This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുരഞ്ജനസമിതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: വരി 4:
ഇന്ത്യയിലെ വ്യവസായത്തര്‍ക്കനിയമത്തിലെ 5-ാം വകുപ്പനുസരിച്ച്, ഏതെങ്കിലും വ്യവസായത്തര്‍ക്കം തീരുമാനിക്കുന്നതിന് സന്ദര്‍ഭാനുസരണം ഔദ്യോഗികഗസറ്റില്‍ ഗവണ്‍മെന്റ് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനം മുഖേന രൂപവത്കൃതമാകുന്ന സമിതി. സമിതിയില്‍ ഒരു അധ്യക്ഷനും ഗവണ്‍മെന്റിന് യുക്തമെന്നു തോന്നുന്നതുപോലെ രണ്ടോ അല്ലെങ്കില്‍ നാലോ മറ്റംഗങ്ങളും ഉണ്ടായിരിക്കേണ്ടതാകുന്നു. അധ്യക്ഷന്‍ ഒരു കക്ഷിയിലും പെടാത്തയാളും മറ്റംഗങ്ങള്‍ തര്‍ക്കത്തിലെ കക്ഷികളില്‍ ഓരോന്നിന്റെയും ശുപാര്‍ശയനുസരിച്ച് എണ്ണം തുല്യമാകത്തക്കവണ്ണം നിയമിക്കപ്പെടുന്നവരുമായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു കക്ഷി അങ്ങനെ നിയമിക്കപ്പെടുന്നതിനു വേണ്ട ശുപാര്‍ശ, നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ചെയ്യുന്നില്ലെങ്കില്‍, ഗവണ്‍മെന്റിന്, ആ കക്ഷിയെ പ്രതിനിധാനം ചെയ്യാനുള്ള ആളെയോ ആളുകളെയോ നിയമിക്കാം. ഒരു സമിതിയിലെ അധ്യക്ഷനോ അംഗങ്ങളില്‍ ആരെങ്കിലുമോ ഹാജരില്ലെന്നോ അംഗസ്ഥാനങ്ങളില്‍ ഒഴിവുണ്ടെന്നോ വന്നാലും നിര്‍ണയിക്കപ്പെട്ട കോറമുള്ള പക്ഷം അതിന് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ അധ്യക്ഷന്റെയോ ഏതെങ്കിലും അംഗത്തിന്റെയോ സേവനം ലഭിക്കാതെ വന്നിരിക്കുന്നുവെന്ന് ഗവണ്‍മെന്റ് ആ സമിതിയെ അറിയിക്കുന്നുവെങ്കില്‍ പുതിയ അധ്യക്ഷനെയോ അംഗത്തെയോ നിയമിക്കുന്നതുവരെ സമിതിക്കു പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല. അനുരഞ്ജനസമിതിക്ക്, ഈ ആവശ്യത്തിനു വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ക്കു വിധേയമായി, യുക്തമെന്നു തോന്നുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്. സമിതിക്ക് നിലവിലുള്ളതോ ഉദ്ഭവിച്ചേക്കാവുന്നതോ ആയ തര്‍ക്കത്തെപ്പറ്റി അന്വേഷണം നടത്തുന്നതിന്, ആ തര്‍ക്കം ഏതു സ്ഥാപനത്തെ സംബന്ധിച്ചാണോ ആ സ്ഥാപനത്തിലും അതിന്റെ പരിസരത്തിലും പ്രവേശിക്കാവുന്നതാണ്.  

-
അധികാരങ്ങള്‍. അന്വേഷണം നടത്തുന്നതിന്, സമിതിക്ക് സിവില്‍ നടപടിക്രമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് സാക്ഷികളെ ഹാജരാക്കുന്നതിനും വിസ്തരിക്കുന്നതിനും, രേഖകളും സാധനങ്ങളും ഹാജരാക്കിക്കുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുന്നതിനുമുള്ള അധികാരങ്ങളും, നിര്‍ണയിക്കപ്പെടാവുന്ന മറ്റധികാരങ്ങളുമുണ്ടായിരിക്കും. അതിന്റെ നടപടികള്‍ ഇ.ശി.നി.-ലെ 193-ഉം 228-ഉം വകുപ്പുകളുടെ അര്‍ഥത്തില്‍ നീതിന്യായനടപടി ആയിരിക്കുന്നതാണ്. അധ്യക്ഷനും അംഗങ്ങളും പ്രസ്തുത നിയമമനുസരിച്ച് പൊതുജീവനക്കാരായി കരുതപ്പെടുന്നതാകുന്നു. സമിതിയുടെ തീരുമാനത്തിന് വിധേയമായ ഏതെങ്കിലും തര്‍ക്കത്തിന് എത്രയും നേരത്തേ ഒത്തുതീര്‍പ്പുണ്ടാക്കുവാന്‍ വേണ്ടി കക്ഷികളെ പ്രേരിപ്പിക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങള്‍ സമിതി സ്വീകരിക്കേണ്ടതും അന്വേഷണം നടത്തേണ്ടതുമാകുന്നു.  
+
'''അധികാരങ്ങള്‍.''' അന്വേഷണം നടത്തുന്നതിന്, സമിതിക്ക് സിവില്‍ നടപടിക്രമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് സാക്ഷികളെ ഹാജരാക്കുന്നതിനും വിസ്തരിക്കുന്നതിനും, രേഖകളും സാധനങ്ങളും ഹാജരാക്കിക്കുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുന്നതിനുമുള്ള അധികാരങ്ങളും, നിര്‍ണയിക്കപ്പെടാവുന്ന മറ്റധികാരങ്ങളുമുണ്ടായിരിക്കും. അതിന്റെ നടപടികള്‍ ഇ.ശി.നി.-ലെ 193-ഉം 228-ഉം വകുപ്പുകളുടെ അര്‍ഥത്തില്‍ നീതിന്യായനടപടി ആയിരിക്കുന്നതാണ്. അധ്യക്ഷനും അംഗങ്ങളും പ്രസ്തുത നിയമമനുസരിച്ച് പൊതുജീവനക്കാരായി കരുതപ്പെടുന്നതാകുന്നു. സമിതിയുടെ തീരുമാനത്തിന് വിധേയമായ ഏതെങ്കിലും തര്‍ക്കത്തിന് എത്രയും നേരത്തേ ഒത്തുതീര്‍പ്പുണ്ടാക്കുവാന്‍ വേണ്ടി കക്ഷികളെ പ്രേരിപ്പിക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങള്‍ സമിതി സ്വീകരിക്കേണ്ടതും അന്വേഷണം നടത്തേണ്ടതുമാകുന്നു.  
-
നടപടിക്രമങ്ങള്‍. ഒത്തുതീര്‍പ്പായാല്‍ അതിനെപ്പറ്റി ഒരു റിപ്പോര്‍ട്ടും ഒത്തുതീര്‍പ്പുമെമ്മോറാണ്ടത്തോടൊന്നിച്ച് ഗവണ്‍മെന്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു. ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അന്വേഷണം അവസാനിച്ചാല്‍ എത്രയും നേരത്തേ, സമിതി തത്സംബന്ധമായി എടുത്ത നടപടിയെക്കുറിച്ചുള്ള വസ്തുതകളും സാഹചര്യങ്ങളും വിവരിച്ചുകൊണ്ടും അതിന്റെ തീരുമാനം രേഖപ്പെടുത്തിക്കൊണ്ടും ഒത്തുതീര്‍പ്പുണ്ടാകാനിടയാക്കാതിരുന്ന കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും തര്‍ക്കത്തിന്റെ തീരുമാനത്തിന് സമിതിക്കു ചെയ്യുവാനുള്ള ശുപാര്‍ശ ഇന്നതാണെന്നു പ്രസ്താവിച്ചുകൊണ്ടും ഒരു റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു. ഒരു തര്‍ക്കം സമിതിയുടെ തീരുമാനത്തിനയച്ചുകൊടുത്താല്‍ സമിതി അതിന്റെ റിപ്പോര്‍ട്ട് രണ്ടു മാസത്തിനുള്ളിലോ, അതില്‍ കുറവായ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ ആ കാലയളവിനുള്ളിലോ സമര്‍പ്പിക്കേണ്ടതാകുന്നു. ഈ കാലയളവ് നീട്ടിക്കൊടുക്കുവാനുള്ള അധികാരം ഗവണ്‍മെന്റിനുണ്ട്. കൂടാതെ തര്‍ക്കകക്ഷികള്‍ രേഖാമൂലം സമ്മതിക്കുന്നപക്ഷം അങ്ങനെ സമ്മതിക്കുന്ന കാലത്തിനുള്ളില്‍ സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകുന്നതാണ്.  
+
'''നടപടിക്രമങ്ങള്‍.''' ഒത്തുതീര്‍പ്പായാല്‍ അതിനെപ്പറ്റി ഒരു റിപ്പോര്‍ട്ടും ഒത്തുതീര്‍പ്പുമെമ്മോറാണ്ടത്തോടൊന്നിച്ച് ഗവണ്‍മെന്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു. ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അന്വേഷണം അവസാനിച്ചാല്‍ എത്രയും നേരത്തേ, സമിതി തത്സംബന്ധമായി എടുത്ത നടപടിയെക്കുറിച്ചുള്ള വസ്തുതകളും സാഹചര്യങ്ങളും വിവരിച്ചുകൊണ്ടും അതിന്റെ തീരുമാനം രേഖപ്പെടുത്തിക്കൊണ്ടും ഒത്തുതീര്‍പ്പുണ്ടാകാനിടയാക്കാതിരുന്ന കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും തര്‍ക്കത്തിന്റെ തീരുമാനത്തിന് സമിതിക്കു ചെയ്യുവാനുള്ള ശുപാര്‍ശ ഇന്നതാണെന്നു പ്രസ്താവിച്ചുകൊണ്ടും ഒരു റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു. ഒരു തര്‍ക്കം സമിതിയുടെ തീരുമാനത്തിനയച്ചുകൊടുത്താല്‍ സമിതി അതിന്റെ റിപ്പോര്‍ട്ട് രണ്ടു മാസത്തിനുള്ളിലോ, അതില്‍ കുറവായ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ ആ കാലയളവിനുള്ളിലോ സമര്‍പ്പിക്കേണ്ടതാകുന്നു. ഈ കാലയളവ് നീട്ടിക്കൊടുക്കുവാനുള്ള അധികാരം ഗവണ്‍മെന്റിനുണ്ട്. കൂടാതെ തര്‍ക്കകക്ഷികള്‍ രേഖാമൂലം സമ്മതിക്കുന്നപക്ഷം അങ്ങനെ സമ്മതിക്കുന്ന കാലത്തിനുള്ളില്‍ സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകുന്നതാണ്.  
(എം. പ്രഭ)
(എം. പ്രഭ)

08:50, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനുരഞ്ജനസമിതി

Conciliation Board

ഇന്ത്യയിലെ വ്യവസായത്തര്‍ക്കനിയമത്തിലെ 5-ാം വകുപ്പനുസരിച്ച്, ഏതെങ്കിലും വ്യവസായത്തര്‍ക്കം തീരുമാനിക്കുന്നതിന് സന്ദര്‍ഭാനുസരണം ഔദ്യോഗികഗസറ്റില്‍ ഗവണ്‍മെന്റ് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനം മുഖേന രൂപവത്കൃതമാകുന്ന സമിതി. സമിതിയില്‍ ഒരു അധ്യക്ഷനും ഗവണ്‍മെന്റിന് യുക്തമെന്നു തോന്നുന്നതുപോലെ രണ്ടോ അല്ലെങ്കില്‍ നാലോ മറ്റംഗങ്ങളും ഉണ്ടായിരിക്കേണ്ടതാകുന്നു. അധ്യക്ഷന്‍ ഒരു കക്ഷിയിലും പെടാത്തയാളും മറ്റംഗങ്ങള്‍ തര്‍ക്കത്തിലെ കക്ഷികളില്‍ ഓരോന്നിന്റെയും ശുപാര്‍ശയനുസരിച്ച് എണ്ണം തുല്യമാകത്തക്കവണ്ണം നിയമിക്കപ്പെടുന്നവരുമായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു കക്ഷി അങ്ങനെ നിയമിക്കപ്പെടുന്നതിനു വേണ്ട ശുപാര്‍ശ, നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ചെയ്യുന്നില്ലെങ്കില്‍, ഗവണ്‍മെന്റിന്, ആ കക്ഷിയെ പ്രതിനിധാനം ചെയ്യാനുള്ള ആളെയോ ആളുകളെയോ നിയമിക്കാം. ഒരു സമിതിയിലെ അധ്യക്ഷനോ അംഗങ്ങളില്‍ ആരെങ്കിലുമോ ഹാജരില്ലെന്നോ അംഗസ്ഥാനങ്ങളില്‍ ഒഴിവുണ്ടെന്നോ വന്നാലും നിര്‍ണയിക്കപ്പെട്ട കോറമുള്ള പക്ഷം അതിന് പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ അധ്യക്ഷന്റെയോ ഏതെങ്കിലും അംഗത്തിന്റെയോ സേവനം ലഭിക്കാതെ വന്നിരിക്കുന്നുവെന്ന് ഗവണ്‍മെന്റ് ആ സമിതിയെ അറിയിക്കുന്നുവെങ്കില്‍ പുതിയ അധ്യക്ഷനെയോ അംഗത്തെയോ നിയമിക്കുന്നതുവരെ സമിതിക്കു പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല. അനുരഞ്ജനസമിതിക്ക്, ഈ ആവശ്യത്തിനു വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ക്കു വിധേയമായി, യുക്തമെന്നു തോന്നുന്ന നടപടികള്‍ സ്വീകരിക്കാവുന്നതാണ്. സമിതിക്ക് നിലവിലുള്ളതോ ഉദ്ഭവിച്ചേക്കാവുന്നതോ ആയ തര്‍ക്കത്തെപ്പറ്റി അന്വേഷണം നടത്തുന്നതിന്, ആ തര്‍ക്കം ഏതു സ്ഥാപനത്തെ സംബന്ധിച്ചാണോ ആ സ്ഥാപനത്തിലും അതിന്റെ പരിസരത്തിലും പ്രവേശിക്കാവുന്നതാണ്.

അധികാരങ്ങള്‍. അന്വേഷണം നടത്തുന്നതിന്, സമിതിക്ക് സിവില്‍ നടപടിക്രമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് സാക്ഷികളെ ഹാജരാക്കുന്നതിനും വിസ്തരിക്കുന്നതിനും, രേഖകളും സാധനങ്ങളും ഹാജരാക്കിക്കുന്നതിനും, സാക്ഷികളെ വിസ്തരിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുന്നതിനുമുള്ള അധികാരങ്ങളും, നിര്‍ണയിക്കപ്പെടാവുന്ന മറ്റധികാരങ്ങളുമുണ്ടായിരിക്കും. അതിന്റെ നടപടികള്‍ ഇ.ശി.നി.-ലെ 193-ഉം 228-ഉം വകുപ്പുകളുടെ അര്‍ഥത്തില്‍ നീതിന്യായനടപടി ആയിരിക്കുന്നതാണ്. അധ്യക്ഷനും അംഗങ്ങളും പ്രസ്തുത നിയമമനുസരിച്ച് പൊതുജീവനക്കാരായി കരുതപ്പെടുന്നതാകുന്നു. സമിതിയുടെ തീരുമാനത്തിന് വിധേയമായ ഏതെങ്കിലും തര്‍ക്കത്തിന് എത്രയും നേരത്തേ ഒത്തുതീര്‍പ്പുണ്ടാക്കുവാന്‍ വേണ്ടി കക്ഷികളെ പ്രേരിപ്പിക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങള്‍ സമിതി സ്വീകരിക്കേണ്ടതും അന്വേഷണം നടത്തേണ്ടതുമാകുന്നു.

നടപടിക്രമങ്ങള്‍. ഒത്തുതീര്‍പ്പായാല്‍ അതിനെപ്പറ്റി ഒരു റിപ്പോര്‍ട്ടും ഒത്തുതീര്‍പ്പുമെമ്മോറാണ്ടത്തോടൊന്നിച്ച് ഗവണ്‍മെന്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു. ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അന്വേഷണം അവസാനിച്ചാല്‍ എത്രയും നേരത്തേ, സമിതി തത്സംബന്ധമായി എടുത്ത നടപടിയെക്കുറിച്ചുള്ള വസ്തുതകളും സാഹചര്യങ്ങളും വിവരിച്ചുകൊണ്ടും അതിന്റെ തീരുമാനം രേഖപ്പെടുത്തിക്കൊണ്ടും ഒത്തുതീര്‍പ്പുണ്ടാകാനിടയാക്കാതിരുന്ന കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും തര്‍ക്കത്തിന്റെ തീരുമാനത്തിന് സമിതിക്കു ചെയ്യുവാനുള്ള ശുപാര്‍ശ ഇന്നതാണെന്നു പ്രസ്താവിച്ചുകൊണ്ടും ഒരു റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു. ഒരു തര്‍ക്കം സമിതിയുടെ തീരുമാനത്തിനയച്ചുകൊടുത്താല്‍ സമിതി അതിന്റെ റിപ്പോര്‍ട്ട് രണ്ടു മാസത്തിനുള്ളിലോ, അതില്‍ കുറവായ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ ആ കാലയളവിനുള്ളിലോ സമര്‍പ്പിക്കേണ്ടതാകുന്നു. ഈ കാലയളവ് നീട്ടിക്കൊടുക്കുവാനുള്ള അധികാരം ഗവണ്‍മെന്റിനുണ്ട്. കൂടാതെ തര്‍ക്കകക്ഷികള്‍ രേഖാമൂലം സമ്മതിക്കുന്നപക്ഷം അങ്ങനെ സമ്മതിക്കുന്ന കാലത്തിനുള്ളില്‍ സമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകുന്നതാണ്.

(എം. പ്രഭ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍