This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുലോമപ്രതിലോമങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:35, 5 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.59 (സംവാദം)

അനുലോമപ്രതിലോമങ്ങള്‍

മനോധര്‍മസംഗീതത്തില്‍ 'പല്ലവി' പാടുകയെന്നത് ഒരു പ്രധാന ഇനമാണ്. ഏതെങ്കിലും ഒരാശയം പദങ്ങളിലൊതുക്കി 'പദഗര്‍ഭം' മുതലായ നിയമങ്ങള്‍ അനുസരിച്ച് രാഗത്തിലും താളത്തിലും ക്രമപ്പെടുത്തി പാടുന്നതാണ് പല്ലവി. അക്ഷരങ്ങളെ താളത്തിന്റെ നിയുക്ത സ്ഥാനങ്ങളില്‍ നിന്നു മാറ്റാതെ, ആ രാഗത്തിന്റെ വിവിധ മേഖലകളില്‍ നടത്തുന്ന ഭാവയുക്തമായ സഞ്ചാരത്തിന് 'നിരവല്‍' എന്നു പറയുന്നു. നിരവല്‍ പാടിക്കഴിഞ്ഞാല്‍ അനുലോമവും പ്രതിലോമവും ചെയ്യുകയെന്നതു സാധാരണയാണ്. പല്ലവി എടുത്ത താളത്തിന് മാറ്റമൊന്നും വരുത്താതെ ഒന്നാംകാലം, രണ്ടാംകാലം, തിസ്രം, മൂന്നാംകാലം എന്നീ പല വേഗത്തില്‍ പാടുന്നതിനെ അനുലോമമെന്നു പറയുന്നു. ഈ പ്രക്രിയ നടക്കുമ്പോള്‍ ഒന്നാംകാലത്തില്‍ സാഹിത്യം ഒരു തവണയും രണ്ടാം കാലത്തില്‍ രണ്ടു തവണയും തിസ്രത്തില്‍ മൂന്നു തവണയും മൂന്നാം കാലത്തില്‍ നാലു തവണയും കേള്‍ക്കുന്നു. പല്ലവിയുടെ സംഗീതം എടുത്ത കാലത്തില്‍തന്നെ പാടിക്കൊണ്ട്, താളം മാത്രം 4 കള, 2 കള, 1 കള എന്നീ ക്രമത്തില്‍ ഇടുന്നതിനെ പ്രതിലോമം എന്നു പറയുന്നു.


(ഡോ. സി.കെ. രേവമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍