെ വഞ്ചി മുങ്ങിപ്പോയി. ക്രുദ്ധനായ അഡാപാ തെക്കന്‍ കാറ്റുകളുടെ ചിറകുകള്‍ ഛേദിച്ചുകളഞ്ഞു. കാറ്റടിക്കാതായതിന്റെ കാരണം മനസ്സിലാക്കിയ അനു അഡാപായെ വിളിച്ചുകൊണ്ടു വരാന്‍ ഒരു ദൂതനെ നിയോഗിച്ചു. പിതാവായ 'ഈ'യുടെ ഉപദേശപ്രകാരം അനു നല്കിയ ഭക്ഷ്യപേയങ്ങള്‍ ഒന്നും അഡാപാ സ്വീകരിച്ചില്ല. കാരണം ചോദിച്ചപ്പോള്‍ പിതാവ് നല്കിയ വിലക്കിനെക്കുറിച്ച് അയാള്‍ അനുവിനോടു പറഞ്ഞു. ദൈവങ്ങളുടെ വിശിഷ്ടഭോജ്യങ്ങളാണ് താന്‍ നല്കിയതെന്നും അത് നിരസിച്ച സ്ഥിതിക്ക് അഡാപായ്ക്കും മനുഷ്യജാതിക്കും ലഭിക്കുമായിരുന്ന അമരത്വം നഷ്ടപ്പെട്ടുപോയെന്നും പറഞ്ഞ് അനു അഡാപായെ ഭൂമിയിലേക്ക് മടക്കി അയച്ചു. മനുഷ്യന് ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെങ്കിലും രോഗവും മരണവും അവന്റെ സന്തതസഹചാരികളായിരിക്കുമെന്നും അനു ശപിച്ചു. ഈ ശാപകഥയ്ക്ക് ആദമിന്റെ പതനത്തെക്കുറിച്ചുള്ള ഹീബ്രൂ കഥയുമായി പ്രത്യക്ഷമായ സാദൃശ്യം ഉണ്ട്. (അഡാപാ എന്ന പേരുതന്നെ ഹീബ്രുവിലുള്ള ആദം എന്നതിന്റെ സുമേറിയനോ ബാബിലോണിയനോ ആയ രൂപാന്തരമാണെന്ന് ഗവേഷകന്‍മാര്‍ കരുതുന്നു.)

 +
[[Category:പുരാണം-കഥാപാത്രം]]

Current revision as of 09:41, 8 ഏപ്രില്‍ 2008

അനു

ബാബിലോണിയന്‍ മതവിശ്വാസങ്ങളനുസരിച്ചുള്ള ത്രിമൂര്‍ത്തിസങ്കല്പത്തിലെ ആദ്യത്തെ ദേവതയും സ്വര്‍ഗാധിപതിയും. മറ്റു രണ്ടു ദേവതകളായ 'എന്‍ലില്‍' ഭൂമിയുടെയും, 'ഈ' സമുദ്രത്തിന്റെയും അധിഷ്ഠാനമൂര്‍ത്തികളാണ്. പ്രാചീന ബാബിലോണിയന്‍ ഭാഷയില്‍ 'അനു' എന്ന പദത്തിന് 'ഉന്നതന്‍' എന്നാണ് അര്‍ഥം.

ദക്ഷിണ ബാബിലോണിയയിലെ എരഖ് നഗരവുമായി ബന്ധപ്പെട്ടാണ് അനുവിനെയും അദ്ദേഹത്തിന്റെ പുത്രിയും നാകദേവിയുമായ ഇനാന്നാ ഇഷ്ടാറിനെയും സംബന്ധിച്ചുള്ള ആരാധനകളും വിശ്വാസങ്ങളും രൂപം കൊണ്ടത്. ഈ ദേവനു പുറമേ സ്വര്‍ഗത്തെത്തന്നെയും സൂചിപ്പിക്കാന്‍ ബാബിലോണിയന്‍മാര്‍ അനു എന്ന പദം ഉപയോഗിക്കാറുണ്ട്. അനുവിന്റെ മഹിഷിയായി 'അന്തും', അല്ലെങ്കില്‍ 'അനാതും' എന്നൊരു ദേവിയെക്കുറിച്ച് ഹിറ്റൈറ്റ് ഇതിഹാസങ്ങള്‍ പരാമര്‍ശിക്കുന്നു.

പ്രാചീന ഈജിപ്ഷ്യന്‍ രാജാവായ അഖ്നാതന്‍ (സു.ബി.സി. 1391-50) നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ടെല്‍എല്‍ അമര്‍ണാ ദേവാലയത്തില്‍നിന്ന് കണ്ടുകിട്ടിയ ഒരു ഫലകത്തില്‍ അനുവിനെക്കുറിച്ചുള്ള അര്‍ഥഗര്‍ഭവും രസകരവും ആയ ഒരു കഥ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഈ' ദേവന്റെ പുത്രനും എരിഡു ക്ഷേത്രത്തിലെ പുരോഹിതനുമായിരുന്ന അഡാപായുടെ കര്‍ത്തവ്യം ദേവഗണങ്ങള്‍ക്ക് മത്സ്യം ഉള്‍പ്പെടെയുള്ള ഭക്ഷണം പാകംചെയ്തു കൊടുക്കുകയായിരുന്നു. ഒരു ദിവസം അഡാപാ മീന്‍ പിടിച്ചുകൊണ്ടിരുന്നപ്പോള്‍ തെക്കന്‍ കാറ്റടിച്ച് അയാളുടെ വഞ്ചി മുങ്ങിപ്പോയി. ക്രുദ്ധനായ അഡാപാ തെക്കന്‍ കാറ്റുകളുടെ ചിറകുകള്‍ ഛേദിച്ചുകളഞ്ഞു. കാറ്റടിക്കാതായതിന്റെ കാരണം മനസ്സിലാക്കിയ അനു അഡാപായെ വിളിച്ചുകൊണ്ടു വരാന്‍ ഒരു ദൂതനെ നിയോഗിച്ചു. പിതാവായ 'ഈ'യുടെ ഉപദേശപ്രകാരം അനു നല്കിയ ഭക്ഷ്യപേയങ്ങള്‍ ഒന്നും അഡാപാ സ്വീകരിച്ചില്ല. കാരണം ചോദിച്ചപ്പോള്‍ പിതാവ് നല്കിയ വിലക്കിനെക്കുറിച്ച് അയാള്‍ അനുവിനോടു പറഞ്ഞു. ദൈവങ്ങളുടെ വിശിഷ്ടഭോജ്യങ്ങളാണ് താന്‍ നല്കിയതെന്നും അത് നിരസിച്ച സ്ഥിതിക്ക് അഡാപായ്ക്കും മനുഷ്യജാതിക്കും ലഭിക്കുമായിരുന്ന അമരത്വം നഷ്ടപ്പെട്ടുപോയെന്നും പറഞ്ഞ് അനു അഡാപായെ ഭൂമിയിലേക്ക് മടക്കി അയച്ചു. മനുഷ്യന് ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെങ്കിലും രോഗവും മരണവും അവന്റെ സന്തതസഹചാരികളായിരിക്കുമെന്നും അനു ശപിച്ചു. ഈ ശാപകഥയ്ക്ക് ആദമിന്റെ പതനത്തെക്കുറിച്ചുള്ള ഹീബ്രൂ കഥയുമായി പ്രത്യക്ഷമായ സാദൃശ്യം ഉണ്ട്. (അഡാപാ എന്ന പേരുതന്നെ ഹീബ്രുവിലുള്ള ആദം എന്നതിന്റെ സുമേറിയനോ ബാബിലോണിയനോ ആയ രൂപാന്തരമാണെന്ന് ഗവേഷകന്‍മാര്‍ കരുതുന്നു.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍